പരമ്പരാഗതമായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു തൊഴിലായ ദീർഘദൂര ട്രക്കിംഗ് മേഖലയിൽ സ്ത്രീകൾക്ക് മികവ് പുലർത്താൻ കഴിയുമെന്ന് തെളിയിക്കുകയാണ് ജപ്പാനിൽ നിന്നുള്ള റിനോ സസാക്കി എന്ന യുവതി ട്രക്ക് ഡ്രൈവർ.
ഒരു ദീർഘദൂര ട്രക്ക് ഡ്രൈവറുടെ മകളായാണ് ജപ്പാനിലെ കൊച്ചി പ്രിഫെക്ചറിൽ സസാക്കി വളർന്നത് എന്നാൽ ഏഴ് വർഷം മുമ്പ്, പിതാവിന് അസുഖം വരുന്നത് വരെ സ്വയം ഡ്രൈവർ ആവുക എന്ന ആശയം ഒരിക്കലും ചിന്തിച്ചിരുന്നില്ല. വീട്ടിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ അച്ഛനെ പരിപാലിക്കാൻ ആരുമില്ലാതെ റോഡിൽ അച്ഛൻ തനിച്ചാണെന്ന് ഓർത്ത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ 21-ാം വയസ്സിൽ അക്കാലത്ത് ഒരു പരമ്പരാഗത നൃത്താധ്യാപികയായി ജോലി ചെയ്തിരുന്ന സസാക്കി ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് നേടി. ദീർഘദൂര യാത്രകളിൽ പിതാവിനൊപ്പം ചേരാൻ തീരുമാനിച്ചു.
ജപ്പാനിലെ ചുരുക്കം ചില “ട്രാഗിൾസ്” (സ്ത്രീ ട്രക്ക് ഡ്രൈവർമാർ) ആയിത്തീർന്നത് സസാക്കി ഓൺലൈനിൽ വളരെയധികം ശ്രദ്ധ നേടി. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള അവർ ഏഷ്യൻ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വനിതാ ട്രക്ക് ഡ്രൈവറായി മാറി. കൂടാതെ “ജപ്പാനിലെ ഏറ്റവും മനോഹരമായ ട്രക്ക് ഡ്രൈവർ” എന്ന് പലപ്പോഴും വിളിക്കപ്പെടുന്നു. തന്റെ ജനപ്രീതി മറ്റ് ജാപ്പനീസ് സ്ത്രീകൾക്ക് ഗതാഗത വ്യവസായത്തിലേക്ക് പ്രവേശിക്കാൻ പ്രചോദനമാകുമെന്ന് സസാകി പ്രതീക്ഷിക്കുന്നു.
സസാകി പ്രതിവർഷം 200,000 കിലോമീറ്റർ ഓടുന്നു. തന്റെ തൊഴിലിനോടുള്ള സസാക്കിയുടെ സമർപ്പണവും ട്രക്ക് ഡ്രൈവിംഗ് ഒരു പുരുഷന്റെ ജോലിയാണെന്ന സ്റ്റീരിയോടൈപ്പ് തകർക്കാനുള്ള അവളുടെ ദൃഢനിശ്ചയവും തീർച്ചയായും പ്രശംസനീയമാണ്. അവൾ പുറമേക്ക് സുന്ദരി മാത്രമല്ല ദയയും കരുതലും ഉള്ള ഒരു ഹൃദയവും ഉള്ളവളാണ് അവളുടെ പിതാവിന് സുഖമാണെന്ന് ഉറപ്പുവരുത്തുകയും ട്രക്ക് ഡ്രൈവിംഗിനെ കുറിച്ച് അവള് ദിവസവും പുതിയ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.