ചെന്നൈ നഗരത്തിനെ തന്നെ ഞെട്ടിച്ച ഒരു കേസിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. വീട്ടുജോലിക്കാരോടെ കുറച്ചു മനുഷ്യത്വപരമായി ഇടപെടുന്നത് ഒരു തെറ്റാണ് എന്ന് കരുതുന്ന കൂട്ടർ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള കുറച്ച് ആളുകളെ കുറിച്ചാണ് പറയുന്നത്. 12 വയസുള്ള ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണാന്ത്യം. 9 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടുജോലികൾക്ക് വേണ്ടി വിടുന്നത് സ്വന്തം അച്ഛനും അമ്മയും തന്നെയായിരുന്നു.
ആ കുട്ടിക്ക് അത്യാവശ്യമായ വിദ്യാഭ്യാസ പോലും നൽകാതെ ആ കുട്ടിയുടെ പണത്തെ ആയിരുന്നു അവർ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ആ കുട്ടിയെ പല വീടുകളിൽ ജോലിക്ക് വിടുവാൻ അവർ തീരുമാനിച്ചു. അവർ പല സ്ഥലങ്ങളിൽ ഈ കുട്ടിയെ ജോലിക്ക് കൊണ്ടുപോയി. എത്തിയ സ്ഥലങ്ങളിൽ ആ കുട്ടിക്ക് ദോഷകരമായ അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഈ കുട്ടി അത് പറയുകയും പിന്നീട് ഒരു വീട്ടിൽ ഈ കുട്ടിയെ ഏജന്റ് കൊണ്ടു നിർത്തുകയും ചെയ്തു. ഒരു ഭാര്യയും ഭർത്താവും മകനുമുള്ള വീട്ടിൽ ആയിരുന്നു ഈ കുട്ടിയെ കൊണ്ട് നിർത്തിയത്. അവരുടെ മകനെ നോക്കിയത് 9 വയസ്സുകാരിയായ പെൺകുട്ടിയായിരുന്നു. ഏതെങ്കിലും ഒരു അബദ്ധം കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായാലും ഇവർ ഉപദ്രവിക്കുന്നത് ഈ പെൺകുട്ടിയെ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന സ്ത്രീ വളരെ മോശമായി ആ പെൺകുട്ടിയോടെ പെരുമാറിയിരുന്നത്.
ഒരു പത്ത് വയസ്സുകാരിയായ കുട്ടിക്ക് ചെയ്യാൻ സാധിക്കുന്നതിലും കൂടുതൽ ജോലികൾ ആ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചു. കാലം കടന്നുപോയി. വർഷങ്ങളുടെ ഇടവേളയിൽ ആ കുട്ടിയുടെ അച്ഛൻ മരിച്ചുപോയി. ആ അവസ്ഥയിലേക്ക് ഏജന്റ് അവർക്ക് ശക്തി നൽകി കൊണ്ട് അവരോട് പറഞ്ഞു അവിടെ പിടിച്ചു നില്കാൻ. അവർക്കൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. ആ പെൺകുട്ടിയുടെ പണം ആയിരുന്നു അവരുടെ ഉദ്ദേശം. ജോലി ചെയ്യുന്ന പണം അവരായിരുന്നു കൈകാര്യം ചെയ്തത്. എന്തെങ്കിലും കുറച്ചു പണം മാത്രമാണ് ഈ പെൺകുട്ടിക്ക് നൽകുന്നത്. വലിയ രീതിയിൽ ജോലി ചെയ്ത പെൺകുട്ടി കയ്യിൽ ഉണ്ടായിരുന്നത് തുച്ഛമായ തുക മാത്രമായിരുന്നു.
ആ സമയത്താണ് അവിടെ ഉണ്ടായിരുന്നു സ്ത്രീയുടെ അനിയത്തി കൂടി അവിടെ എത്തിയത്. അതോടെ ആ പെൺകുട്ടിയുടെ ജീവിതം വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിയെന്ന് പറയുന്നത് സത്യം. ഒരു ദിവസം എന്തോ കാര്യത്തിൽ ദേഷ്യം തോന്നിയ ഇവർ ആ പെൺകുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു. അതോടെ ബോധരഹിതയായി പെൺകുട്ടി. ചികിത്സകൾ നൽകാൻ ശ്രമിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് നടന്നത് ചെന്നൈ നഗരത്തെ തന്നെ ഞെട്ടിച്ച ചില സംഭവങ്ങളായിരുന്നു.