ലോകത്തിലെ വിചിത്രമായ തത്തകള്‍.

തത്തകളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല.. പലരും വീട്ടിൽ സ്വന്തമായി തത്തകളെ വളർത്തുന്നവരുമായിരിക്കും. വീട്ടിൽ വളർത്താൻ തത്തകളെ പോലെ മനോഹരമായ പക്ഷികൾ വേറെ ഇല്ലെന്നു പറയാം. കൂടുതലാളുകളും ലൗ ബേർഡ്സിനെയും മറ്റും വളർത്തുന്നുണ്ട്. അവയെ ഒക്കെ സ്നേഹിക്കുന്നുണ്ട് എങ്കിലും തത്തകളെ ഇഷ്ടമുള്ളവർ ഇപ്പോഴും നിരവധിയാണ്. തത്തകളെ വളർത്തുക എന്നുള്ളതും ഒരു പ്രത്യേകത തന്നെയാണ്. ചില വ്യത്യസ്ത തത്തകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും.

Are parrots so expensive
Are parrots so expensive

അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. വലിയ വിലയുള്ള തത്തകളെ. പറ്റിയാണ് പറയാൻ പോകുന്നത് ഇത്തരം തത്തകളെപ്പറ്റി കേൾക്കുമ്പോൾ ഇത്രയും വിലയുള്ള തത്തകൾ ഒക്കെ ഉണ്ടോ എന്ന് നമ്മൾ ചിന്തിച്ചുപോകും. പഞ്ചവർണ്ണതത്തയെ പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വലിയ വിലയാണ് അവയ്ക്ക് എന്ന് അറിയാവുന്നതാണ്. അതിനേക്കാളും വിലകൂടിയ ചില തത്തകളെ പറ്റിയാണ് പറയാൻ പോകുന്നത്. നല്ല പച്ച നിറവും ഓറഞ്ചു നിറത്തിലുള്ള ചുണ്ടുകളും ഉള്ള ഒരു തത്ത ഉണ്ട്.

നമ്മൾ ശരിക്കും ചിത്രങ്ങളിലും മറ്റും കാണുന്നതുപോലെ അതിമനോഹരമായ ഒരു തത്ത. ഇതിൻറെ വില 75,000 രൂപയാണ്. ഈ കാശ് മാത്രമല്ല ഇതിൻറെ ചിലവ് വരുന്നത്. ഇതിനു നൽകേണ്ട ആഹാരം പോലും പ്രത്യേകതയുള്ളതാണ്. അതിൻറെ കാശ് വേറെ. എങ്കിലും അതി മനോഹരമാണ് ഈ തത്തകളെ കാണാൻ. വളരെ പെട്ടെന്ന് തന്നെ ഇവ ഇണങ്ങുകയും ചെയ്യും. പ്രത്യേകിച്ച് കൂട് ഒന്നുമില്ലെങ്കിലും നമുക്കിടയിൽ ഇവ ഉണ്ടാകും എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ പറന്നു പോകുന്നത് ഒന്നുമല്ല ഇത് എന്നതും പ്രത്യേകിച്ച് പറയേണ്ടത് തന്നെയാണ്. തത്ത എന്ന് പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് പച്ചനിറത്തിലുള്ള തത്തകൾ ആണ്.

എന്നാൽ വെള്ള നിറത്തിലുള്ള ഒരു പ്രത്യേകതരം തത്തകൾ ഉണ്ട്. ഇവയുടെ വാലിൽ ചെറിയ രീതിയിൽ ചുവപ്പും കലർന്നിട്ടുണ്ട്. ഈ തത്തകൾക്ക് നല്ല വിലയാണ്. ഏകദേശം ഒരു ലക്ഷം രൂപയോളം അടുത്താണ് ഇവയുടെ വില. ഇവയും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന തത്തകൾ ആണ്. നമ്മൾ ഒന്ന് സ്നേഹിച്ചു കഴിഞ്ഞാൽ ഇവ നമ്മെ വിട്ടു പോവില്ല എന്നുള്ളത് ഉറപ്പാണ്. അതിമനോഹരമാണ് ഇവയെ കാണുവാൻ. ഇവയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഇനി പറയാൻ പോകുന്നത് ഏകദേശം പഞ്ചവർണ്ണ തത്തയൊടെ സാമ്യമുള്ള തത്തയെ പറ്റി ആണ് പറയുന്നത്. പല നിറങ്ങൾ ചേർന്ന തത്തയാണ് ഇത്. ഇവയുടെ നിറം എന്ന് പറയുന്നത് പച്ചയും ചുവപ്പും ഓറഞ്ചും ഇടകലർന്നതാണ്. വാൽതുമ്പിൽ ഒരു തവിട്ടുനിറം കൂടി ആയി മനോഹരിയാണ് ഈ തത്ത.

85000 രൂപയാണ് വിപണിയിലെ വില ആയി വരുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവ ആളുകളോട് ഇണങ്ങുന്നതായും കണ്ടുവരുന്നുണ്ട്. ഇനിയുമുണ്ട് വിലകൂടിയ തത്തകൾ. കോടികൾ രൂപ വരെ വില വരുന്ന ഒരു കഥയെ പറ്റി പറയാം. അത് ഏതാണെന്ന് അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തിക്കുക.