ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സെലിബ്രിറ്റികളുടെ വിവാഹം നടക്കുന്നത് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൌണ്‍ തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി താരങ്ങളുടെ വിവാഹമാണ് ഇതിനോടകം കഴിഞ്ഞത്. കാര്യം എന്തായാലും താര വിവാഹങ്ങളുടെ ആര്‍ഭാടകരമായ ചടങ്ങുകള്‍ ഇല്ലാതാക്കാന്‍ കൊറോണക്കു കഴിഞ്ഞു എന്ന് പറയുന്നതാകും വാസ്തവം. ഈ ലോക്ക്ഡൌണ്‍ കാലത്ത് ശ്രദ്ധേയമായ ഒരു വിവാഹമായിരുന്നു സ്റ്റേജ് ഷോ അവതാരകയായ മീരാ അനിലിന്റെ വിവാഹം. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു അവതാരിക മീരാ അനിലിന്റെ വിവാഹം. ഒട്ടുമിക്ക സ്റ്റേജ്ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് മീരാ അനില്‍.
ഒരുപാട് സ്റ്റേജ് ഷോകളില്‍ മീര അവതാരികയായി എത്തിയിരുന്നുവെങ്കിലും കോമഡി സ്റ്റാര്‍സ് വഴിയാണ് പ്രേക്ഷക ശ്രദ്ധ ഏറെ നേടിയത്. അത് കൊണ്ട് തന്നെ മീരയുടെ അവതരണ മികവ് കോമഡി സ്റ്റാര്‍സിന്റെ വിജയത്തിന് ഒരു സുപ്രധാന ഘടകമായിരുന്നു എന്നു തന്നെ പറയാം. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു മീര അനിലിന്റെയും തിരുവല്ല സ്വദേശിയും ബിസിനസുകാരനുമായ വിഷ്ണുവുമായി വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മീരയുടെ വിവാഹ ചിത്രങ്ങളാണ്. കഴിഞ്ഞ ബുധനാഴ്ച്ച ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് വിഷ്ണു മീരയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
മീര വധുവായി എത്തിയത് സെറ്റും മുണ്ടും അണിഞ്ഞു വളരെ സിമ്പിളായിട്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും തുളസി മാലകള്‍ ചാര്‍ത്തി വിവാഹ ചടങ്ങുകള്‍ വളരെ ലളിതമായി ത്തന്നെ നടന്നു. തുടര്‍ന്നുള്ള ചടങ്ങുകളും പിന്നീട് നടന്നു. എന്നാല്‍ മീരയുടെയും വിഷ്ണുവിന്റെയും വിവാഹ ചിത്രങ്ങള്‍ക്ക് ഒരുപാട് വിമര്‍ശനങ്ങളുമായി ആളുകള്‍ എത്തി. കാരണം വിവാഹ ചിത്രങ്ങളില്‍ ഉള്ള മീരയുടെ മേക്കോവര്‍ ആളുകളെ ഞെട്ടിച്ചു. ആകെ വണ്ണം ഒക്കെ കുറഞ്ഞു മെലിഞ്ഞ രൂപത്തിലുള്ള ഒരാളായി മാറി മീര. ഡസ്ക്കി സ്കിന്നുള്ള മീര എങ്ങനെ ഇത്ര വെളുത്തു സുന്ദരിയായി എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇത്ര മേക്കപ്പ് വേണ്ടായിരുന്നു എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. എന്തൊക്കെ ആയാലും മീരയുടെ മേക്കോവര്‍ ആളുകളെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. വിവാഹത്തിനു വേണ്ടി ഇങ്ങനെ മേക്കപ്പ് ചെയ്തതില്‍ ഇത്പോലെ ഒരുപാട് താരങ്ങള്‍ വിമര്‍ശനങ്ങള്‍ ഇതിനു മുമ്പും ഏറ്റുവാങ്ങിയിട്ടുണ്ട്.