റോഡ് മാര്‍ഗങ്ങളില്‍ അവിശ്വസീനീയകരമായ സാധ്യതകളെ പരിചയപ്പെടാം.
ഇങ്ങനെയും വ്യത്യസ്തമായ റോഡ് നിര്‍മാണ രീതികള്‍ ഉണ്ടാകുമോ എന്നു ഒരു പക്ഷെ ഈ കുറിപ്പ് വായിച്ച് തീരുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും. വ്യത്യസ്തതരമായതും അവിശ്വസീനിയമായതുമായ നിരവധി റോഡ് മാര്ഗങ്ങളെയാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
റോഡ് മാര്‍ക്കിങ്ങുകള്‍ പുതുക്കുന്നത് :
മിക്കവാറും റോഡ് മാര്‍ക്കിങ്ങിനായി ഉപയോഗിച്ച് വരുന്നത് തെര്‍മോ പ്ലാസ്റ്റിക് മെറ്റീരിയലുകളാണ്, വളരെ സ്മൂത്തായും വളരെ പെട്ടന്ന് ജോലിതീര്‍ക്കുന്നതുമായമായ ഈ ഉപകരണം വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്നു, ദ്രാവക രൂപത്തിലുള്ള കളറുകള്‍ ഏകദേശം 130 ഡിഗ്രീ സെഷ്യല്‍ വരെ ചൂടാക്കി റോഡുകളില്‍ ഒഴിക്കും. സ്‌പെഷ്യല്‍ ഉപകരണത്തില്‍ ഒഴിച്ചാണ് റോഡുകളില്‍ മാര്‍ക്കു ചെയ്യുന്നത്. മറ്റുള്ള ഉപകരണത്തില്‍ നിന്ന് വ്യത്യസ്തമായി ഏറെ കാലം ഈടു നില്‍ക്കാല്‍ മെറ്റീരിയലുകള്‍ സഹായിക്കും.
പോളിലെവല്‍
തറയില്‍ നിന്ന് ഉയര്‍ന്നു പോയ സ്ലാബുകളില്‍ ആണ് പോളി ലെവല്‍ ഉപകരാപ്രദമാകുന്നത്. പണികഴിഞ്ഞ തറയില്‍ നിന്ന് സ്ലാബുകള്‍ ഉയരുകയും വെള്ളം കയറി തറ ഉപയോഗ ശൂന്യമാകുന്നതും പതിവ് കാഴ്ചയാണ്, ഈ അവസ്ഥയില്‍ തറയുടെ അടിയില്‍ പോളിലെവല്‍ ഫോംസ് നിറച്ച് പഴയ പോലെ തറയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു.
ETI റോളര്‍ സിസ്റ്റം
ട്രാഫിക് ബാരിയറുകള്‍ എല്ലാ രാജ്യങ്ങളുമുണ്ട്.റോഡുകളിലൂടെ പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാനും റോഡുകള്‍ രാത്രി കാലങ്ങളില്‍ ക്യത്യമായി മനസിലാക്കാനും ഈ ബാരിയറുകള്‍ സഹായിക്കുന്നു, പലപ്പോഴും ഇത്തരം
അതിരുകള്‍ ജീവനെടുക്കാന്‍ കാരണമാകുകയും ചെയ്യും. കാരണം ഇത്തരം അതിരുകളില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പെടാല്‍ സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനായി ഉപയോഗിക്കുന്നതിനായി ETI റോളര്‍ സിസ്റ്റം ഉപയോഗിക്കുന്നു. വാഹനങ്ങള്‍ ബാരിയറില്‍ തട്ടിയാലും അപകടം സംഭവിക്കാതെ രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്.
സോയില്‍ സ്റ്റെബിലൈസേഷന്‍
പലതരം റോഡുകള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. ടാറിങ് ചെയ്തവ, മണ്ണിട്ടവ. കല്ല് പാകിയവ അങ്ങനെപോകുന്നു കണക്കുകള്‍. വലിയ വാഹനങ്ങള്‍ പോകുന്ന സ്ഥലങ്ങളും ചെറിയ വാഹനങ്ങള്‍ പോകുന്ന സ്ഥലങ്ങളും പല രാജ്യങ്ങളിലുണ്ട്. ഇത്തരത്തില്‍ മിലിട്രിക്കാരുടെ ഭാരപ്പെട്ട ട്രക്കുകളും മറ്റും പോകാന്‍ പലപ്പോഴും ഉപയോഗിക്കുന്നത് മണ്ണ് പാകിയ റോഡുകളാണ്. കാരണം ഭാരം ഏല്‍ക്കുന്നതിനാല്‍ പലപ്പോഴും ടാറിങ് തകരാല്‍ സാധ്യതയുണ്ട്. മണ്ണ് വെറുതെ പാകുന്നതല്ല ഇവിടങ്ങളില്‍ മണ്ണിന് കട്ടികൂടാനായി സോയില്‍ സ്റ്റെബിലൈസേഷന്‍ പ്രക്രിയ ഇവിടെ നടത്തുന്നുണ്ട്.
ചിപ്ഫില്‍
റോഡ് മാര്‍ക്കിങ്ങിനായുള്ള തെര്‍മോ പ്ലാസിറ്റിക്കുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ചിപ് ഫില്‍. കമ്പനി പുതിയതായി നിര്‍മ്മിച്ച തെര്‍മോ പ്ലാസ്റ്റികിന് വളരെ ഏറെ ആവശ്യക്കാര്‍ ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. കാരണം എന്തെന്നാല്‍ പൊട്ടി പൊളിഞ്ഞ റോഡുകള്‍ എല്ലാം നിഷ്പ്രയാസം നേരെയാണ് ഈ പ്രൊഡക്ടുകള്‍ ഉപയോഗിക്കാം. പൊളിഞ്ഞ റോഡില്‍ ഇത്തരം തെര്‍മോ പ്ലാസ്റ്റിക് ഒഴിച്ച് പെട്ടന്ന് തന്നെ ശരിയാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ചിപ്പുകള്‍ ഗട്ടറുകളില്‍ നിറച്ച് നിരവധി ആളുകള്‍ സാധാരണചെയ്യുന്ന ഈ പ്രക്രിയ മെഷീല്‍ ഉപയോഗിച്ച് വെറും 10 മിനിറ്റുകൊണ്ട് ചെയ്യാന്‍ സാധിക്കുന്നതാണ്.
ടൈഗര്‍ സ്‌റ്റോണ്‍
തൊഴിലാളികളെ ഉപയോഗിച്ച് നീണ്ട മണിക്കൂറുകള്‍ എടുത്താണ് റോഡുകളില്‍ പലതരത്തിലുള്ള കല്ലുകള്‍ നിരത്തി മനോഹരമാക്കുന്നത്. ഇന്റര്‍ലോക്കുകള്‍ ചെയ്ത് മനോഹരമാക്കിയ നിരവധി റോഡുകള്‍ പല രാജ്യങ്ങളിലുമുണ്ട്. ഈ പ്രവൃത്തി ഒരു മിഷീന്‍ ചെയ്താല്‍ എങ്ങനെയിരിക്കും. വീഡിയോയില്‍ കാണുന്ന തരത്തില്‍ വളരെ എളുപ്പത്തില്‍ കല്ലുകളും റോഡുകളില്‍ പാകാന്‍ ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ സഹായകമാകുന്നതാണ്.