ഇന്ന് സോഷ്യൽ മീഡിയകളും ഇന്റർനെറ്റുകളും ആളുകളുടെ ജീവിതത്തെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ട്. ഇതിന്റെ കടന്നു വരവ് ആളുകൾക്ക് ദോഷവും നല്ലതും ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ വലിയതാക്കി പെരുപ്പിച്ചു കാണിച്ചും ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്നും ഉള്ള കാര്യങ്ങളെ ഇല്ലാന്ന് കാണിച്ചും സോഷ്യൽ മീഡിയ പല വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ആളുകൾ ഇതിനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് സത്യം. നമ്മൾ ദിനംപ്രതി ഒരുപാട് വൈറൽ വീഡിയോകൾ കാണുന്നവരാണ്. അതെല്ലാം സത്യമാകണമെന്നില്ല. അത്തരത്തിൽ ചില വൈറൽ വീഡിയോകൾക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ചാണ് നാമിവിടെ സംസാരിക്കാൻ പോകുന്നത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാഷ്യർ. ഒരു ബാങ്കിലെ വനിതാ ക്യാഷ്യർ പതിയെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാഷ്യർ എന്ന തലക്കെട്ടോടു കൂടി ഏറെ വൈറൽ ആയിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് പരിഹാസ കമന്റുകളുമായി ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, യഥാർത്ഥത്തിൽ ആ ക്യാഷ്യറിന്റെ ജീവിത പശ്ചാതലം എന്താണ് എന്ന് ആരും അന്വേഷിച്ചിരുന്നില്ല. ജോലിക്കാരിയായ ആ വനിതാ ക്യാഷറിന്റെ പേര് പ്രേമലത ഷിന്റെ എന്നാണ്. പൂനെയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജോലിക്കാരിയാണ് ഇവർ. രണ്ട് ഹൃദയാഘാതവും പക്ഷാഘാതം സംഭവിച്ച ഇവർ ഒരുപാട് നാളത്തെ മെഡിക്കൽ അവധിക്കു ശേഷം ജോലിയിൽ പ്രവേശിച്ച ദിവസം ആരോ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തതാണ്. ഇത്തരത്തിൽ ഇന്റർനെറ്റും മറ്റും ദുരുപയോഗം ചെയ്യുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഒരുപക്ഷെ, ദൈവം നിന്നെയും ഇതുപോലെ ഒരു പരിഹാസ കഥാപാത്രമാക്കി ആളുകൾക്ക് മുന്നിൽ എത്തിക്കുമെന്ന്.
ഇതുപോലെയുള്ള മറ്റു വൈറൽ വീഡിയോകൾക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.