വാഹന ഗതാഗതം ഏറെ സുരക്ഷമാക്കുന്നതിലും സുഖമമാക്കുന്നതിലും സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ബ്രിഡ്ജുകൾ അഥവാ പാലങ്ങൾ. മാത്രമല്ല വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് പാലങ്ങളാണ്. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളിൽ ഒരുപാട് ദുരൂഹ സംഭവങ്ങൾ നടക്കാറുണ്ട്. അത്തരം ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
അപകടകാരികളായ മുതലകൾ. നമുക്കറിയാം ലോകത്തിലെ ഏറ്റവും വലിയ അപകടകാരികളായ ജീവികളിൽ ഒന്നാണ് മുതലകൾ. തന്റെ എതിർഭാഗത്തു നിൽക്കുന്നത് എത്ര വലിയ ശത്രുവാണെങ്കിലും അവയ്‌ക്കെതിരെ പോരാടാനുള്ള ശക്തി ഇവയ്ക്കുണ്ട്. ജമൈയ്ക്കയിലെ ഹെൽഷേർ പാലത്തിനടിയിൽ നിന്നും കണ്ടെത്തിയ ഒരു ഭീമൻ മുതലയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവിടെ ആളുകൾ കൂടുതലായും തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്. ഈ പാലത്തിനടിയിൽ ഉള്ള നദി തടാകം ആളുകൾ കുളിക്കാനും മറ്റു ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതാണ്. ഈ നദിയിലാണ് വലിയൊരു ഭീമൻ മുതലയെ ആളുകൾ കണ്ടെത്തിയത്. ഇത്തരത്തിൽ ഈ മുതലയെ കാണപ്പെട്ട സാഹചര്യത്തിലാണ് ഒരു യുവതി ഈ നദിയിലേക്ക് വീഴുന്നതും. പിന്നീട് സായുധ സേന എത്തിയാണ് ഈ യുവതിയെ രക്ഷിച്ചത്. മാത്രമല്ല ഇവിടത്തെ പ്രദേശ വാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഈ നദിയിൽ കണ്ട ഭീമൻ മുതലയെ പുറത്തെടുത്തത്.
ന്യുയോർക്കിൽ നടന്ന ഒരു സംഭവം നോക്കാം. ദമ്പതികൾ വൈകീട്ട് ബീച്ചിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു പാവയെ പോലെ തോന്നിക്കുന്ന എന്തോ ഒന്ന് പാലത്തിനടിയിൽ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ അത് എട്ടു മാസം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞിന്റെ ബോഡിയായിരുന്നു. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. കുഞ്ഞിനെ എടുത്തപ്പോൾ അപ്പോഴും ചെറിയ ചൂട് നിലനിൽക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഹോസ്‌പിറ്റലിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.