ക്യാമറയിൽ പതിഞ്ഞ രസകരമായ സംഭവങ്ങൾ.

എവിടേക്ക് പോയാലും ഇപ്പോൾ ക്യാമറയാണ്. അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും എല്ലാം ക്യാമറയുടെ സാന്നിധ്യം കാണുവാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പല രസകരമായ സംഭവങ്ങളും ക്യാമറയിൽ ഉൾപ്പെടുത്താറുണ്ട്.. ക്യാമറയിൽ പതിഞ്ഞ ചില രസകരമായ സംഭവങ്ങൾ ഏതൊക്കെയാണ് എന്നാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ കുടിച്ചില്ലെങ്കിൽ ആ ദിവസത്തെ ഉന്മേഷം നഷ്ടപ്പെട്ടു എന്ന് കരുതുന്നവർ ആയിരിക്കും കൂടുതൽ ആളുകളും.

Incidents captured on camera.
Incidents captured on camera.

കാരണം അത്രത്തോളം തന്നെ അവർക്ക് ഇഷ്ടമുള്ള ഒരു കാര്യമാണ് ചായ എന്ന് പറയുന്നത്. അത് വീണ്ടും തെളിയിക്കുന്ന ഒരു രംഗമാണ് കാണുവാൻ സാധിക്കുന്നത്. രണ്ട് ആളുകളെ പോലീസ് പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ചായ കുടിക്കുന്ന സമയത്തായിരുന്നു ഇവരെ പോലീസ് പിടിച്ചു കൊണ്ടു പോയിരുന്നത്. എന്നാൽ പോലീസ് അല്ല പട്ടാളം വന്നാലും ഞങ്ങൾ ഞങ്ങളുടെ ചായകുടി നിർത്തില്ല എന്ന രീതിയിലായിരുന്നു ഇവർ. പോലീസ് പിടിച്ച് ഇവരെ ജീപ്പിലേക്ക് കയറ്റുമ്പോഴും ഇവരുടെ കൈയിൽ ചായയുടെ ഗ്ലാസ്‌ കാണാൻ സാധിക്കുന്നു. അതിനുശേഷം വീണ്ടും ചായ ഒന്ന് മൊത്തി കുടിക്കുന്നത് കാണുവാൻ സാധിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും ചായ വിട്ടൊരു കളിയില്ല എന്ന് ഇവർ പറയുന്നത് പോലെയാണ് തോന്നുന്നത്. ഇത് ഒരാൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ എത്തിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈ സംഭവം ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്തു.

പലപ്പോഴും പിറന്നാൾ ആഘോഷിക്കുമ്പോൾ പല സമ്മാനങ്ങളും പലർക്കും ലഭിച്ചിട്ട് ഉണ്ടാകും. കുറെ കാശ് ഒരു ഹീലിയം ബലുണിൽ കെട്ടി കൊടുത്ത ആ ബുദ്ധിമാനായ വ്യക്തി ആരാണെന്ന് ഒന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. എന്താണെന്ന് ചോദിച്ചാൽ ഹീലിയം ബലൂണിനെ ചുവട്ടിൽ കുറച്ച് കറൻസിനോട്ടുകൾ വച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ആയിരുന്നു സമ്മാനം നൽകിയിരുന്നത്. ഇവർ വീണ്ടും ഈ നോട്ടുകൾ ഇതിനു പുറകിൽ ഉണ്ട് എന്ന് വിചാരിച്ച് ഈ ബലൂൺ പറന്നു പോകുമ്പോൾ പിടിക്കാതെ ഇരുന്നു. എന്ത് ചെയ്യാനാ കാശ് കൊണ്ട് ബലൂണ് പറന്നു പോകുന്ന രംഗമാണ് പിന്നീട് കാണാൻ കഴിയുന്നത്. എന്താണെങ്കിലും കഷ്ടമായിപ്പോയി. നാട്ടിൽ ഏകദേശം 20,000 രൂപയോളം ഇതിൽ ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പ്രായമായവർ എന്തെങ്കിലും അബദ്ധം കാണിക്കുമ്പോൾ അത്ര ശ്രദ്ധിക്കാൻ പോകുന്നത് ശരിയായ കാര്യമല്ലെന്നാണ് പൊതുവേ പറയാറുള്ളത്.

അവർക്ക് ഇപ്പോഴത്തെ ലോകത്തെ പറ്റിയുള്ള ഗൗരവം അത്രയ്ക്ക് ഉണ്ടായിരിക്കുകയുള്ളൂ. കാലം മാറിയതൊന്നും ചിലപ്പോൾ അവർ അറിഞ്ഞിട്ടുണ്ടാവില്ല. എങ്കിലും രസകരമായ ഒരു കാര്യം ക്യാമറയിൽ പതിഞ്ഞത്. വളരെയധികം വൈറൽ ആകുകയും ചെയ്തിരുന്നു. ഇപ്പോൾ ആണ് കൂടുതൽ ആളുകളും സാനിറ്റൈസർ എന്ന വാക്കിനെ പറ്റി തന്നെ കേൾക്കാൻ തുടങ്ങിയത്. മുൻപ് ഉപയോഗിച്ചിരുന്നു എങ്കിലും അത്രത്തോളം പ്രചാരത്തിൽ വന്നിരുന്നില്ല എന്ന് പറയുന്നതായിരിക്കും സത്യം. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളും ആദ്യമായി ഈ വാക്ക് ഒന്നും കേട്ടിട്ടുണ്ടാവില്ല. എന്നാൽ പ്രായമായ ഒരു മനുഷ്യൻറെ കൈകളിലേക്ക് അല്പം സാനിറ്റൈസർ ഒഴിച്ച് കൊടുത്തപ്പോൾ അദ്ദേഹം അത് എണ്ണ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.

രണ്ട് കൈകളിലും ഈ സാനിറ്റൈസർ തേച്ചതിന് ശേഷം, ഇദ്ദേഹം കയ്യിലും കാലിലും തലയിലും ഒക്കെ തേക്കുന്നത് ആണ് കാണുവാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ രസകരമായ ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.