ഇന്ന് ആളുകൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡുകൾ. ഇത്തരം ഫുഡുകൾ പാൽ നിറത്തിലും ഭാവത്തിലും തെരുവുകളിൽ ഇങ്ങനെ നിരത്തി വെക്കുമ്പോൾ ഇത് ആളുകളെ വല്ലാതെ ആകർഷിക്കപ്പെടുന്ന. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങൾക്ക് വല്ലാത്ത രുചിയാണ്. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് നമ്മൾ ഒട്ടും തന്നെ ബോധവാന്മാർ അല്ല. എല്ലാ തെരുവ് ഭക്ഷണങ്ങളും നല്ലതല്ല എന്ന കാര്യം നമ്മൾ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്നതാണ്.
നമ്മളിൽ ഒട്ടുമിക്ക ആളുകൾക്കും പാൽ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ വളരെ ഇഷ്ട്ടമാണ്. അത്കൊണ്ട് തന്നെ ചുരുക്കം ചില കച്ചവടക്കാർ ആളുകളെ വിഡ്ഡികളാക്കി ഇത്തരത്തിൽ പാൽ ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നത് എങ്ങനെയെന്ന് നോക്കാം. നമ്മൾ പലപ്പോഴും പുറത്തു നിന്ന് പാലൊക്കെ കുടിക്കുമ്പോൾ ഇതിൽ വള്ളം ചേർത്തിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ട്. എന്നാൽ, തെരുവിൽ നാം കാണുന്ന പല പാലുൽപ്പന്നങ്ങളിലും പൂർണ്ണമായും യഥാർത്ഥ പാലല്ല ഉപയോഗിക്കുന്നത് എന്ന സത്യം മനസ്സിലാക്കണം. ഇത് സിന്തറ്റിക് പാലാണ്. അതായത് റിഫൈൻഡ് ഓയിലും അളക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഡിറ്റർജെന്റും ചേർത്താണ് ഇവർ പാൽ നിർമിക്കുന്നത്. ഇത് പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നു. അതായത്, രണ്ടു ലിറ്റർ ഒറിജിനൽ പാലിൽ ഡിറ്റർജെന്റ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അതിലേക്ക് റിഫൈൻഡ് ഓയിൽ ചേർക്കുന്നു. അവസാനം ഇത് യഥാർത്ഥ പാൽ പോലെ തോന്നിപ്പിക്കുന്നു. ഇനിയങ്കിലും ഇത്തരം ഭക്ഷണങ്ങൾ തെരുവുകളിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ നന്നായി ഒന്ന് ചിന്തിച്ചതിനു ശേഷം മാത്രം കഴിക്കുക.
ഇത്പോലെ മറ്റു ഭക്ഷണ നിർമ്മാണത്തിനെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.