ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടങ്ങളിൽ തന്നെ അതിനെ ചുറ്റി പറ്റിയുള്ള ഒരുപാട് മറ്റു പല ജീവികളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ദിനോസറുകളുടെ കാലഘട്ടത്തിലാണ് വലിയ ഉൽക്ക ഭൂമിയിൽ പതിക്കുന്നത് അത് ദിനോസറുകളുടെ നാശത്തിലേക്ക് നയിക്കുന്നതും. ദിനോസറുകൾ നശിച്ച കൂടെ മറ്റു പല ജീവികളും അതിന്റെ കൂടെ നശിച്ചു പോയിട്ടുണ്ട്. കാലങ്ങൾക്ക് ശേഷം ഗവേഷകർക്ക് ലഭിച്ച ചില ഫോസിലുകൾ മാത്രമാണ് ദിനോസറുകൾ ജീവിച്ചിരുന്നു എന്നതിനുള്ള ഏക തെളിവ്. എന്നാൽ, ഉൽക്കകൾ ഭൂമിയിൽ പതിച്ചിട്ടും നശിക്കാതെ പോയ, ഇന്നും നമ്മുടെ ഭൂമിയിലുള്ള ചില ജീവികളെ നമുക്കൊന്ന് പരിചയപ്പെടാം.
ജയന്റ് ഐസോപോഡ്. ഇവയെ പ്രധാനമായും കാണപ്പെടുന്നത് ഇന്തോനേഷ്യയിലാണ്. 550അടി മുതൽ 7000അടി താഴ്ച്ചയിലാണ് ഇവയുടെ വാസം. ഇവയുടെ ഭാരം എന്ന് പറയുന്നത് 1.30 കിലോഗ്രാമാണ്. ഇതിന്റെ നീളം എന്ന് പറയുന്നത് 2.5അടിയാണ്. മുന്നൂറു മില്യൺ വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഈ ജീവിക്ക് ഇപ്പോഴും വംശനാശം സംഭവിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഇവ ജീവനുള്ള ഒരു വസ്തുവിനെയും ഭക്ഷിക്കില്ല. മരിച്ചു ജീവനില്ലാത്ത എന്തും ഭക്ഷിക്കും. ഉദാഹരണത്തിന് നാലഞ്ചു ജയന്റ് ഐസോപോഡുകൾ ചേർന്ന് അത്യാവശ്യം വലിപ്പമുള്ള ചത്ത ഒരു മുതലയെ ഭക്ഷിക്കും. ഇവയ്ക്ക് ഭക്ഷിക്കാനുള്ള വേഗത കൂടുതലാണ് എന്നാണ് പറയപ്പെട്ടുന്നത്. മനുഷ്യ ശരീരത്തിനാവശ്യമായ ചില പദാർത്ഥങ്ങൾ ഇവയിലുണ്ട് എന്ന് പറഞ്ഞു കൊണ്ട് ചൈനക്കാർ ഇപ്പോൾ ഇവയെ ഭക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടത്രെ. കുറച്ചു കാലങ്ങൾക്കു ശേഷം ഇവയ്ക്കും വംശനാശം സംഭവിച്ചാൽ കാരണം അന്വേഷിച്ചു നടക്കേണ്ട ആവശ്യമല്ല എന്നത് വാസ്തവം.
ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.