ആളുകളെ കണ്ടാൽ ചാടിപ്പിടിക്കുന്ന കള്ളിമുൾച്ചെടി യാഥാർഥ്യമാണോ? നമ്മൾ നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കാണാനിടയുള്ള ചില കാഴ്ച്ചകളുണ്ട്. ചിലപ്പോൾ ആ കാഴ്ച്ചകളെല്ലാം നാം നമ്മുടെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും കാണുന്നുണ്ടാവുക. അതെല്ലാം കാണുമ്പോഴായിരിക്കും നമ്മുടെ ഭൂമിയിൽ ഇങ്ങനെയും വസ്തുക്കളോ എന്ന് നാം ചിന്തിക്കുക. അത്തരത്തിൽ നമ്മുടെ ജീവിതത്തിലൊക്കെ ആദ്യമായി കാണുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.എന്തൊക്കെയാണ് എന്ന് നോക്കാം.
ചാടിപ്പിടിക്കുന്ന കള്ളിമുൾച്ചെടി. നമുക്കറിയാം നമ്മുടെ നാടിനെ ആളുകൾ വർണ്ണിക്കുന്നത് നമ്മുടെ നാട്ടിലെ പച്ചപ്പും ഹരിതാപവും കണ്ടിട്ടാണ്. അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സുഖവും സന്തോഷവുമാണ്. എന്നാൽ, എല്ലാ ചെടികളും അത്ര സുഖകരമല്ല കേട്ടോ. അതിലൊന്നാണ് ജമ്പിങ് ചോല എന്ന് വിളിപ്പേരുള്ള നമ്മുടെ കള്ളിമുൾച്ചെടി. ഇതിന്റെ വാസ സ്ഥലമായി കണക്കാക്കുന്നത് തെക്കേ അമേരിക്ക, മെക്സിക്കോ, കരീബിയൻ നാടുകൾ എന്നിവയാണ്. സിലിൻഡ്രോ പൊൻഷ്യ എന്ന ജീനസിൽ ഉൾപ്പെടുന്ന ഈ ഒരു സസ്യത്തിന് മനുഷ്യന് മാത്രമല്ല, ഒരുവിധം എല്ലാ മൃഗങ്ങൾക്കും പണി കൊടുക്കാറുണ്ട്.
ഇതിന്റെ പേര് പോലെത്തന്നെ, ഇതിന്റെ സമീപത്തു കൂടി പോകുന്ന എന്തിന്റെ മേലിലും ചാടി ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ മുള്ളുകളുള്ള ഭാഗം ചെടിയിൽ നിന്നും എളുപ്പത്തിൽ വേർപെട്ട് മറ്റുള്ളവയുടെ മേൽ ഒട്ടിപ്പിടിക്കുന്നതിനാൽ ഇത് സ്വയം ദേഹത്തേക്ക് ചാടുന്നതാണ് എന്നാണ് ആളുകൾ കരുതുന്നത്. ഈ മുള്ളുകൾ ദേഹത്ത് ഓടിയാൽ കൈകൾ കൊണ്ട് പറിച്ചു മാറ്റുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ടൂളുകൾ ഉപയോഗിച്ച് പറിച്ചു മാറ്റുന്നതാണ്. അല്ലെങ്കിൽ നന്നായി വേദനിക്കും. ചില സമയങ്ങളിൽ ഈ മുള്ളുകൾ അണുബാധയ്ക്കും കാരണമാകാറുണ്ട്.
ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.