ഓരോ രാജ്യത്തിന്‍റെയും നിലനില്‍പ്പിന് അത്യാവശ്യമായ ഒന്നാണ് നിയമങ്ങള്‍. അതുകൊണ്ടു തന്നെ ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ഇത് രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്‍റെ അഭിവാജ്യ ഘടകമാണ്. എങ്കിലും അപൂര്‍വ്വ നിയമങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഒത്തിരി നിയമങ്ങളുണ്ട്. അതും വളരെ രസകരമായ നിയമങ്ങള്‍. ഏതൊക്കെയാണ് അത്തരം നിയമങ്ങള്‍ എന്ന് നോക്കാം.
ഹാപ്പി ബര്‍ത്ത് ഡേ റ്റു യു. ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ഒന്നനിതല്ലേ. പിറന്നാള്‍ ആഘോഷങ്ങളിലെ താരം എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്നാല്‍ ചിലയിടങ്ങളില്‍ ഈ പാട്ട് പരസ്യമായി പാടിയാല്‍ പ്രശ്നമുണ്ടാകും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തരം സ്ഥലങ്ങള്‍ നമ്മുടെ ഈ ലോകത്തുണ്ട്. പാറ്റിയും മില്‍ഡ്രസ് എന്ന് പറയുന്ന രണ്ടു സഹോദരിമാര്‍ ചേര്‍ന്നെഴുതിയതാണിത്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന് ഈ പാട്ടെഴുതി പാടിയത്. 1912ല്‍ ഈ പാട്ടിന്‍റെ കോപ്പിറൈറ്റ് അവര്‍ക്ക് ലഭിച്ചു. പിന്നീട് 1935ല്‍ മറ്റൊരു കമ്പനിക്ക് കൂടി കോപ്പി റൈറ്റ് ലഭിച്ചു. പരസ്യമായി ഈ ഗാനം പാടിയാല്‍ 5മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഗവണ്മെന്‍റ് പിഴ ഇടാക്കുന്നത്. എന്നാല്‍, 2013ല്‍ ഒറിജിനല്‍ കമ്പനി ഇവര്‍ക്കെതിരെ കേസ് കൊടുത്തു. അതിനു ശേഷം 2016ല്‍ ഈ ഗാനം എല്ലാവര്‍ക്കും പാടാനായി സൗജന്യമായി കൊടുത്തു.
ഇതുപോലെ രസകരമായ മറ്റു നിയമങ്ങളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.