ഈ അടുത്തിടെയാണ് വര്‍ഷ എന്ന പെണ്‍കുട്ടി തന്‍റെ അമ്മയ്ക്ക് അടിയന്തരമായി സര്‍ജറിക്ക് പണം വേണമെന്ന് കരഞ്ഞു അപേക്ഷിച്ചു കൊണ്ട് ലൈവില്‍ വന്നത്. എന്നാല്‍ ഒരു ദിവസം കോടന്‍ തന്നെ അമ്മയുടെ സര്‍ജറിക്ക് ആവശ്യമായ പണവും അതിനപ്പുറവും ആളുകളുടെ അകമഴിഞ്ഞ സഹായം കൊണ്ട് വര്‍ഷയ്ക്ക് ലഭിച്ചത്. ഇതിനു വേണ്ടി ഒരു കൂട്ടം മനുഷ്യ സ്നേഹികളായ സാമൂഹ്യപ്രവര്‍ത്തകരുടെയും തുറന്ന പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് വര്‍ഷയ്ക്ക് അമ്മയുടെ സര്‍ജറിക്കുള്ള പണം ലഭിച്ചത്. മന്ത്രി ശൈലജ വഴിയും വര്‍ഷയുടെ വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ കടല്‍ കടന്നും സഹായങ്ങള്‍ ഏറെയര്‍ത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു കരുണയുള്ള കരങ്ങളായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്‍റെയും സാജന്‍ കേച്ചേരിയുടെയും. എന്നാല്‍ പണം കയ്യില്‍ കിട്ടി സര്‍ജറിക്ക് ശേഷം നടന്ന കാര്യങ്ങള്‍ ആളുകളെ വളരെയധികം വേദനിപ്പിച്ചു.
ഇവരുടെ സര്‍ജറിക്ക് ശേഷമുള്ള ബാക്കി പണം മറ്റൊരു നിര്‍ധറ കുടുംബത്തിലെ വ്യക്തിക്ക് സര്‍ജറിക്കായി സാജന്‍ കേച്ചേരിചോദിച്ചപ്പോള്‍ ഈ പെണ്‍കുട്ടി ആ ആവശ്യത്തെ നിരസിക്കുകയും ബന്ധപ്പെട്ട ആളുകള്‍ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ ഗുണ്ടകളെപോലെയുള്ള ആളുകള്‍ അയാളെ പുറത്താക്കുകയും ചെയ്തു എന്ന് ഈ അടുത്തിടെ സാജന്‍ കേച്ചേരി ലൈവില്‍ വന്നു പറഞ്ഞു. അതിന്‍റെ തൊട്ടടുത്ത ദിവസം ഫിറോസ് കുന്നുംപറമ്പില്‍ എന്ന ആ നല്ല വ്യക്തി വര്‍ഷ എന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി വര്‍ഷ തന്നെ അവളുടെ ഓഡിയോയില്‍ പറഞ്ഞു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയില്‍ ആകെ പരന്നു. അതിനെതിരെ പുതിയ പ്രതികരണവുമായാണ് വര്‍ഷ രംഗത്ത് വന്നിട്ടുള്ളത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലാ എന്നും സര്‍ജറി കഴിഞ്ഞത് മുതല്‍ പണത്തിനായി ആളുകള്‍ വിളിച്ചു ബുദ്ധിമുട്ടിച്ചപ്പോള്‍ സാജന്‍ കേച്ചേരിക്കെതിരെ താന്‍ കേസ് കൊടുത്തു എന്നും ഓഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ ഓഡിയോ സ്പ്രെഡ് ആയത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടായതും ഫിറോസ് കുന്നുംപറമ്പില്‍ തന്നെ ഭീഷണിപ്പെടുത്തി എന്നൊന്നും താന്‍ പറഞ്ഞില്ല എന്നൊക്കെയാണ് വര്‍ഷ പറയുന്നത്.
ഇത്തരം വാര്‍ത്തകള്‍ വളച്ചൊടിച്ചു വലിയൊരു വാര്‍ത്തയാക്കി മാറ്റുന്നത് മാധ്യമങ്ങളാണെന്നും വര്‍ഷ പറയുന്നുണ്ട്. കേസായ സ്ഥിതിക്ക് പണത്തിന്‍റെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലാ എന്നും വര്‍ഷയുടെ പുതിയ ഓഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും പ്രശ്നം ഓരോ ദിവസവും വഷളായി വരുന്നുണ്ട് എന്നാ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോകാ ണാം.