ഇന്ന് നമ്മുടെ നാട്ടില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അതിന്റെ മൂന്നിരട്ടി വാഹനാപകടങ്ങളില്‍ പെട്ട് ഒട്ടേറെ പേരാണ് മരണമടയുന്നത്. ഇത്തരം വാഹനാപകടത്തില്‍ പെട്ട് മരിക്കുന്നതില്‍ കൂടുതലും യുവാക്കളാണ്. ഒരു നേരത്തെ അശ്രദ്ധ മൂലം പലര്‍ക്കും നഷ്ട്ടമാകുന്നത് തങ്ങളുടെ ജീവന്റെ തുടിപ്പാണ്. ചിലപ്പോള്‍ അയാളുടെ കുടുംബത്തിനു നഷ്ട്ടമാകുന്നത് ഏക ആശ്വാസമായ മകനെയോ മകളെയോ അച്ഛനെയോ ആയിരിക്കും. ദിനംപ്രതി കണ്ണ് നനയിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ നമ്മള് വായിക്കാറുണ്ട്. പല അപകടങ്ങള്‍ക്കും കാരണം യുവാക്കളുടെ അമിത വേഗതയും അശ്രദ്ധയുമാണ്. അവര്‍ സിനിമകളിലും മറ്റും കാണുന്നത് ജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ബലി കൊടുക്കേണ്ടി വരുന്നത് റോഡിലൂടെ നടന്നു പോകുന്ന മറ്റാരുടെയെങ്കിലും ജീവനായിരിക്കും. കൂടാതെ ചില ബസ് ഡ്രൈവര്‍മാരുടെ മത്സരിച്ചുള്ള ഡ്രൈവിംഗ്, അല്ലെങ്കില്‍ അശ്രദ്ധമായി ആളുകള്‍ കയറുന്നതിനു മുമ്പേ വാഹനം എടുക്കല്‍ തുടങ്ങിയവ കൊണ്ടുള്ള അപകടങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
എന്നാല്‍ പലയാളുകളും അപകടത്തില്‍ പെട്ട് മണിക്കൂറുകള്‍ ചോര വാര്‍ന്നു അടിയന്തര ചികിത്സ കിട്ടാതെ മരണമടഞ്ഞ ഒട്ടേറെ സംഭവങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. അപ്പോള്‍ ഇത്തരം ധാരുണ മരണങ്ങള് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒരു 2.5 ലക്ഷം രൂപ നല്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ്. അതായത് അപകടം നടന്ന് ഗുരുതര അവസ്ഥയില്‍ കിടക്കുന്ന ആള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലായിരിക്കും ഈ പദ്ധതി നടപ്പിലാകുക. ഇതിനായുള്ള ഫണ്ട് സ്വരൂപിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
അപകടം നടന്ന ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ലഭ്യമായാല്‍ ഒരുപാട് മരണങ്ങള് തടയാനാകും എന്നാണ് പറയുന്നത്. കൂടാതെ ഇത് അപകടത്തില്‍ പെട്ടയാളുടെ കുടുംബത്തിനും ഒരു ആശ്വാസമാണ്. ഏകദേശം 21000 ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതത്തിനു കീഴില്‍ ഇതിനകം രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്. നമ്മള്‍ക്ക് ഈ സേവനം ലഭ്യമാകുക ഈ ആശുപത്രികള്‍ വഴിയായിരിക്കും. ഈ പദ്ധതിയുടെ നടത്തിപ്പ് പ്രധാനമന്ത്രി ജന ആരോഗ്യ യോജന പദ്ധതിയുടെ കൂടെയായിയിരിക്കും. ചികിത്സ കിട്ടാതെ അപകടങ്ങളില്‍ പെട്ടുള്ള മരണ നിരക്ക് കുറക്കുക എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൂലൈ 10 നു ശേഷമായിരിക്കും ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടുക.