ചില കണ്ടുപിടുത്തങ്ങൾ കാണുമ്പോൾ നമ്മൾ പോലും ഒന്ന് അതിശയിച്ച് പോകാറുണ്ട്. ഇത്തരത്തിൽ ഒക്കെയുള്ള കണ്ടുപിടുത്തങ്ങൾ നമ്മുടെ ലോകത്തിൽ നടന്നിട്ടുണ്ടോ എന്ന്. ചിലപ്പോൾ അവയിൽ ചിലത് നമ്മൾ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല. അത്തരത്തിൽ വ്യത്യസ്തമായ ചില കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ട് തന്നെ ഇത് എല്ലാവരും അറിയേണ്ട ഒന്നും ആണ്. അതിനായി ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.
തറ വൃത്തിയാക്കുക എന്ന് പറയുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം ഒരു ഭാരമേറിയ ജോലി തന്നെയാണ്. പല വീടുകളിലും തറ എന്നും തുടക്കുന്ന ശീലമുണ്ട്. എന്നും തറ മുഴുവൻ തുടച്ച് എടുക്കുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് പ്രേത്യേകം പറയണോ അതിനു വേണ്ടി ഒരു പുതിയ കണ്ടുപിടുത്തം ഇറങ്ങിയിട്ടുണ്ട്. ഒരു റോബോട്ട് ആണ്. റോബോട്ട് എന്ന് പറഞ്ഞാൽ നമ്മൾ കാണുന്ന പോലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനേ പോലെയുള്ള റോബോട്ട് ഒന്നുമല്ല. ഒരു ചെറിയ ഉപകരണമാണ് ഇത്. നന്നായി തന്നെ ഒന്ന് കീ കൊടുക്കുകയാണെങ്കിൽ ആ സമയം അനുസരിച്ച് തറയിലുള്ള പൊടിയും അഴുക്കുകളും മുഴുവൻ തുടച്ചു വൃത്തിയാക്കും.
നമുക്ക് ഒന്നും ചെയ്യേണ്ട. എത്ര സമയമാണ് തുടക്കേണ്ടത് എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതി. വളരെ പെട്ടെന്ന് തന്നെ വൃത്തിയുള്ള തറ നമുക്ക് കാണുവാൻ കഴിയും. കാലം മുന്നോട്ട് പോകുന്തോറും സാങ്കേതികവിദ്യയിൽ മാറ്റം വരുകയാണ്. ഇനി ചിലപ്പോൾ ഇത്തരത്തിലുള്ള യന്ത്രങ്ങളുടെ കാലം ആയിരിക്കും വരാൻ പോകുന്നത്. അതുപോലെ സ്വന്തമായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചിട്ടില്ലേ….? അങ്ങനെ ഒരു റോബോട്ടും ഉണ്ട്. എല്ലാ ജോലികളും ചെയ്യാൻ പറ്റുന്ന ഒരു റോബോട്ട് ഉണ്ട്. ഇതിനെയും ടൈമർ ഉപയോഗിച്ചാണ് നമ്മൾ നിയന്ത്രിക്കുന്നത്. എന്തൊക്കെ ജോലികൾ ചെയ്യണം എന്ന് കൃത്യമായി ഒരു കാറ്റലോഗ് ഇതിലുണ്ടാകും.
നന്നായി തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മതി. അതിനുശേഷം ജോലികൾ അടയാളപ്പെടുത്തുക. ഒരു ടൈം വെച്ചാൽ മാത്രം മതി. വളരെ പെട്ടെന്ന് എല്ലാ ജോലികളും ഇത് ചെയ്തു തീർക്കും. പലപ്പോഴും നമ്മൾ പുറത്തുനിന്നു മറ്റും ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ അഭിരുചികൾ അല്ലാത്ത രീതിയിലായിരിക്കും കഴിക്കുന്നത്. ചിലതിന് മുളക് കൂടി പോകാം, ചിലതിൽ ഉപ്പ് കൂടി പോകാം.. എന്നാൽ ഇനി നമുക്ക് ഇഷ്ടമില്ലാത്ത കൂട്ട് പുറത്തു നിന്ന് കഴിക്കുന്ന ഭക്ഷണത്തിൽ വേണ്ടെങ്കിൽ അതിനും സൗകര്യമുണ്ട്. ഒരു റോബോട്ടിക് കിച്ചൺ ആണ് ഇത്. നമുക്ക് എന്ത് ഭക്ഷണമാണ് വേണ്ടത് എന്ന് ഈ റോബോട്ടിക് കിച്ചണിൽ രേഖപ്പെടുത്തിയാൽ മതി.
നമുക്ക് വേണ്ടെന്ന് ചേരുവകളും നമുക്ക് തന്നെ രേഖപ്പെടുത്തുവാൻ കഴിയും. വൃത്തിയുടെ കാര്യത്തിലും ഈ റോബോട്ട് കിച്ചൺ മുന്നിൽ തന്നെയാണ്. ചൂടുവെള്ളത്തിൽ ആണ് പാത്രങ്ങളെല്ലാം കഴുകുന്നത്. അതുകൊണ്ടുതന്നെ വൃത്തിയുള്ള കൂട്ടത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൂന്ന് മിനിറ്റ് കൊണ്ട് നമുക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ഈ റോബോട്ടിക്ക് കിച്ചൺ നമുക്ക് തയ്യാറാക്കി തരും. ഇത് ഉപയോഗിക്കുന്ന ഒരു റസ്റ്റോറൻറ് ഇപ്പോൾ ഉണ്ട്. ഒരു ഭക്ഷണത്തിന് 600 രൂപയാണ് ചിലവ് വരുന്നത്. എന്നാൽ നല്ല ഫ്രഷ് ആയ രുചികരമായ ഭക്ഷണം കഴിക്കാൻ പറ്റുമ്പോൾ ഇതൊരു ചിലവല്ല എന്നാണ് ചിലരെങ്കിലും പറയുന്നത്. എന്നാൽ വലിയ ഒരു ചിലവാണ് എന്ന് പറയുന്ന ഒരു പക്ഷവുമുണ്ട്. ഇനിയും അറിയാം ഇത്തരത്തിലുള്ള വ്യത്യസ്തമായ ചില കണ്ടുപിടുത്തങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.