കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് വില്‍പ്പന നടത്തി മാസം ഒരുലക്ഷം രൂപ സമ്പാദിക്കാം.

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. സുലഭമാണെങ്കിലും ഇതിന് പൊന്നു വിലയായിരിക്കും നമ്മള്‍ നല്‍കേണ്ടി വരിക. ഇതിന്‍റെ മൂല്യം നാം പലപ്പോഴും മനസ്സിലാക്കുന്നത് വിദേശത്തു നിന്നും കൊണ്ട് വരുമ്പോഴാണ്. എത്ര വില കൂടിയതാണെങ്കിലും ഒരു നൂറു ഗ്രാം എങ്കിലും വാങ്ങാത്തവരായി ആരും ഉണ്ടാകാറില്ല. ഈ സമയത്ത് നമ്മുടെ നാട്ടില്‍ ലാഭം കൊയ്യാന്‍ പറ്റിയ നല്ലൊരു ബിസിനസ് തന്നെയാണ് റോസ്റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പ്. അധികം മുതല്‍ മുടക്കില്ലാതെ ആര്‍ക്കും ചെയ്യാന്‍ പറ്റിയ ഒരു ബിസിനസ് തന്നെയാണിത്. മുതല്‍ മുടക്കില്ലാന്നു മാത്രമല്ല നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം നമുക്ക് ലാഭം കിട്ടുകയും ചെയ്യും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പാക്കറ്റുകളില്‍ ആക്കി റോസ്റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പ് വില്‍ക്കുന്നതാകും ഏറ്റവും നല്ലത്.അങ്ങനെയെങ്കില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാനും സാധ്യതയുണ്ട്. ഇതിന് വലിയ രീതിയിലുള്ള സാങ്കേതിക വിദ്യകളുടെയോ മെഷീനുകളുടെയോ ആവശ്യമില്ലാത്തതിനാല്‍ മുതല്‍മുടക്കിനെ കുറിച്ചു ചിന്തിക്കേണ്ടതില്ല. ഇനി ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം. കൂടെ മറ്റു കണക്കു വിവരങ്ങളും മനസ്സിലാക്കാം.

നമ്മുടെ നാട്ടില്‍ ധാരാളമായി കാണുന്ന ഒന്നാണ് കശുവണ്ടി തീയില്‍ ചുട്ട ശേഷം അത് പിന്നെ തല്ലി പൊട്ടിച്ചു അതിനുള്ളില്‍ നിന്നും പരിപ്പ് വേര്‍തിരിക്കുന്നത്. നമ്മള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ഇങ്ങനെ നടത്തുന്ന സംരംഭങ്ങളില്‍ പോയി അണ്ടിപ്പരിപ്പ് വാങ്ങുക. അവിടെ നിന്ന് വാങ്ങുകയാണെങ്കില്‍ നമുക്ക് ഒതുങ്ങുന്ന രീതിയിലുള്ള പൈസക്ക് നമുക്കത് ലഭിക്കുന്നതാണ്. ഇങ്ങനെ വാങ്ങിയ അണ്ടിപ്പരിപ്പുകള്‍ നമ്മള്‍ വീട്ടില്‍ തന്നെ കൊണ്ട് വന്നു നമ്ക്കിഷ്ട്ടപ്പെട്ട ഫ്ലേവര്‍ ചേര്‍ത്ത് റോസ്റ്റ് ചെയ്യുകയോ വറുത്തെടുക്കുകയൊ ചെയ്യുക. ഒന്നുകില്‍ നമ്മള്‍ റോസ്റ്റ് ചെയ്യാനെടുക്കുന്ന എണ്ണയില്‍ തക്കാളി, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവയുടെ ഫ്ലേവര്‍ ചേര്‍ത്ത ശേഷം അതിലിട്ട് റോസ്റ്റ് ചെയ്തെടുക്കുക. അല്ലെങ്കില്‍ റോസ്റ്റ് ചെയ്ത ശേഷം നമുക്കിഷ്ട്ടപ്പെട്ട ഫ്ലേവര്‍ സ്പ്രേ ചെയ്യുക.

നമ്മളിങ്ങനെ റോസ്റ്റ് ചെയ്യുന്നതിനും ഫ്ലേവര്‍ ചേര്‍ക്കുന്നതിനും മുമ്പായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നമ്മളിങ്ങനെ പുറത്തുള്ള സംരംഭങ്ങളില്‍ നിന്നും വാങ്ങുന്ന അണ്ടിപ്പരിപ്പില്‍ നല്ല പൊടിയും മറ്റും കാണും. ഇതെല്ലം നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ റോസ്റ്റ് ചെയ്യാവൂ. ഫ്ലേവര്‍ നമുക്കിഷ്ട്ടമുള്ളത് ചേര്‍ക്കാമെങ്കിലും പ്രിസര്‍വേറ്റീവ് ഒന്നും തന്നെ ചേര്‍ക്കാതെയിരിക്കുക. മാത്രമല്ല, ഉപ്പ് കൂടാതെ ശ്രദ്ധിക്കുക. ഇങ്ങനെയാകിയെടുത്ത കശുവണ്ടിപ്പരിപ്പ് ആകര്‍ഷകരമായ പാക്കറ്റുകളില്‍ ആക്കി ഹോട്ടലുകള്‍, ബേക്കറികള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി വിറ്റാല്‍ നമുക്ക് നല്ല ലാഭം ഉണ്ടാകുന്നതാണ്. കാരണം, എല്ലായിടത്തും ഇതിനു വലിയ ഡിമാന്‍ഡ് തന്നെയാണ്.

മറ്റുള്ള ആവശ്യങ്ങളും അതിന്‍റെ കണക്കുകളും എങ്ങനെയാണെന്ന് നോക്കാം.ഈ ബിസിനസ് നടത്താനവശ്യമായ കെട്ടിടത്തിന്‍റെ അളവ് എന്ന് പറയുന്നത്‌ 300 ചതുരശ്ര അടിയും പിന്നെ നല്ല വൃത്തിയുള്ളതുമായിരിക്കണം.ഫ്രയിംഗ് പാന്‍ പോലെയുള്ള മറ്റു പാത്രങ്ങലും ഉപകരണങ്ങളും. ഇതിനു ഏകദേശം വരുന്നത് 30000 രൂപയാണ്.പിന്നെ ആവശ്യമുള്ളത് 13000 രൂപയോളം വിലയുള വെയിംഗ് ബാലന്‍സും സീലിംഗ് മെഷീനുകളും ഫര്‍ണിച്ചറുകളുമാണ്.എല്ലാം കൂടി ആകെ മൊത്തം 43000 രൂപ ചെലവ് വരും.ഒരു 3000 രൂപയ്ക്കു ആവശ്യമായ ഫ്ലേവറുകള്‍ വാങ്ങുകയാണെങ്കില്‍ പായ്ക്കിംഗ് സാമഗ്രികള്‍ 3000 രൂപയ്ക്കും വാങ്ങാവുന്നതാണ്.വാടക,പലിശ തേയ്മാനം എല്ലാം കോടി ചേര്‍ത്ത് 2000 രൂപ അങ്ങനെയും ആകും.അപ്പോള്‍ ആകെ നനിക്ഷേപം ഒരു 38000 രൂപ. അങ്ങനെയെങ്കില്‍ ആവര്‍ത്തന നിക്ഷേപം 38000 രൂപയും സ്ഥിരനിക്ഷേപം 32000 രൂപയുമാണ്.അപ്പോള്‍ ബിസിനസ് തുടങ്ങാന്‍ ആകെ വേണ്ടത് 70000 രൂപയാണ്.കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് വില്‍പ്പന നടത്തി മാസം ഒരുലക്ഷം രൂപ സമ്പാദിക്കാം.