ഈ യുഗം ടെക്‌നോളജിയുടേതാണ്. ദിനംപ്രതി ഓരോ ടെക്നിക്കൽ അത്ഭുതങ്ങളാണ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ അറിയാത്ത ഒട്ടേറെ ടെക്നിക്കൽ ഗാഡ്ജറ്റുകൾ നമ്മുടെ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. അവയിൽ ചെറിയ ഒരംശം മാത്രമേ നമ്മൾ അറിയുന്നുള്ളൂ. നമ്മൾ അറിയാത്ത വിചിത്രമായ ഒത്തിരി ടെക്നിക്കൽ ഗാഡ്‌ജെറ്റുകൾ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
റാവ്ടെക് എക്സ്ട്രീം. ഇതൊരു ഡിവൈസ് ആണ്. ഡിവൈസ് എന്ന് പറയുമ്പോൾ കാണാൻ അത്ര വലുതല്ല എങ്കിലും ഇത് വളരെ ഉപകാരപ്രദമായ ഒരു വസ്തുവാണ്. അതായത് ഒരു വയർലസ് ഹെഡ്‌ഫോൺ ആണിത്. ഇത് നിർമ്മിച്ചിരിക്കുന്നത് റാവ്ടെക് എന്ന കമ്പനിയാണ്. ഇത് ഉപയോഗിക്കാൻ നല്ല കംഫർട്ടബിളും അത്പോലെ തന്നെ നല്ല സൗണ്ട് ക്വാളിറ്റിയുമാണ്. ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ജിമ്മിൽ പോകുന്നവരെയും നന്നായി വ്യായാമം ചെയ്യുന്നവരെയാണ്. അതായത് ശരീരത്തിൽ നിന്നും നന്നായി വിയർപ്പ് പോകാൻ സാധ്യതയുള്ള ആളുകൾക്കാണ് ഇത് ഉപയോഗിക്കാൻ ഏറ്റവും ഉത്തമം. എന്നുവെച്ചാൽ ഇതൊരു വാട്ടർപ്രൂഫ് ആയിട്ടുള്ള ഹെഡ്‌ഫോൺ ആണ്. അത്കൊണ്ട് തന്നെ നിങ്ങൾ എന്ത് വ്യായാമം ചെയ്യുമ്പോഴും എത്ര വിയർപ്പ് ഇതിനുള്ളിലേക്ക് ഇറങ്ങിയാലും ഹെഡ്‌ഫോണിന് ഒരു കേടുപാടും സംഭവിക്കില്ല. കാരണം ഇത് നിർമ്മിച്ചിരിക്കുന്നത് ഐപിഎക്സ്7 വാട്ടർപ്രൂഫ് കൊണ്ടാണ്. എത്ര നല്ല മഴയത്താണ് എങ്കിലും ഇതിന് ഒരു കേടുപാടും സംഭവിക്കില്ല.ഈ ഹെഡ്‌ഫോൺ ബ്ലാക്ക്, റെഡ് എന്നീ രണ്ടു കളറുകളിൽ നിങ്ങൾക്ക് ലഭ്യമാണ്.
ഇതുപോലെയുള്ള മറ്റു ടെക്‌നോളജിക്കൽ ഗാഡ്‌ജെറ്റുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.