ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു അത്ഭുതകരമായ മഴവില്ല് നിറമുള്ള പാമ്പിന്‍റെ വീഡിയോയാണ്. ഈ അവിശ്വസനീയമായ വീഡിയോ കണ്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോവും. ഈ വീഡിയോയിൽ ഒരു പാമ്പുണ്ട് അതിന്റെ നിറം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു മൃഗശാലയിൽ നിന്നാണ് വീഡിയോ. ഈ അപൂർവ മഴവില്ല് പാമ്പിനെ കണ്ട് ആളുകൾ സ്തബ്ധരായി. അതിന്റെ നിറം കാരണം അത് ഒരു പാമ്പാണെന്ന്പോലും നിങ്ങൾക്ക് ഊഹിക്കാന്‍ കഴിയില്ല.
കാലിഫോർണിയയിലെ മൃഗശാലയുടെ സ്ഥാപകൻ ജയ് ബ്രൂവറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജെയ് ബ്രൂവർ തന്റെ മൃഗശാലയിൽ നിന്നുള്ള പാമ്പുകളുടെ അവിശ്വസനീയമായ വീഡിയോകൾ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടാഴ്ച മുമ്പ് അദ്ദേഹം പോസ്റ്റ് ചെയ്ത ഈ പാമ്പിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ 48 ദശലക്ഷത്തിലധികം
ആളുകള്‍ കണ്ട്. വീഡിയോയ്ക്ക് 33 ലക്ഷം ലൈക്കുകളും ലഭിച്ചു.
കലയെ യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ബ്രൂവർ പറഞ്ഞു. പാമ്പ് പെട്ടിയിൽ കിടക്കുന്ന ഒരു വീഡിയോയാണ് ബ്രൂവർ പോസ്റ്റ് ചെയ്ത്. പാമ്പുകളുടെ അവിശ്വസനീയമായ നിറം കൊണ്ട് ഇന്റർനെറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. വീഡിയോ കണ്ടതിനുശേഷം ആളുകൾ വ്യത്യസ്ത തരം അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. നിരവധി ആളുകൾ അതിന്റെ നിറങ്ങളെ പ്രശംസിക്കുന്നു.
നേരത്തെ അമേരിക്കയിലെ ഫ്ലോറിഡയിൽ അത്തരമൊരു അപൂർവ പാമ്പിനെ കണ്ടിരുന്നു. ഫ്ലോറിഡയിലെ ഓകാല നാഷണൽ ഫോറസ്റ്റിലാണ് ഈ അപൂർവ പാമ്പുകളെ കണ്ടത്. 51 വർഷത്തിനിടെ ആദ്യമായി ഈ പാമ്പിനെ കണ്ടു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 4 അടി നീളമുള്ള അപൂർവ മഴവില്ല് പാമ്പിനെ കണ്ട് ആളുകൾ സ്തബ്ധരായി. 1969 ൽ ഫ്രാൻസിയ എറിത്രോഗ്രാമയിലെ മരിയൻ കൗണ്ടിയിൽ ഈ ഇനം പാമ്പിനെ കണ്ടിരുന്നു. അതിനുശേഷം ഇപ്പോള്‍ വീണ്ടും അതുപോലൊരു പാമ്പിനെ കണ്ടിരിക്കുന്നു.