വെറും 5 മിനിറ്റ് കൊണ്ട് ഇങ്ങനെ ചെയ്‌താല്‍ ബട്ടര്‍ തയ്യാറാക്കാം.

ഇപ്പോള്‍ ഒട്ടുമിക്ക വീടുകളിലും വളരെയധികം ഉപയോഗിക്കുന്ന ഒരു സാധനമാണ് ബട്ടര്‍. അത് കൊണ്ട് തന്നെ ബട്ടറിനായി നാം കടകളെ ആണ് ആശ്രയിക്കാറ്. ഇങ്ങനെ കടകളില്‍ നിന്നും വാങ്ങുന്ന ബട്ടറില്‍ എത്രത്തോളം മായങ്ങള്‍ ഉണ്ടെന്ന് നമുക്കറിയില്ല. മാത്രമല്ല, ഈ ലോക്ക്ഡൌന്‍ കാലത്ത് നമുക്ക് എപ്പോഴും കടകളിലും മറ്റും പോകാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ അധിക ചിലവില്ലാതെ തന്നെ നമുക്ക് വീട്ടില്‍ തന്നെ ബട്ടര്‍ തയ്യാറാക്കാം. അതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബട്ടര്‍ തയ്യാറാക്കാനായി ആദ്യം നമുക്ക് വേണ്ടത് സണ്‍ഫ്ലവര്‍ ഓയില്‍ ആണ്. ഇതൊരു നാല് ടീസ്പൂണ്‍ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. പിന്നീട് അതിലേക്ക് ഒരല്‍പ്പം മത്ത്രം പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒരു 100ml നെയ്യ് ചേര്‍ക്കുക. സാധാരണ നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന നെയ്യ് ചേര്‍ത്താല്‍ മതി.എന്നിട്ട്, ഇതെല്ലം കൂടി ഒന്ന് നന്നായി മിക്സ് ചെയ്യുക. സ്പൂണ്‍ ഉപയോഗിച്ചു കൊണ്ട് മിക്സ് ചെയ്താല്‍ അത് മുഴുവനായും അലിഞ്ഞു കിട്ടില്ല. നെയ്യ് ഇങ്ങനെ ഓരോ സ്ഥലത്ത് കട്ടപിടിച്ചു കിടക്കും. അത് കൊണ്ട് തന്നെ നമുക്കിത് ഡബിള്‍ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ചു ഉരുക്കിയെടുക്കാം. അതെങ്ങനെയാണ്‌ ചെയ്യുന്നത് എന്ന് നോക്കാം.

How to Make Butter
How to Make Butter

ആദ്യം അടുപ്പത്ത് ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതൊന്നു ചൂടാക്കുക. ശേഷം അതിലേക്ക് ഈ ബൗള്‍ ഇറക്കി വെക്കുക. എന്നിട്ട് ചൂടാക്കി ഉരുക്കിയെടുക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം. നെയ്യ് കട്ട പിടിച്ചത് പോകുന്നത് വരെ നമ്മള്‍ ഡബിള്‍ ബോയില്‍ ചെയ്തു കൊണ്ടിരിക്കുക. ഇങ്ങനെ ഉരുക്കി അവസാനം കട്ടയെല്ലാം പോയി നന്നായി തെളിഞ്ഞ പരിവത്തില്‍ ആയി വരും. ഇനി ബോയിലിംഗ് നിറുത്തി ഒരു പാത്രത്തിലേക്ക് കുറച്ച് ഐസ് വാട്ടര്‍ ഒഴിക്കുക. അതിനു ശേഷം നമ്മള്‍ ബോയില്‍ ചെയ്തു വെച്ച ആ നെയ്യ് ഈ ഐസ് വാട്ടറിലേക്ക് ഇറക്കി വെച്ചു അത് ചെറുതായി കട്ടയാകുന്നത് വരെ അങ്ങനെ തന്നെ വെക്കുക. ശേഷം ഒരു ബീറ്റര്‍ ഉപയോഗിച്ചൊന്നു ബീറ്റ് ചെയ്തെടുക്കുക. ഇങ്ങനെ ബീറ്റ് ചെയ്യുമ്പോള്‍ ആ നെയ്യുള്ള ബൗള്‍ തണുത്ത വെള്ളത്തില്‍ നിന്നും എടുക്കാതെ ചെയ്യണം. എന്നാല്‍ മാത്രമേ അതൊരു ബട്ടര്‍ പരുവത്തില്‍ ആയി കിട്ടുകയൊള്ളൂ. അങ്ങനെ നമുക്കൊരു ക്രീമി ടെക്സ്ച്ചര്‍ കിട്ടുന്നതായിരിക്കും. ശേഷം ഒരു ചെറിയ ബൗള്‍ എടുത്ത് അതിലേക്ക് ഒരു ബട്ടര്‍ പേപ്പര്‍ ഒട്ടിച്ചു വെക്കുക. ശേഷം ആ ക്രീമിയായിട്ടുള്ള നെയ്യ് അതിലേക്കിടുക. എന്നിട്ടത് ബട്ടര്‍ പേപ്പര്‍ ഉപയോഗിച്ച് നന്നായി പൊതിയുക. ശേഷം ഒരു അര മണിക്കൂര്‍ ഫ്രീസറില്‍ വെക്കുക. ശേഷം എടുത്തു നോക്കിയാല്‍ തീര്‍ച്ചയായും നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന അതേ രീതിയില്‍ ഉള്ള ബട്ടര്‍ നമുക്ക് കിട്ടുന്നതാണ്.