ഫോട്ടോയെടുത്ത ശേഷം കണ്ട ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍, പിന്നിലുള്ളത് ആര്?

അസ്വാഭാവികതകൾ നിറഞ്ഞ സംഭവങ്ങൾ കേൾക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. ചിലപ്പോൾ ഹൊറർ സിനിമകൾ മറ്റു നമ്മൾ രാത്രിയിൽ കുത്തിയിരുന്ന് കാണുന്നതിന് ഉദാഹരണം ഇതുതന്നെയാണ്. എപ്പോഴും ഹൊറർ സിനിമകളും മറ്റും കാണുമ്പോൾ ചിലപ്പോഴെങ്കിലും ഒരു സീൻ കാണുമ്പോൾ നമ്മൾ വിചാരിച്ചു കാണില്ലേ…? അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ എന്ന്. സത്യത്തിൽ ആത്മാവ് എന്നുള്ളത് ഉണ്ടോ എന്നുള്ളത് അവിടെ നിൽക്കട്ടെ. എങ്കിലും ചില ആളുകൾക്ക് ഇത്തരത്തിലുള്ള ചെറിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടാകും. അത്തരത്തിലുള്ള അനുഭവങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.ഒരു കുടുംബം ഒരു കടൽ തീരത്ത് വന്നിരിക്കുക ആയിരുന്നു.

Things saw after taking the photo
Things saw after taking the photo

അവരുടെ വിരസ നിമിഷങ്ങൾ മനോഹരമാക്കാൻ ആയിരുന്നു വന്നിരുന്നത്. ഏതായാലും കടൽ തീരത്ത് വന്നതല്ലേ അപ്പോൾ സ്വന്തം മകളുടെ ഫോട്ടോ ഈ മനോഹരമായ ഫ്രെയിമിൽ ഒന്ന് എടുത്തേക്കാം എന്ന് ആ മാതാപിതാക്കൾ തീരുമാനിച്ചു. മകളെ നിർത്തി അവർ വളരെ മനോഹരമായി അത് ചെയ്യുകയും ചെയ്തു. അതിനുശേഷമാണ് ഒരിക്കൽ കൂടി അവർ ഒന്ന് സൂം ചെയ്തു ആ ഫോട്ടോ നോക്കിയത്. അപ്പോഴായിരുന്നു ആ കാഴ്ച അവരുടെ കണ്ണുകളിൽ പെടുന്നത്. കുട്ടിയുടെ ഫോട്ടോയുടെ ഫ്രെയിമിനെ തൊട്ടുപിന്നിൽ അതായത് കുട്ടിക്ക് തൊട്ടുപിന്നിൽ ആരുടെയോ രണ്ട് കാൽപാദങ്ങൾ കാണാൻ സാധിക്കും.. പക്ഷേ കാൽപാദങ്ങൾ മാത്രമേ കാണുന്നുള്ളൂ. ഉടൽ കാണുന്നില്ല.

ഇവർ പലവട്ടം ഈ ഫോട്ടോ സൂം ചെയ്തു നോക്കിയപ്പോഴും ഇത് ഇങ്ങനെ തന്നെയായിരുന്നു. ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫേക്ക് ആണ് എന്നും ഇവർ ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നുപറഞ്ഞ് ഒരു പറ്റം ആളുകൾ രംഗത്ത് വന്നു. പിന്നീട് വിശദമായ അന്വേഷണങ്ങൾക്ക് ശേഷം ഈ ഫോട്ടോ യഥാർത്ഥമാണ് എന്ന് തെളിയുകയായിരുന്നു. പക്ഷേ ആരായിരുന്നു ആ കുട്ടിയുടെ തൊട്ടു പുറകിൽ നിൽക്കുന്നത് എന്നത് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ചിലപ്പോൾ നമ്മൾ വിചാരിക്കുന്നത് പോലെ എന്തെങ്കിലും നെഗറ്റീവ് എനർജി ഉണ്ടായിരിക്കാം. വിദേശ രാജ്യത്തെ ഒരു മ്യൂസിയത്തിൽ സംഭവിച്ച ഒരു കാര്യത്തിനെ പറ്റിയാണ് പറയാൻ പോകുന്നത്.

ഓരോ ദിവസവും രാത്രിയിൽ അവിടെ ഇരിക്കുന്ന ഒരു പാവയ്ക്ക് തനിയെ ഒരു ചലനം ഉണ്ടാവുകയാണ്. അത് അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതായി ക്യാമറ കാണുകയുണ്ടായി. പിറ്റേന്ന് രാവിലെ അധികൃതർ വന്ന് നോക്കിയപ്പോൾ ഈ പാവയ്ക്ക് യാതൊരു കുഴപ്പവുമില്ല. വീണ്ടും ഒരു ദിവസം രാത്രിയിൽ ഇത് ചലിക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ മാത്രമാണ് ഈ പാവ രാത്രിയിൽ ചലിക്കുന്നത് എന്ന് ക്യാമറയിൽ നിന്നും മനസ്സിലാക്കി. ഇതിനെപ്പറ്റി പലരും അന്വേഷിച്ചുവെങ്കിലും ഇതിന് കാരണം ഇപ്പോഴും വ്യക്തമല്ല. പക്ഷേ ഒരു പ്രത്യേക ദിവസം ഈ പാവ ചലിക്കും എന്നുള്ളത് ഉറപ്പാണ്.

ഇനിയുമുണ്ട് ഇത്തരത്തിൽ അസ്വഭാവികത നിറഞ്ഞ നിരവധി വാർത്തകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം നെഗറ്റീവ് എനർജികളിൽ ഒക്കെ വിശ്വസിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഈ വീഡിയോ നഷ്ടമാവില്ല.

കാരണം നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം ചിലപ്പോൾ ഈ വീഡിയോയിൽ ഉണ്ടായിരിക്കാം. നമ്മൾ പലപ്പോഴും ചില അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. അപ്പോൾ നമ്മുടെ മനസ്സിൽ എന്തെങ്കിലും ഒക്കെ ഒരു ചോദ്യം അവശേഷിച്ചിട്ടുണ്ടാകും. അതിനുള്ള മറുപടിയാണ് ഇതിൽ പറയാൻ പോകുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.