കണ്ണുകൾ എന്ന് പറയുന്നത് നമ്മുടെ മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. മനോഹരമായ കണ്ണുകൾ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്…? മനോഹാരിത തൂകുന്ന മിഴികൾ ആണ് പലപ്പോഴും പലരെയും ആകർഷിക്കുന്നത് തന്നെ. പലരുടേയും കണ്ണുകൾ വ്യത്യസ്തമാണ്. അത്തരത്തിൽ വ്യത്യസ്തമായ ചില കണ്ണുകളെ പറ്റിയാണ് പറയുന്നത്. കണ്ണിൻറെ ചില നിറങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അത് കൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ മുഖസൗന്ദര്യത്തിൽ വലിയ പങ്കുവഹിക്കുന്നവർ തന്നെയാണ് കണ്ണുകൾ എന്ന് നമുക്കറിയാം.
കറുത്ത നിറത്തിൽ ആണ് മിഴികൾ പൊതുവെ കാണാറുള്ളത് എങ്കിലും, വ്യത്യസ്തമായ ചില നിറങ്ങൾ നമ്മൾ കണ്ണുകൾക്ക് കാണാറുണ്ട്. നീലനിറത്തിലുള്ള കണ്ണ്. വളരെ അപൂർവമായി പച്ച, തവിട്ട്, വെള്ളാരം കണ്ണുകൾ എന്നൊക്കെ നമുക്ക് പല വിഭാഗത്തിൽ പറയാറുണ്ട്. വെള്ളാരം കണ്ണുകൾ എന്നുപറയുന്നത് ചാരനിറത്തിലുള്ള കണ്ണുകൾ ആണ്. ഈ കണ്ണുകൾ അധികം കാണുന്നതല്ല. നമ്മുടെ കണ്ണുകളുടെ നിറം മെലാനിന്റെ അളവനുസരിച്ച് ആണ് മാറിക്കൊണ്ടിരിക്കുന്നത്. എങ്കിലും വ്യത്യസ്തമായ കണ്ണുകൾ ആളുകൾക്ക് ഇഷ്ടമാണ്. ചിലർ അതിന് വേണ്ടി ലെൻസുകൾ ഒക്കെ വയ്ക്കാറുണ്ട്. വളരെ അപൂർവമായി കാണുന്ന രണ്ട് നിറങ്ങളാണ് നീലയും പച്ചയും. ഒരു കാലത്ത് നിലനിന്നിരുന്ന തവിട്ട് കണ്ണുകളായിരുന്നു. അത് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് എന്ന് പറയാതിരിക്കാൻ വയ്യ.
പച്ച നിറത്തിലുള്ള ലെൻസുകൾ ചിലർ പച്ച കണ്ണുകൾക്കു വേണ്ടി വയ്ക്കാറുണ്ട്. പച്ച കണ്ണുകൾ ഉള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പച്ച കണ്ണുകൾ വളരെയധികം വിരളമാണെന്നും, പച്ച കണ്ണുകൾ വളരെ ആകർഷകമാണ് എന്ന് വേണം പറയാൻ. കണ്ണിനുചുറ്റുമുള്ള കൃഷ്ണമണിയുടെ നിറം അതായത് നമ്മൾ വിളിക്കുന്ന ഐറിസ്, മെലാനിൻ എന്ന വസ്തു ആണ് ഈ നിറത്തിന് ഉത്തരവാദിയായി വരുന്നത്. നമ്മുടെ ചർമ്മത്തിന് നിറം നിർണയിക്കുന്നതും ഇതുതന്നെയാണ്. നമ്മുടെ ചർമ്മത്തെ പോലെതന്നെ കുറഞ്ഞ മെലാനിൽ കനംകുറഞ്ഞ നിറങ്ങൾ എന്നിവയാണ് അർത്ഥമാക്കുന്നത്. കൂടുതൽ മേലാനിൽ ഉണ്ടാകുമ്പോഴാണ് ഇരുണ്ട നിറങ്ങൾ വരുന്നത്.
എല്ലാ കണ്ണിന്റെയും നിറം മേലാനനും ആയി ബന്ധപ്പെട്ടിരിക്കുന്നു. അതായത് പച്ച കണ്ണും യഥാർത്ഥത്തിൽ മെലാനിന്റെ അളവു കൊണ്ടാണ് വരാതിരിക്കുന്നത്. ചിലർക്ക് വളരെ ഇഷ്ടമാണ് മറ്റു നിറങ്ങളിലുള്ള കണ്ണുകൾ. എന്നാൽ ലോകത്തിൽ 9 ശതമാനം മാത്രമേ പച്ച കണ്ണുകൾ കാണാറുള്ളൂ. അടുത്ത കണ്ണുകളാണ് ഹറാസ് കണ്ണുകൾ. ഹറാസ് കണ്ണുകൾ എന്ന് പറഞ്ഞാൽ എന്തായിരിക്കും ആദ്യം ഓർമ്മ വരുന്നത്….? കണ്ണുകൾ എന്ന് പറഞ്ഞാൽ തവിട്ടുനിറവും പച്ചയും ചേർന്ന് കണ്ണുകളാണ്. ഈ ലോകത്ത് എടുക്കുകയാണെങ്കിൽ 18 ശതമാനം ആളുകൾക്ക് ഹറാസ് കണ്ണുകൾ ഉണ്ടായി എന്ന് അറിയാൻ സാധിക്കുന്നത്. ഇവർക്ക് തവിട്ട് സ്വർണം എന്നിവയുടെ ചെറിയ കണികകളാണ് കാണാൻ സാധിക്കുന്നത്. ഈ കണ്ണുകൾ ഉള്ളവർക്ക് അവരുടെ കണ്ണിന്റെ നിറങ്ങൾ മാറുന്നത് കാണാൻ സാധിക്കും.
അതുപോലെ തന്നെ നീലക്കണ്ണുകൾ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. നീലനിറത്തിലുള്ള കണ്ണുകൾ വല്ലാത്തൊരു ആകർഷിക്കണം തന്നെയാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. നീല കണ്ണുകൾ ഉള്ളവരൊക്കെ വിദേശരാജ്യങ്ങളിൽ പുരാതന മനുഷ്യൻറെ പിൻഗാമികൾ ആണെന്നാണ് പറയുന്നത്. ഏകദേശം 25% അമേരിക്കക്കാർക്കും നീലക്കണ്ണുകൾ ഉണ്ട്. മൂന്നാമത്തെ അപൂർവ്വമായ കണ്ണുകളുടെ ഇനമാണ് നീല നിറം. എപ്പോഴും അവയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് സത്യം. ഇനിയുമുണ്ട് വ്യത്യസ്തമായ നിരവധി കണ്ണുകൾ. അവയുടെയെല്ലാം വിവരങ്ങൾ വിശദമായി പറയാം.