ജപ്പാനീസുകാർ എല്ലാ കാര്യത്തിലും വ്യത്യസ്തതപുലർത്തുന്നവരാണ്. ജാപ്പനീസ്സുകാർ അവരുടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിലും വിനോദങ്ങളുടെ കാര്യത്തിലാണെങ്കിലും അവരുടേതായ ഒരു രീതി പിന്തുടരുന്നുണ്ട്. ജാപ്പനീസ് ഭക്ഷണങ്ങളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. പുഴുവിനെ മുതൽ വിരയെ വരെ കഴിക്കുവാനും അവർക്ക് മടിയില്ല. വ്യത്യസ്ത നിറഞ്ഞുനിൽക്കുന്ന ഭക്ഷണങ്ങളാണ് പലപ്പോഴും അവർ കഴിക്കാറുള്ളത്. വ്യത്യസ്ത എന്ന് പറഞ്ഞാൽ പോരാ വളരെയധികം വ്യത്യസ്തമായ രീതിയിലാണ് അവരുടെ ഓരോ കാര്യങ്ങളും. അത്തരത്തിലുള്ള ജാപ്പനീസുകാരുടെ ചില വിനോദങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഏറെ രസകരവും കൗതുകകരവും ആയ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ജീവൻ പോലും പണയം വെച്ചിട്ടുള്ള ചില വിനോദങ്ങളാണ് ജാപ്പനീസ്സുകാർ നടത്താറുള്ളത്..അങ്ങനെയുള്ള വിനോദങ്ങൾക്ക് വലിയ ആരാധകരും ഉണ്ട് എന്നതാണ് സത്യം. ചില ജീവികളെ കഴിക്കുന്ന ഒരു വ്യത്യസ്തമായ മത്സരമുണ്ട് ജപ്പാനിൽ. ഒരു ചെറിയ പൈപ്പിലൂടെ ചെറിയ ജീവികളെ കയറ്റി വിടും. എന്നിട്ട് മറ്റൊരാൾ പൈപ്പ് വേറെ ഒരാളുടെ വായിലേക്ക് ശക്തമായി ഊതും. അപ്പോൾ ജീവി വായിലേക്ക് എത്താതെ നോക്കുകയാണ് അപ്പുറത്ത് ഇരിക്കേണ്ട മത്സരാർഥി ചെയ്യേണ്ടത്.
എത്തുകയാണെങ്കിൽ ജീവിയെ കഴിക്കുക എന്നതാണ് ഈ മത്സരത്തിന്റെ ശിക്ഷ എന്ന് പറയുന്നത്. ജീവി വായിലേക്ക് എത്തിയില്ല എന്നുണ്ടെങ്കിൽ വിജയിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കും. അടുത്ത മത്സരം എന്ന് പറയുന്നത് മരണം മുന്നിൽ കണ്ടു കൊണ്ടാണ് ചിലർ നടത്തുന്നത്. വലിയൊരു ഗ്ലാസ് കുട്ടിലേക്ക് ഒരാളെ കയറ്റും. ഗ്ലാസ് കൂട് നന്നായി തന്നെ മുറുക്കിയാണ്.അതിനുശേഷം ചില വന്യമൃഗങ്ങളും ആയി ആണ് ഇവരുടെ പോരാട്ടം. സിംഹം,കരടി ഒക്കെ ആയിരിക്കാം. ചില ശക്തമായ മൃഗങ്ങൾ. നന്നായി ഇവ ഒന്ന് ആക്രമിച്ചാൽ പെട്ടി പൊട്ടി പോകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. പിന്നെ പെട്ടിക്കുള്ളിലുള്ള ആളുടെ കാര്യങ്ങളെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. കരടി ആണ് കൂടുതലായും ഇത്തരം മത്സരങ്ങളിൽ കാണാറുള്ളത്..ഈ കരടി ആ പെട്ടിയുടെ മുകളിൽ ഒക്കെ കയറി ഇരിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.
പെട്ടികളിൽ ഇരിക്കുന്ന ആൾ ജീവൻ പണയം വെച്ച് ആണ് ഇരിക്കുന്നത്. മൃഗത്തെ പ്രകോപിപ്പിക്കാൻ പാടില്ല. പ്രകോപിപ്പിക്കുകയാണെങ്കിൽ അവയുടെ ആക്രമണവും വർധിക്കും. അതുകൊണ്ടുതന്നെ അതിനുള്ളിൽ ആത്മസംയമനം പാലിച്ച് എത്ര സമയം ഇരിക്കാൻ സാധിക്കുന്നു എന്നത് അനുസരിച്ചാണ് പരിപാടിയിൽ മാർക്ക് ലഭിക്കുന്നത്. കുറേസമയം അതിനുള്ളിൽ ഇരിക്കുകയാണെങ്കിൽ വിജയിച്ചു എന്ന് തന്നെ പറയാം. മറ്റൊരു പരിപാടിയും ജീവൻ പണയം വച്ച് ചെയ്യുന്നത് തന്നെയാണ്.ഒരു വലിയ മുറിക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുകയാണ്. ഒരുപാട് ഘട്ടങ്ങളിലൂടെയാണ് ഈ മുറിക്കുള്ളിലേക്ക് മത്സരാർത്ഥികൾ എത്തുന്നത്. ഇതിനിടയിൽ പലപ്പോഴും ഇവർ തോറ്റു പോയേക്കാം..
ഒരു മുറിക്കുള്ളിലേക്ക് ഇവർ കയറുമ്പോൾ അവിടെയുള്ള പസിലുകൾ എല്ലാം കൃത്യമായ രീതിയിൽ ഇവർ എടുക്കുകയാണ് വേണ്ടത്. ഇവർ കൃത്യമായി വെക്കുന്നതിനോടൊപ്പം മുറിക്കുള്ളിലേക്ക് വെള്ളം കയറുന്നത് കാണാം. ഈ വെള്ളം കയറി അവർക്ക് ശ്വാസം ലഭിക്കാതെ ആകുന്നതും കാണാൻ സാധിക്കും. അങ്ങനെ ശ്വാസം ലഭിക്കാതെ ആകുന്നതിനു മുൻപ് പസിലുകൾ വെച്ചുകഴിഞ്ഞാൽ ഇവർക്ക് രക്ഷപ്പെടാൻ ഉള്ള മുറി തുറക്കും. അപ്പോൾ മുറിയിലേക്ക് ഇവർക്ക് രക്ഷപ്പെടാൻ സാധിക്കും.