എടിഎം ഉപഭോക്താക്കള്‍ ഇതറിയാതെ പോകരുത്.. ഈ ചതിയില്‍ ഇനി ആരും പെടരുത്.

ഇന്ന് ഒട്ടുമിക്ക ആളുകളും പണമിടപാടുകള്‍ നടത്തുന്നത് എടിഎം വഴിയോ അല്ലെങ്കില്‍ ഓണലൈന്‍ നെറ്റ് ബാങ്കിംഗ് വഴിയോ ആയിരിക്കും. എന്നാല്‍ ചില സമയങ്ങളിലെ ചെറിയൊരു അശ്രദ്ധ നമ്മള്‍ വലിയൊരു തട്ടിപ്പിന് ഇരയാകാറുണ്ട്. പണമിടപാടിനു ഏറ്റവും സുഖമുള്ള ഒരു വഴി ഇത് തന്നെയാണ്. പക്ഷെ, ചില അറിവില്ലായ്മ കൊണ്ട് നമ്മള്‍ നിരന്തരമായി പറ്റിക്കപ്പെട്ടേക്കാം. ഇന്ന് അതൊരു നിത്യ സംഭവമായെക്കാം.

ഇന്ന്‍ പല രൂപത്തിലും ഭാവത്തിലുമാണ് തട്ടിപ്പുകാര്‍ ഇറങ്ങിയിട്ടുല്ലത്. ദിനംപ്രതി തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്ന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് രൂപയാണ് കൊള്ള ചെയ്യപ്പെടുന്നത്. ഈ അടുത്തിടെയാണ് തിരുവനന്തപുരത്ത് 2 ലക്ഷം രൂപയും കാസര്‍ഗോഡ്‌ 50000 രൂപയും നഷ്ട്ടപ്പെട്ട വാര്‍ത്ത‍ ലഭിച്ചത്. ഇന്ന് ഇത്തരം പരാതികള്‍ ഓരോ ബാങ്കിന്‍റെയും വിവിധ ശാഖകളില്‍ വര്‍ദ്ധിച്ചു വരികയാണ്.

ഏതൊക്കെ വഴിയാണ് നമ്മുടെ പണം തട്ടിയെടുക്കുന്നത് എന്ന് നോക്കാംനമ്മള്‍ ഏതെങ്കിലും വ്യാജസൈറ്റില്‍ കയറി നമ്മുടെ വിവരങ്ങള്‍ നല്‍കിയാല്‍ അത് ചോര്‍ത്തിയാല്‍ അത് വഴി നമുക്ക് നമ്മുടെ പണം നഷ്ട്ടമാകുന്നു. മറ്റൊന്ന് എന്ന് പറയുന്നത്, നമ്മള്‍ ഫോണ്‍ ബില്ല് ഓണലൈന്‍ ആയി അടക്കുന്നത്. ഫോണ്‍ ബില്‍ അടക്കുമ്പോള്‍ അബദ്ധത്തില്‍ നമ്മള്‍ ടെലികോം കമ്പനിയുടെ വ്യാജസൈറ്റില്‍ കയറി നമ്മളുടെ വിവരങ്ങള്‍ നല്‍കിയാല്‍ അത് വഴി നമ്മുടെ പെഴ്സണല്‍ ഡീറ്റൈല്‍സ് എടുക്കാവുന്നതാണ്.

മറ്റു ചിലപ്പോള്‍ നമുക്ക് എന്തെങ്കിലും ലോട്ടറി അടിച്ചു എന്നൊക്കെ പറഞ്ഞു അഭിനന്ദിച്ചു കൊണ്ട് മെസ്സേജ് വന്നേക്കാം. ഇതിനും മറുപടി കൊടുത്താല്‍ ശെരിക്കും വീണു പോകുന്നത് നമ്മളായിരിക്കും എന്ന് ശ്രദ്ധിക്കുക. മാത്രമല്ല, നമ്മള്‍ നടത്താത്ത ഓണലൈന്‍ ഇടപാടിനായുള്ള ഒടിപി ആണെന്ന് പറഞ്ഞു കൊണ്ട് നമുക്ക് മെസേജ് വന്നേക്കാം. ഇത് നമ്മള്‍ തള്ളിക്കളയരുത് . ഉടന്‍ തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യുക.

ഇത്തരം  കാര്യങ്ങള്‍ ശ്രദ്ദിച്ചാല്‍ നിങ്ങള്‍ അറിയാതെ അകപ്പെട്ടു പോകുന്ന നിരവധി തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും.