ഒരുദിവസമെങ്കിലും ജീവിതത്തിൽ മോശം ആകാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല. ഇന്നത്തെ ദിവസം എനിക്ക് കൊള്ളില്ല, അല്ലെങ്കിൽ ഇന്നത്തെ ദിവസം ദിവസം എന്റെ അല്ല എന്ന് ചിന്തിക്കാത്ത ഒരു ദിവസം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കും. ചിലപ്പോൾ പല ദിവസങ്ങൾ. അതിനു ചിലപ്പോൾ അത്ര വലിയ വിഷയങ്ങൾ ഒന്നും ആവശ്യമില്ല,നമ്മുടെ മനസ്സിനെ ഒന്ന് ചഞ്ചലപ്പെടുത്തുവാൻ അല്ലെങ്കിൽ നമ്മുടെ ഒരുദിവസത്തെ മൂഡ് കളയുവാൻ ചെറിയ എന്തെങ്കിലും കാര്യങ്ങൾ മാത്രം നടന്നാൽ മതി. ചിലപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കും നമ്മുടെ ഒരു ദിവസത്തെ മൂഡ് തകർക്കാൻ കഴിവുള്ളത് ആയി വരുന്നത്. ഒരു ദിവസം നമ്മൾ ഉണരുമ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾക്ക് പോലും നമ്മുടെ ഒരു ദിവസത്തെ മൂഡിനെ സ്വാധീനിക്കുവാൻ ഉള്ള കഴിവുണ്ട് എന്ന് പറയുന്നതായിരിക്കും സത്യം. അത്തരത്തിൽ ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് ഓരോ ദിവസം വളരെ മോശമായിപ്പോയി ചിലരുടെ അനുഭവങ്ങൾ ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പങ്കുവയ്ക്കുന്നത്.
ഏറെ കൗതുകകരവും എന്നാൽ സത്യവും ആയ ഈ കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പോസ്റ്റ് കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലേ എന്ന് അറിയാതെ ഒന്ന് ചിന്തിച്ചു പോകും. ജീവിതമെന്ന പറയുന്നത് മോശം അനുഭവങ്ങളും സന്തോഷം നിറഞ്ഞ അനുഭവങ്ങളും ചേർന്ന സമ്മിശ്രമായ ഒന്നാണ്. ഒരിക്കലും ഒന്നിൽ മാത്രം അത് ഒതുങ്ങി നിൽക്കില്ല. ദുഃഖം അല്ലെങ്കിൽ സന്തോഷം ഇതുമാത്രം സ്ഥായിയായി ഒരിക്കലും ജീവിതത്തിൽ നിലനിൽക്കില്ല. രണ്ടും മാറി മാറി വരുമ്പോൾ മാത്രമാണ് ജീവിതം ആകുന്നത്. ഒരു ദിവസം രാവിലെ ഉണരുമ്പോൾ നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാഴ്ച കണ്ടാൽ പോലും ആ ദിവസത്തെ നമ്മുടെ സന്തോഷം നഷ്ടം ആകാനുള്ള കാരണമാകാറുണ്ട്. ഏറ്റവും മനോഹരമായ ഒരു കാഴ്ച നമ്മൾ കാണുകയാണെങ്കിൽ ചിലപ്പോൾ ആ ദിവസം നമുക്ക് നൽകുന്നത് നല്ല അനുഭവങ്ങൾ ആയിരിക്കും. ചില ബന്ധങ്ങൾ കൊണ്ടുപോലും ചില ദിവസങ്ങൾ നമുക്ക് മോശം ദിവസങ്ങൾ ആയി മാറാറുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു ഇന്റർവ്യൂവിനു പോകുന്ന ആൾ ഒരു മരത്തിലോ ഒരു തൂണിലോ ചാരി നിൽക്കുകയാണ്. നല്ല ഡ്രസ്സ് ഒക്കെ ധരിച്ച് ഇൻറർവ്യൂ പോയി നന്നായി പെർഫോം ചെയ്യാൻ വേണ്ടിയാണ് ഈ ചെറുപ്പക്കാരൻ നിൽക്കുന്നത് എന്ന് ഓർക്കണം. ആ സമയത്ത് മരത്തിൽ നിന്നും പശ പോലെയുള്ള എന്തോ ഒന്ന് അദ്ദേഹത്തിൻറെ ഡ്രസ്സിലേക്ക് പിടിക്കുന്നു അല്ലെങ്കിൽ ആ തൂണിൽ നിന്നും എന്തെങ്കിലും ഒരു പൊടി അദ്ദേഹത്തിൻറെ ഡ്രസ്സിൽ പറ്റുന്നു, മറ്റൊന്നും വേണ്ട ആ ദിവസം പോകാൻ. ഒരുപക്ഷേ ഏറ്റവും വലിയ ലക്ഷ്യം സാധിക്കാൻ വേണ്ടി ചെയ്ത ഒരു ഇൻറർവ്യൂ ആയിരിക്കും. അത് നഷ്ടപ്പെട്ട ആ ദിവസം എന്നും നമ്മുടെ ഓർമ്മയിൽ നശിച്ച ഒരു ദിവസം ആയി തന്നെ നിലനിൽക്കും. അത്തരത്തിൽ എത്രയോ അനുഭവങ്ങൾ ആളുകളുടെ മനസ്സിൽ ഉണ്ടായിരിക്കും. ചിലപ്പോൾ നമ്മൾ പോലും ചിന്തിക്കാതെ ചെയ്യുന്ന ചില അബദ്ധങ്ങൾ ആയിരിക്കും അങ്ങനെ ഒരു ദിവസം നമുക്ക് മോശമാകുന്നതിന്റെ കാരണമാകുന്നത്.
എല്ലാവരും ഹോട്ടലിലും റസ്റ്റോറൻറ് ഒക്കെ പോയി ഭക്ഷണം കഴിക്കുന്നവരാണ്. സിനിമകളിലും മറ്റും നമ്മൾ കണ്ടിട്ടുണ്ട് ഭക്ഷണവുമായി വരുന്ന വെയിറ്റർ ഭക്ഷണം ആയി വീഴുന്നത്. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുകയാണെങ്കിലോ കണ്ടുനിൽക്കുന്നവർക്ക് കൗതുകവും ചിരിക്കുവാനും ഉള്ള ഒരു കാര്യം ആയിരിക്കാം അത്. പക്ഷേ അയാളെ സംബന്ധിച്ചിടത്തോളം അത് വലിയ ദുഃഖകരമായ ഒരു ദിവസമാണ്. ചിലപ്പോൾ അയാളുടെ ശമ്പളം തന്നെ കട്ട് ചെയ്യാൻ കാരണമാകുന്ന ഒരു കാര്യമായിരിക്കും അത്. ഒരു ദിവസം അയാൾക്ക് നഷ്ടമാകാം ആ ഒരു കാരണം മാത്രം മതി. ഇത്തരത്തിൽ അബദ്ധം കൊണ്ട് ദിവസങ്ങൾ മോശമായി പോയിട്ടുള്ള ചില ആളുകളെ പറ്റി കൗതുകകരമായി ആണ് വീഡിയോയിലൂടെ പറയാൻ പോകുന്നത്. ഏറെ കൗതുകകരമായ ഈ വിവരം മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക. അതിനോടൊപ്പം വീഡിയോ കാണുവാനും ശ്രദ്ധിക്കേണ്ടതാണ്.