ചില കാര്യങ്ങൾ ഒക്കെ കാണുമ്പോൾ ആലോചിക്കാറില്ലേ…? ഇങ്ങനെയുള്ള സാധ്യതകൾ ഒക്കെ ഉണ്ടോ എന്ന്. ഇങ്ങനെ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പുതിയ കാറിനുള്ളിൽ ഒരു പ്രത്യേക ഗന്ധമാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ആ കാറിനുള്ളിൽ ആ ഗന്ധം അങ്ങനെ തിങ്ങി നിറഞ്ഞു നിൽക്കുന്നത്. പലപ്പോഴും അത്രപെട്ടെന്നൊന്നും ആ ഗന്ധം പോവുകയും ചെയ്യാറില്ല.
കാരണം എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? കാരണം എന്താണെന്ന് അറിയണം എന്ന് തോന്നിയിട്ടില്ലേ…? പറഞ്ഞുതരാം പുതിയ കാറിനുള്ളിൽ നിരവധി കെമിക്കലുകൾ ഉപയോഗിച്ചാണ് ഈ ഒരു ഗന്ധം നിറക്കുന്നത്. എന്നാൽ ഈ ഗന്ധം അത്ര പെട്ടെന്നൊന്നും പോവുകയില്ല എന്നത് ഇതിൻറെ ഒരു പ്രത്യേകതയാണ്. ഒരു മൂന്നാല് മാസം എങ്കിലും ഇത് നിൽക്കുകയും ചെയ്യും. സത്യത്തിൽ ഈ ഗന്ധം അധികം ശ്വസിക്കുന്നത് അത്ര നല്ലതല്ല. പക്ഷേ ആ ഗന്ധം എല്ലാവർക്കും ഇഷ്ടം ഉള്ളതുതന്നെയാണ്. അതുപോലെ നമ്മൾ പലപ്പോഴും ഗുളികകളും മറ്റും വാങ്ങുമ്പോൾ ചില ഗുളികകൾക്ക് നടുവിലൊരു വര നമുക്ക് കാണാൻ സാധിക്കും.
എന്തിനാണ് ഗുളികക്ക് നടുവിൽ ഒരു വര എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? 100mg ഉള്ള ഒരു ഗുളിക ആയിരിക്കും നമ്മൾ കഴിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉള്ള ഗുളികകൾ ആണ് എങ്കിൽ വര അത്യാവശ്യമാണ്. നമുക്ക് 50 ഗ്രാം മാത്രം മതിയെന്ന് ഉണ്ടെങ്കിൽ ഈ ഗുളികയുടെ വര അത്യാവശ്യമായ ഒന്നാണ്. എന്തിനാണ് ഇത് പലപ്പോഴും ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് കുട്ടികൾക്കും മറ്റും നമ്മൾ ഗുളികകൾ ഒക്കെ നൽകുകയാണെങ്കിൽ ഒരു ഗുളിക മുഴുവൻ കൊടുക്കാതെ പകുതി കൊടുക്കുവാനും അത് കൃത്യമായ അളവിൽ തന്നെ കുട്ടികളുടെ ശരീരത്തിലേക്ക് ചെല്ലുവാനും വേണ്ടിയാണ് ഇങ്ങനെ ഒരു വര ഗുളികയ്ക്ക് ഉള്ളിൽ ഉള്ളത്.
പലപ്പോഴും ഗെയിമുകൾ മറ്റും കളിക്കുമ്പോൾ അല്ലെങ്കിൽ കൂടുതലായി ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾ ഒക്കെ നമ്മുടെ ഫോണുകൾ ഹാങ്ങ് ആയി പോകുന്നത് പതിവാണ്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ഒന്നുകിൽ സ്വിച്ച് ഓഫ് ചെയ്യുകയാണ് ചെയ്യുന്നത്.എന്നാൽ ഇനി ഫോൺ ഹാങ്ങ് ആകുമ്പോൾ പെട്ടെന്ന് ചാർജിങ് ഇട്ടു നോക്കൂ. അപ്പോൾ വളരെ പെട്ടെന്ന് തന്നെ ഫോണിലെ ഹാങ്ങ് മാറുന്നത് കാണാൻ സാധിക്കും. ചാർജിങ് ഇടുമ്പോഴേക്കും ഫോൺ വീണ്ടും പഴയ പൂർവ്വസ്ഥിതിയിലേക്ക് എത്തുന്നതായി കാണാൻ സാധിക്കും. അതുപോലെ വ്യാജ ഐഫോൺ കണ്ടുപിടിക്കാം. ഇപ്പോൾ ആയി ഫോണുകൾക്കിടയിൽ പലരീതിയിലും വ്യാജ ഫോണുകൾ ഇറങ്ങുന്നുണ്ട്.
യഥാർത്ഥ ഐഫോണും വ്യാജ ഐഫോണും തമ്മിലുള്ള വ്യത്യാസം എന്താണ് നോക്കണ്ടത്. വ്യാജ ഐഫോൺ ഫോണുകൾക്ക് ഉള്ളിൽ ലോഗോ അല്പം ബ്രൈറ്റ്നെസ്സ് കൂടിയ രീതിയിൽ ആയിരിക്കും ലഭിക്കുന്നത്. എന്നാൽ യഥാർത്ഥ ഐഫോണിൽ ലോഗോ അല്പം കുറഞ്ഞ രീതിയിൽ ആണ് ലഭിക്കുന്നത്. അപ്പോൾ ഇനി മുതൽ വ്യാജ ഐഫോൺ ആണോ യഥാർത്ഥ ഐഫോൺ ആണോ എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി ഓണാക്കുമ്പോൾ അതിൻറെ ലോഗോ എങ്ങനെയാണ് വരുന്നത് എന്ന് നോക്കിയാൽ മതി.അല്പം ഇരുണ്ട രീതിയിലായിരിക്കും യഥാർത്ഥ ഐഫോണിന്റെ ലോഗോ വരുന്നത്.
എന്നാൽ വ്യാജ ഐഫോണിൽ നല്ല ബ്രൈറ്റ്നസ് ആയിരിക്കും ഈ ലോഗോ തെളിയുകയും ചെയ്യുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. അവയെ പറ്റിയൊക്കെ വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.