പ്ലാസ്റ്റിക് വാട്ടര്‍ ടാങ്ക് ഉപയോഗിക്കുന്നവര്‍ ഇതറിയണം… ഞെട്ടിക്കുന്ന വിവരങ്ങള്‍.

നമ്മുടെ നാട്ടിലെ ഭൂരിഭാഗം വീട്ടിലും ആളുകള്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകളാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല പുറത്തുള്ള ആളുകളും ഇത് തന്നെയാണ് കൂടുതലും ആശ്രയിക്കാറ്. എന്നാല്‍ ഇതിന്‍റെ ശുചിത്വം ഉറപ്പാക്കുന്നതില്‍ നല്ലൊരു ശതമാനം ആളുകളും അത്ര ശ്രദ്ധ ചെലുത്താറില്ല എന്ന് തന്നെ പറയാം. പലരും ഒരു പുതിയ വീട് വെച്ചാല്‍ ഒരു നോക്കു കുത്തിയായി ഈ പ്ലാസ്റ്റിക് ടാങ്കും ടറസിന്‍റെ മുകളില്‍ കയറ്റി വെച്ചാല്‍ പിന്നെ അതിനടുത്തേക്ക് തിരിഞ്ഞു നോക്കാറില്ല എന്നതാണ് വാസ്‌തവം. എന്നാല്‍, ഇത് വെക്കുന്ന സ്ഥലമോ ഒരിക്കലും ആരും അത് എടുക്കരുത് എന്ന് കരുതി വെക്കുന്നതാകും, കാരണം അത് അത്രെയും ഉയരത്തിലും ചിലപ്പോള്‍ ആളുകള്‍ക്ക് കയറി നോക്കാന്‍ പ്രയാസമുള്ളിടത്തും ആയിരിക്കും അതിന്‍റെ സ്ഥാനം എന്ന് ഒഅരയുന്നത്. ദിവസങ്ങള്‍ കഴിയുന്നു, മാസങ്ങള്‍ കഴിയുന്നു, വര്‍ഷങ്ങള്‍ കഴിയുന്നു, എല്ലാവരും വെള്ളവും കുടിക്കുന്നു, എന്നാല്‍ പലരും ഈ ഒരു സാധനം എത്രമാത്രം മലിനമായിക്കാണും എന്നതിനെ കുറിച്ചു ചിന്തിക്കുന്നുണ്ടാകില്ല.ചിലപ്പോള്‍ നമ്മള്‍ കുടിക്കുന്ന വെള്ളത്തിന്‍റെ രുചി വ്യത്യാസം മാറുമ്പോഴായിരിക്കും ഇതിന്‍റെ ശുചിത്യ കാര്യങ്ങളെ കുറിച്ചു നമ്മള്‍ ചിന്തിച്ചു തുടങ്ങുക.

Steel Watertank | Credits: Ratheesh R Menon

മാത്രമല്ല,പ്രായമായ ആളുകള്‍ മാത്രം താമസിക്കുന്ന വീടുകളിലെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക. അവര്‍ക്ക് തനിയെ ടാങ്ക് വൃത്തിയാക്കുക എന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. മാത്രമല്ല, ടാങ്കിന്‍റെ സ്ഥാനം ടറസിന്‍റെ മുകളില്‍ ആയതിനാല്‍ സൂര്യപ്രകാശം ധാരാളമായി അതിനു മുകളിലേക്ക് പതിക്കുന്നുണ്ടാകും. നമുക്കറിയാം ഒരു വെള്ളമുള്ള പ്ലാസ്റ്റിക് പാത്രത്തിലേക്ക് സൂര്യ പ്രകാശം തട്ടി അത് ചൂടായാല്‍ പിന്നെ ആ വെള്ളം നമുക്ക് ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന്‍. അപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ മാറി കടക്കാനും പ്രായമേറിയ ആളുകള്‍ക്കും  ആളുകള്‍ക്കും ടാങ്ക് വൃത്തിയാക്കാന്‍ മടിയുള്ളവര്‍ക്കും എങ്ങനെ ഒരു ടാങ്ക് ക്ലീന്‍ ചെയ്യാന്‍ പറ്റുമെന്ന്‍ നോക്കാം.

ഇനി നമുക്ക് പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കിനു പകരം സ്ടൈന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള വാട്ടര്‍ ടാങ്കുകള്‍ ഉപയോഗിക്കാം. എന്തൊക്കെയാണ് ഇതിന്‍റെ മേന്മകള്‍ എന്ന് നോക്കാം. ഇപ്പോള്‍ വിപണിയില്‍  ടിയാറ എന്ന കമ്പനിയാണ് കൂടുതലായും 304 ഫുഡ് ഗ്രൈഡില്‍ ഉള്ള സ്ടെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചുള്ള വാട്ടര്‍ പ്ലാസ്റ്റിക് ടാങ്കുകളാണ്  വില്‍ക്കുന്നത്. പുറം രാജ്യങ്ങളില്‍ അധികവും ഇട്ടഹ്രം ടാങ്കുകള്‍ ആണ് ഉപയോഗിക്കുന്നത്.പ്ലാസ്റ്റിക് ടാങ്കുകളില്‍ വെള്ളം നിറച്ചു നമ്മള്‍ വീട്ടില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് എവിടെങ്കിലും പോയി തിരിച്ചു വന്നാല്‍ പിന്നെ പൈപ്പില്‍ നിന്നും നമുക്ക് ലഭിക്കുന്ന വെള്ളം കുറച്ചു കളര്‍ മാറിയതും രുചി വ്യത്യാസം ഉള്ളതുമായിരിക്കും. കാരണം ഈ ഒരു ആഴ്ച്ച ആകുമ്പോഴേക്കും അതില്‍ ആദ്യമേ ചളിയും പൂപ്പലും മറ്റും അടിഞ്ഞു കൂടി വെള്ളം ആകെ നാശമായിട്ടുണ്ടാകും. എന്നാല്‍, ഈ സ്റ്റയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കിന്‍റെ അടിയിലായി ചളി പുറത്തേക്ക് കളയാനായി ഒരു നോബ് ഉണ്ട്. മാത്രമല്ല അതിന്‍റെ അടിഭാഗം ചളി അടിയില്‍ അടിഞ്ഞു കൂടാവുന്ന വിധത്തില്‍ അല്‍പ്പം ചരിച്ച് കൊണ്ടാണ് നിര്‍മ്മിച്ചത്. അപ്പോള്‍ ടാങ്കിലെ വെള്ളം കഴിഞ്ഞാല്‍ ഉടനെ താഴെയുള്ള ആ നോബ് തിരിച്ചാല്‍ ചളി മുഴുവനായും പുറത്ത് പോകുന്നു. ഇത് ചെറിയ കുട്ടികള്‍ക്ക് വരെ ചെയ്യാവുന്നതാണ്. മാത്രമല്ല, ഈ സ്റ്റയിന്‍ലസ് സ്റ്റീല്‍ മറ്റീരിയല്‍ ആണ് നമ്മള്‍ പാത്രങ്ങളായും പല വലിയ ഹോട്ടലുകളിലും ഫുഡ് ഉണ്ടാകനയ്യും ഉപയോഗിക്കുന്നതും. അത് കൊണ്ട് തന്നെ ഇത് ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.

കടപ്പാട് : രതീഷ്‌ ആര്‍ മേനോന്‍.