നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത പല കാര്യങ്ങളും ലോകത്തിലുണ്ട്. അത്തരം കാര്യങ്ങൾ ഒക്കെ കാണുന്നതിനുവേണ്ടി ഇപ്പോൾ ഒരുപാട് സംവിധാനങ്ങളുമുണ്ട്. അതിലൊന്നാണ് നന്നായി സൂം ചെയ്ത് കാണാൻ സാധിക്കുന്ന മൈക്രോസ്കോപ്പ്. മൈക്രോസ്കോപ്പ് കൊണ്ട് നമ്മൾ നോക്കുകയാണെങ്കിൽ പല കൗതുകകരമായ കാര്യങ്ങളും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. നമ്മുടെ ചർമ്മം തന്നെ മൈക്രോസ്കോപ്പിലൂടെ ഒന്ന് നോക്കുകയാണെങ്കിൽ സത്യം പറഞ്ഞാൽ നമുക്ക് ഇഷ്ടമില്ല ആകില്ല എന്ന് പറയുന്നതായിരിക്കും സത്യം.
നമ്മുടെ മുഖത്ത് ഉള്ള ചില കാര്യങ്ങളൊക്കെ നമ്മൾ നേരിട്ട് കാണുകയാണെങ്കിൽ ഇതാണോ നമ്മുടെ ചർമ്മം എന്ന് നമ്മൾ ചിന്തിച്ചു പോകും. അത്തരത്തിൽ രസകരമായ ചില അറിവുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. നമ്മുടെ മുഖമൊന്ന് മൈക്രോസ്കോപ്പിലൂടെ നോക്കുകയാണെങ്കിൽ മുഖത്തിനുള്ളിൽ ഉള്ള ചില കുരുക്കളും അതോടൊപ്പം നമ്മുടെ മൂക്കിൽ മറ്റും വരുന്ന കറുത്തപാടുകളും ഒക്കെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.
മൈക്രോസ്കോപ്പിലൂടെ ഇത് കാണുമ്പോൾ ഇതുതന്നെയാണോ നമ്മുടെ മുഖം എന്ന് നമ്മൾ ഞെട്ടിപോകും എന്നുള്ളത് സത്യമായ കാര്യമാണ്.
അതുപോലെ നമ്മുടെ പല്ലിൻറെ ഉൾ വശങ്ങൾ മൈക്രോസ്കോപ്പിലൂടെ നോക്കുകയാണെങ്കിൽ അവിടെയും നമുക്ക് കീടാണുക്കൾ കാണാൻ സാധിക്കുന്നതാണ്. പല്ലുതേച്ച് 4 മണിക്കൂറുകൾക്ക് ശേഷം ആയിരിക്കും വായുടെ ഉള്ളിലേക്ക് കീടാണുക്കൾ ഉണ്ടാകുന്നതു. അത് കൊണ്ട് പല്ല് വൃത്തിയായി സൂക്ഷിക്കുവാൻ ശ്രെദ്ധിക്കുക. രണ്ട് നേരം പല്ല് തേക്കുക എന്നുള്ളത് തന്നെയാണ്. അതുപോലെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ആഹാരമാണ് സ്റ്റോബെറി എന്ന് പറയുന്നത്. ആ ഫ്രൂട്ട് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടായിരിക്കില്ല. പ്രത്യേകിച്ച് കുട്ടികൾക്ക് ആണ് ഇഷ്ടം.
പലപ്പോഴും ആവേശത്തോടെ കുട്ടികൾ കഴിക്കുന്ന ഈ സ്റ്റോബറി എടുക്കുന്നതിനു മുൻപ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നോക്കുകയാണെങ്കിൽ സൂക്ഷ്മമായ ചില പറ്റിപ്പിടിച്ചിരിക്കുന്നവ കാണാൻ സാധിക്കും. എത്ര കഴുകിയാലും ചിലപ്പോൾ ഇവ പോകില്ല എന്നാണ് പറയുന്നത്. എന്നാൽ സ്റ്റോബറി എന്നുപറയുന്നത് നിറയെ പോഷകങ്ങളുടെ കലവറയാണ്. ഈ കീടാണു അത്ര ദോഷകരമല്ലാത്തതുകൊണ്ട് ആയിരിക്കുമല്ലോ സ്റ്റോബറി ഉപയോഗിച്ചിട്ടും ഇതുവരെ ആർക്കും കുഴപ്പങ്ങളൊന്നും സംഭവിക്കാതിരുന്നത്. അതുപോലെ പലപ്പോഴും വളർത്തുമൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ ആയിരിക്കും ഓരോരുത്തരും. ഓമന മൃഗങ്ങളെ മടിയിലിരുത്തി ഒന്ന് കൊഞ്ചിക്കുമ്പോൾ ഒരിക്കലെങ്കിലും ഒരു പൂച്ച കൈകളിലേക്ക് നക്കിയിട്ടുണ്ടക്കും.
അപ്പോൾ അറിയാൻ സാധിക്കും അതിൻറെ വില എത്രത്തോളമുണ്ടെന്ന്. തീർച്ചയായും ഒരു പൂച്ചയുടെ നക്കലിന്റെ ബലം എന്നു പറയുന്നത് വളരെ വലുതാണ്. ചെറിയ മുള്ളുകൾപോലെ ഇവയുടെ നാവുകളിൽ ഉണ്ട്. അത് നക്കുമ്പോൾ തന്നെ നമുക്ക് അത് മനസ്സിലാവുകയും ചെയ്യുന്നതാണ്. ചിലപ്പോൾ ഇത് സ്വയം നക്കുന്നതും കാണാറുണ്ട്. ശരീരം ചൊറിയുമ്പോൾ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇതിൻറെ കൈയുടെ പ്രവർത്തനങ്ങൾ കൂടി നാക്കിന് ആണ് നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മനുഷ്യന്റെ നാവ് ഒന്ന് മൈക്രോസ്കോപ്പിലൂടെ നോക്കുകയാണെങ്കിൽ പലതരത്തിലുള്ള രുചിമുകുളങ്ങൾ കാണാൻ സാധിക്കുന്നതാണ്.
വെളുത്തനിറത്തിൽ പൊങ്ങി നിൽക്കുകയായിരിക്കും ഈ രുചിമുകുളങ്ങൾ. അതുപോലെ നമ്മുടെ കൺപീലികൾ ഒന്ന് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നോക്കുകയാണെങ്കിൽ ചെറിയ രീതിയിലുള്ള പേനുകളെ കാണാൻ സാധിക്കും. പക്ഷേ ഉപദ്രവകാരികൾ അല്ല. എല്ലാ മനുഷ്യരിലും ഉള്ളതാണ്. നമ്മുടെ മുഖത്ത് ചർമത്തിലുള്ള എണ്ണമയം കാരണമുണ്ടാകുന്ന സെബം വഴിയാണ് ഇത് ആഹാരം തേടുന്നത്. എല്ലാ കൺപീലികളിലും ഇത് ഉണ്ട്. അതുകൊണ്ടാണ് ചില സമയങ്ങളിൽ നമുക്ക് കൺപീലികളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്.
അതുപോലെതന്നെ സവാളയുടെ ഒരു കഷണം മൈക്രോസ്കോപ്പിലൂടെ നോക്കുകയാണെങ്കിൽ നമ്മൾ വിചാരിക്കാത്ത ഒരു ഘടന ആയിരിക്കും അതിന്റെ ഓരോ കോശങ്ങളും അടുക്കി വച്ചിരിക്കുന്നത് പോലെ തോന്നും. ഇത്തരത്തിൽ രസകരമായ അറിവുകൾ ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രസകരമായ അറിവുകൾ കാണുന്നതിനുവേണ്ടി വീഡിയോ കാണാവുന്നതാണ്.