അസാധ്യമെന്നു തോന്നുന്ന ചില കാര്യങ്ങൾ സാധ്യമാകുപോഴാണ് അവിടെ ഒരു നല്ല നായകൻ ജനിക്കുന്നത്. സിനിമകളിൽ മാത്രമല്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു എന്നൊരു സംശയം ഉണ്ടെങ്കിൽ അത് വെറും സംശയം മാത്രമാണ്. യഥാർത്ഥ ജീവിതത്തിലും അത് ചെയ്യാൻ സാധിക്കും. അസാധ്യമായി ഒന്നുമില്ല. എല്ലാം സാധ്യമാകുന്ന കാര്യങ്ങൾ തന്നെയാണ്. അതിനുവേണ്ടി നമ്മൾ പരിശ്രമിച്ചാൽ മാത്രം മതി. പിന്നീട് എല്ലാകാര്യവും എളുപ്പം സാധ്യമാകണം എന്ന് വാശി പിടിക്കാത്ത ഒരു മനസ്സും. ജീവിതത്തിൽ വാശി വേണം പക്ഷെ ഒരിക്കലും അത് മോശമായ രീതിയിലുള്ളത് ആയിരിക്കരുത്.
എല്ലാകാര്യങ്ങളും എന്നെക്കൊണ്ട് പറ്റും അതിനുവേണ്ടിയുള്ള വാശിയായിരിക്കണം ചെയ്യേണ്ടത്. അസാധ്യങ്ങൾ സാധ്യമാക്കിയ ചില മനുഷ്യരെ പറ്റിയാണ് പറയാൻ പോകുന്നത്. തീർച്ചയായും പ്രേചോദനം നൽകുന്ന കഥകൾ തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ആളുകളിലേക്ക് എത്തിക്കുകയും വേണം. ആത്മവിശ്വാസം എന്ന് പറയുന്നത് വെറുതെ ഉള്ള ഒന്നല്ല. ആത്മവിശ്വാസം നൽകുന്ന മൈലേജ് വളരെ വലുതാണ്. മറ്റൊരാളുടെ കഥകേട്ട് ഒരാൾക്കെങ്കിലും ആത്മവിശ്വാസം തോന്നുകയാണെങ്കിൽ അത് വളരെ നല്ല ഒരു കാര്യമാണ്. അത്തരത്തിലുള്ള ചില കഥകളാണ് പറയാൻ പോകുന്നത്.
ഒരു മരുഭൂമി ഉണ്ടായിരുന്നു അവിടെ കുറ്റി ചെടികൾ മാത്രമായിരുന്നു വളരുന്നത്. കുറ്റിക്കാടുകൾ മാത്രം. കുറച്ച് ചെറുപ്പക്കാർ ചേർന്ന് കുറെ മരങ്ങൾ അവിടെ വെച്ചു. കുറെ വർഷങ്ങൾക്കു ശേഷം അവിടെ നിറയെ മരങ്ങൾ ഉണ്ടാവുകയും ചെയ്തു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ആ ചെറുപ്പക്കാര് ചെയ്തത്. അതാണ് മനസ്സ്. അതാണ് ഹീറോയിസം. ഇനിയും രസകരമായ മറ്റൊരു കഥ പറയാം. ഒരാൾ ഇൻറർവ്യൂവിനു പോയപ്പോൾ വളരെ ബുദ്ധിമാനായ ഒരാളോട് ഇൻറർവ്യൂ ബോർഡിൽ ഇടുന്ന ഒരാൾ പറഞ്ഞു നിങ്ങളുടെ കൺമുന്നിൽ ഇരിക്കുന്ന ഗ്ലാസ് കൈകൾ ഉപയോഗിക്കാതെ ഒന്ന് എടുത്തു കാണിക്കുമോ എന്ന്. എന്നാൽ ഇയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു.
എൻറെ കൺമുന്നിൽ ഒരു ഗ്ലാസും ഞാൻ കാണുന്നില്ല. അവിടെ ഉള്ള എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. അതിനു ശേഷം വീണ്ടും അവർ പറഞ്ഞു നിങ്ങളുടെ കണ്മുൻപിൽ ഒരു ഗ്ലാസ് ഇരിപ്പുണ്ട് എന്ന്. ആ മറുപടിയിൽ തന്നെ ഉറച്ചുനിന്നു. ഒരു ഗ്ലാസും ഞാൻ കാണുന്നില്ല എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ ഇൻറർവ്യൂ ബോർഡിൽ ഉള്ള എല്ലാവർക്കും ദേഷ്യം വന്നു. ഞങ്ങൾ മൂന്നുപേരും ഒരുപോലെ കാണുന്ന ഈ ഗ്ലാസ് നിങ്ങൾ എന്താണ് കാണാത്തത് എന്ന് ഒരാൾ ചോദിച്ചു. അപ്പോഴും അയാൾ ശാന്തമായി തന്നെ മറുപടി പറഞ്ഞു ഇല്ല ഞാൻ ഒരു ഗ്ലാസും കാണുന്നില്ല. അവസാനം ദേഷ്യം വന്ന് ഇൻറർവ്യൂ ബോർഡിൽ ഉള്ള ഒരാൾ തന്നെ ഈ ഗ്ലാസ് എടുത്ത് അയാളുടെ മുഖത്തിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഈ ഗ്ലാസ് നിങ്ങൾ കാണുന്നില്ലേ എന്ന്. ചിരിച്ചുകൊണ്ട് വളരെ ശാന്തമായി തന്നെ അയാൾ മറുപടി പറഞ്ഞു. ഞാൻ എൻറെ കൈ ഉപയോഗിക്കാതെ ഗ്ലാസ് എടുത്തിരിക്കുന്നു എന്ന്.
എത്ര ബുദ്ധിമാനാണ് ഈ മനുഷ്യൻ അല്ലേ….? അദ്ദേഹത്തോട് ചോദിച്ചു ചോദ്യവും അതായിരുന്നു.സ്വന്തം കൈകൾ ഉപയോഗിക്കാതെ ആ ഗ്ലാസ് എടുത്തു കാണിക്കാൻ. അതിനുള്ള മറുപടിയാണ് അദ്ദേഹം പറഞ്ഞതും. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണുന്നതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി വീഡിയോ ഒന്ന് ഷെയർ ചെയ്യുക.