ഇന്ന് സമൂഹത്തിൽ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന ഒന്നാണ് പരസ്പ്പരമുള്ള സ്നേഹം അല്ലെങ്കിൽ മനുഷ്യത്വം. ഇന്ന് ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടാൽ പോലും തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോകുന്ന ഒട്ടേറെ ആളുകളെ ഞാനും നിങ്ങളുമൊക്കെ കണ്ടിട്ടുണ്ടാകും. ആ കിടക്കുന്നത് തനിക്ക് പ്രിയപ്പെട്ടവരാണ് എന്ന് മാത്രം ഒരു നിമിഷം ചിന്തിച്ചാൽ മതി തന്നിൽ മനുഷ്യത്വത്തെ ഉണർത്താൻ. പക്ഷെ, ഇന്ന് ആളുകൾ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ, ചുരുക്കം ചിലയാളുകൾ ഉണ്ട്, തന്റെ ജീവൻ പോലും നോക്കാതെ, മറ്റുള്ളവരുടെ ജീവന് വില കൽപ്പിക്കുന്നവർ. അത്തരം മനുഷ്യത്വം നിറഞ്ഞ കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
ഒരുപക്ഷെ, നമ്മൾ ചെയ്യുന്ന ഒരു ചെറിയ സഹായമായിരിക്കും ആ വ്യക്തിയുടെ ജീവിതത്തിലെ വലിയ സന്തോഷം. അതിൽ കൂടുതൽ നമുക്കൊന്നും ലഭിക്കാനില്ല. ഒരു ചെറിയ സംഭവം നോക്കാം. ഒരു ഡെലിവറി ബോയ് എന്തോ ഡെലിവറി ചെയ്ത ശേഷം ബൈക്കിലേക്ക് കയറാൻ നിൽക്കുന്ന സമയത്ത് രണ്ട് കള്ളന്മാർ വന്നേ അയാളെ തടഞ്ഞു നിർത്തി. ശേഷം ഭീഷണിപ്പെടുത്തി പോക്കറ്റിലുള്ള പണം തട്ടിയെടുത്തു. തുടർന്ന് ആ ഡെലിവറിബോയ് തന്റെ അവസ്ഥകൾ പറഞ്ഞു കൊണ്ട് ആകെ കരഞ്ഞു. അപ്പോൾ ആ കള്ളന്മാർ ഉടൻ തന്നെ ആ ഡെലിവറി ബോയിന്റെ അടുത്തു നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തു. അപ്പോൾ കള്ളന്മാർക്കും മനസ്സലിവുണ്ട് എന്ന് മനസ്സിലായില്ലേ. അവസാനം ഒരു ഹഗ്ഗും കൊടുത്ത ശേഷമാണ് അവർ കൈ കൊടുത്ത് പിരിഞ്ഞത്. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തന്നെ പറയാനാകുമോ എന്നറിയില്ല. എങ്കിലും ആരുടെയൊക്കെയോ മനസ്സിൽ ഇപ്പോഴും ഒരംശം ബാക്കിയുണ്ട്.
ഇതുപോലെ മനുഷ്യത്വം നിറഞ്ഞ മറ്റു കാഴ്ച്ചകൾ കാണാനായി താഴെയുള്ള വീഡിയോ കാണുക.