18-മീറ്റര്‍ നീളമുള്ള പുഴുവിനെ ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗത്ത് നിന്നും നീക്കം ചെയ്തു.

ചിലപ്പോൾ വിചിത്രമായ സംഭവങ്ങൾ ആളുകൾക്ക് സംഭവിക്കുന്നു. ഇത് ഡോക്ടർമാരെയും അത്ഭുതപ്പെടുത്തുന്നു. തായ്‌ലൻഡിൽ സമാനമായ ഞെട്ടിക്കുന്ന ഒരു സംഭവം ഒരു വ്യക്തിക്ക് സംഭവിച്ചു. തായ്‌ലൻഡിൽ നിന്നുള്ള 67 കാരനായ ഒരാൾ വയറുവേദനയുണ്ടെന്നു പറഞ്ഞു ഡോക്ടറുടെ അടുത്ത് വന്നു ആദ്യം ഡോക്ടര്‍ വിജാരിച്ചത് ഗ്യാസ് മൂലമുള്ള വയറുവേദനയാണെന്നാണ്. പിന്നീട് വേദന കൂടിയ സാഹചര്യത്തിൽ അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു ഡോക്ടർമാരുടെ സംഗം വിശദമായി പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ വയറ്റിൽ 59 അടി നീളമുള്ള പുഴു ഉണ്ടെന്ന് കണ്ടെത്തി.

ദി സൺ മാധ്യമം റിപ്പോർട്ട് പ്രകാരം ഈ സംഭവം തായ്‌ലൻഡിലെ നോങ്ഖായ് പ്രവിശ്യയിൽ നിന്നാണ്. ഈ വ്യക്തി വളരെക്കാലമായി വേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ഡോക്ടർമാരും അത്ഭുതപ്പെട്ടു. വ്യക്തിയുടെ പിന്നിൽ സ്വകാര്യ ഭാഗത്ത് ഒരു നീണ്ട പുഴുയുണ്ടെന്നു പരിശോധനയിൽ വ്യക്തമായി.

The 18-meter-long worm
The 18-meter-long worm

തായ്‌ലൻഡിലെ നോങ്‌ഖായ് പ്രവിശ്യയിലെ പരാസിറ്റിക് ഡിസീസ് റിസർച്ച് സെന്ററിലാണ് വ്യക്തിയെ പ്രവേശിപ്പിച്ചത്. വയറുവേദനയെക്കുറിച്ചുള്ള പരാതികളുമായി ഒരാൾ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് നിന്ന് 18 മീറ്ററിൽ കൂടുതൽ നീളമുള്ള ഒരു പുഴുവിനെ കണ്ടെത്തുകയായിരുന്നു.

അസംസ്കൃത മാംസം കഴിക്കുന്നതിലൂടെയാണ് ഇത്തരം പുഴുക്കള്‍ വയറ്റിൽ എത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ഈ പുഴുക്കള്‍ക്ക് 30 വർഷത്തിലതികം ഒരു മനുഷ്യന്റെ വയറ്റിൽ ജീവിക്കാൻ കഴിയുമെന്ന് അറിഞ്ഞാല്‍ നിങ്ങൾ ആശ്ചര്യപ്പെടും. എന്നിരുന്നാലും മെച്ചപ്പെട്ട നിരവധി മരുന്നുകൾ ഇവയ്ക്ക് ലഭ്യമാണ്. അവ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നത്തെ മറികടക്കാൻ കഴിയും.

എന്നിരുന്നാലും ഈ മനുഷ്യന്‍റെ വയറ്റിൽ നിന്ന് വളരെ നീണ്ട പുഴുക്കളെ വേർതിരിച്ചെടുത്തിട്ടുണ്ട്. വളരെ ധാരണയോടെയാണ് ഡോക്ടർമാർ അത് പുറത്തെടുത്തത്. ഇതിനായി രോഗിക്ക് ആദ്യം മരുന്ന് നൽകി. തുടർന്ന് പുഴുക്കളെ പുറകുവശത്ത് നിന്ന് പുറന്തള്ളി. പുഴുവിന്‍റെ നീളം കാരണം നീക്കം ചെയ്യാൻ വളരെയധികം സമയമെടുത്തു. നിലവിൽ രോഗിയുടെ അവസ്ഥ മുമ്പത്തേതിനേക്കാൾ മികച്ചതാണ്.