ഇന്ന് യുവാക്കൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. ഇന്ന് ആൺ- പെൺ ഭേദമില്ലാതെ ഫോട്ടോഗ്രാഫിയിൽ ഏറെ ക്രെയ്സ് ഉള്ളവരാണ്. ഡൈനദിനം സോഷ്യൽ മീഡിയകളിൽ ഒട്ടേറെ ഫോട്ടോകൾ നമ്മൾ കാണാറുണ്ട്. ഒരു ഫോട്ടോയ്ക്കും ഒരു പ്രത്യേകതയായിരിക്കും. പലതിനും പലതരത്തിലുള്ള ഭംഗി ആയിരിക്കും. ചില ഫോട്ടോഗ്രാഫർമാർ നല്ലൊരു ക്ലിക്കിനു വേണ്ടി കഠിനപ്രയ്തനം തന്നെ ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ കഴിയില്ല എന്നാൽ പഠിക്കാൻ കഴിയുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരത്തിൽ ടൈമിംഗ് കിറുകൃത്യമായ ചില ഫോട്ടോകൾ പരിചയപ്പെടാം.
മാജിക് ജെന്നി. ഈ ഫോട്ടോ എടുത്തിരിക്കുന്നത് ഒരു ബീച്ച് സൈഡിൽ നിന്നുമാണ്. ആദ്യ കാഴ്ചയിൽ ഈ ഫോട്ടോ എടുത്തതാണ് എന്ന് തോന്നും. ഈ ചിത്രത്തിലുള്ളത് അലാവുദ്ധീൻ കഥയിലുള്ള രാഞ്ജി മാന്ത്രിക പായയിൽ പോകുന്നത് പോലെ തോന്നും. എന്നാൽ ഈ ചിത്രമൊന്നു സൂക്ഷിച്ചു നോക്കിയാൽ ഈ പെൺകുട്ടി നിൽക്കുന്നതിന്റെ പുറകുവശത്തായി ഒരു ഫ്ലാഗ് നിൽക്കുന്നത് കാണാം. അതിന്റെ നിഴലാണത്. ഒരു പ്രത്യേക സമയത്ത് ക്ലിക്ക് ചെയ്തപ്പോൾ ആ ഫോട്ടോ വളരെ ഭംഗിയുള്ളതായി മാറി.
മീൻ തലയുള്ളയാൾ. ഈ ചിത്രം വളരെ മനോഹരമായി തീർന്നത് കൃത്യ സമയത്തുള്ള ക്യാമറയുടെ പ്രവർത്തനമാണ്. അതായത് ഒരു മനുഷ്യന് മീനിന്റെ തല. സ്‌കൂബ ഡൈവിങ് ചെയ്യുന്ന ഒരാൾ ഒരുകൂട്ടം മീനുകൾക്കിടയിലൂടെ പോയപ്പോൾ പെട്ടെന്നൊരു മീൻ ക്യാമറക്കു മുന്നിൽ പോസ് ചെയ്തു. അത് ആ ഡൈവിങ് ചെയ്യുന്ന ആളുകളുടെ തലയുടെ സ്ഥാനത്ത് വരികയും കൃത്യ സമയത്ത് ഫോട്ടോ എടുക്കുകയും ചയ്തു. അങ്ങനെ അയാളുടെ തല മീനിന്റെ തലയുടേത് പോലെയായി മാറി. വളരെ കൗതുകം നിറഞ്ഞതു തന്നെയല്ലേ.
ഇതുപോലെയുള്ള മറ്റു ഫോട്ടോകൾ കുറിച്ചറിയാൻ താഴെയുളള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.