വധുവിന്റെ മരണം. പകരം സഹോദരി വരനെ വിവാഹം കഴിച്ചു.

വിവാഹ ചടങ്ങിനിടെ വധു രോഗബാധിതയായി മരിച്ചു. ശേഷം വധുവിന്റെയും വരന്റെയും കുടുംബങ്ങൾ ഒത്തുചേർന്ന് വധുവിന്റെ സഹോദരിയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ഇറ്റാവ ജില്ലയിലെ ഭർത്താനയിലെ സമസ്പൂരിലാണ് സംഭവം.

വധു അവളുടെ ഭാവി ഭർത്താവ് മഞ്ജേഷ് കുമാറിന്റെ അരികിൽ കുഴഞ്ഞു വീണു. തുടർന്ന് ഡോക്ടറെ വന്നു പരിശോധിച്ച വിശേഷം വധു മരിച്ചതായി പ്രഖ്യാപിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയപ്പെടുന്നു.

Death of the bride. Instead, the sister married the groom.
Death of the bride. Instead, the sister married the groom.

ശേഷം വിവാഹ ആഘോഷം വിലാപമായി മാറി. ഈ സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്‍റെ സഹോദരൻ സൗരഭ് പറഞ്ഞു. രണ്ടു കുടുംബങ്ങളും ഒരുമിച്ച് ഇരുന്നു ആലോചിച്ചു. കുടുംബത്തിലെ ഒരാള്‍ മരിച്ച വധുവിന്‍റെ അനുജത്തി നിഷയെ വരനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർദ്ദേശിച്ചു. വീട്ടുകാർ ഇത് ചർച്ച ചെയ്യുകയും ഇരുവരും സമ്മതിക്കുകയും ചെയ്തു. സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയിലാക്കി മഞ്ജേഷ് നിഷയെ വിവാഹം കഴിച്ചു. വിവാഹശേഷം ഘോഷയാത്ര തീര്‍ന്നപ്പോള്‍ സുരഭിയെ സംസ്‌കരിച്ചു.

ഞങ്ങളുടെ കുടുംബത്തിന് ഇത് ഒരു പ്രയാസകരമായ സമയമായിരുന്നുവെന്ന് സുരഭിയുടെ അമ്മാവൻ അജാബ് സിംഗ് പറഞ്ഞു. ഒരു മകളെ മുറിയിൽ മരിച്ച നിലയിൽ കിടത്തി മറ്റൊരു മകളെ മറ്റൊരു മുറിയിൽ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന്റെ സന്തോഷവും മരണത്തിന്റെ ദുഖവും ഒരുമിച്ച് ആഘോഷിക്കേണ്ടിയിരുന്ന ഇത്തരത്തിലുള്ള സാഹചര്യം ഒരിക്കലും നമ്മുടെ മുമ്പിൽ വന്നിട്ടില്ല.”