നമ്മുടെ വീടുകളിലും പരിസരത്തും നമ്മള്‍ അത്ര പ്രാധാന്യം കൊടുക്കാതെ അല്ലെങ്കില്‍ ശ്രദ്ദിക്കാതെ പോയ ഒരു ചെടിയുണ്ട്. ‘കൊടുത്തൂവ’. പക്ഷെ, പല നാട്ടിലും ഇതിനെ പല പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ‘ചൊറിയാന്‍’ എന്നാണ് മലബാര്‍ മേഖലയില്‍ ഇതിനെ വിളിക്കുന്നത്. അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ട്.എന്തെന്നാല്‍, ഇതിന്‍റെ ഇല തൊട്ടു കഴിഞ്ഞാല്‍ ചോറിയുമെന്നതാണ് ഇങ്ങനെ വിളിക്കാന്‍ കാരണം. ഇത് പിടിച്ചു കഴിഞ്ഞാല്‍ ചൊറിയുമെന്നത് വാസ്തവം തന്നെ. അതിനപ്പുറത്തേക്ക് ഇതിനു ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ഒട്ടുമിക്ക ചെടികള്‍ക്കും ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉണ്ട്. അതൊന്നും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഒറ്റ തൊടലില്‍ തന്നെ നമുക്ക് നന്നായി ചൊറിയുന്നത് കൊണ്ട് തന്നെ ഇത് വീട് വളപ്പില്‍ കണ്ടാല്‍ തന്നെ നമ്മളത് വെട്ടിക്കളയുന്നു.
ഇത് പണ്ട് കാലങ്ങളില്‍ ആളുകള്‍ പല ആവശ്യത്തിനായി ഉപയോഗിക്കുമായിരുന്നു. ഇത് കൊണ്ട് ഉപ്പേരിയും തോരനും കറിയുമൊക്കെ ഉണ്ടാക്കുമായിരുന്നു. അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങള്‍ ഇതിനുണ്ട്.ഇനി ഇതിന്‍റെ ചൊറിച്ചില്‍ സസ്വഭാവം ഇല്ലാതാക്കി എങ്ങനെയാണ് ഇത് ഭക്ഷ്യ യോഗ്യമാക്കി മാറ്റുന്നത് എന്ന് നോക്കാം. ആദ്യം ഇത് ചെറുതായി അരിയുക. ഒരു 4/5 വെള്ളത്തില്‍ കുറച്ചു ഉപ്പു ചേര്‍ത്ത് ചെറിയ ചൂടില്‍ ഇത് വറ്റിച്ചെടുക്കുക. ശേഷം ഇതിലേക്ക് അല്‍പ്പം വെളിച്ചെണ്ണയും ചിരകിയ തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ശേഷം അതിലേക്ക് ഉണക്ക മുളക് ചതച്ചു വെളിച്ചെണ്ണയില്‍ മൂപ്പിച്ചു അതിലേക്കിടുക. ഇത് കഴിക്കുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാവുകയില്ല. ഇനി മുതല്‍ നിങ്ങളുടെ വീടുകളില്‍ ചൊറിയാന്‍ ഉണ്ടെങ്കില്‍ അത് പറിച്ചു കളയാതെ മറ്റുള്ളവര്‍ക്കെങ്കിലും ഉപകാരപ്രതമാക്കുക.