ഉടലു രണ്ടായി തിരിക്കുന്ന അമാനുഷിക ശക്തിയുള്ള പെണ്‍കുട്ടി.

നിരവധി കഴിവുകളുള്ള വ്യത്യസ്ത തരം ആൾക്കാരുണ്ട് നമ്മുടെ സമൂഹത്തിൽ. മാധ്യമങ്ങളിലൂടെ പലപ്പോഴും വ്യത്യസ്തമായ ആളുകളെ നമ്മൾ കാണാറുണ്ട്. ചില വ്യത്യസ്തമായ കഴിവുകളുള്ള ചിലരെ പരിചയപ്പെടാം.

ബാഹുബലി എന്ന ചിത്രം ജനപ്രിയമായത് നിരവധി സാഹസിക പ്രകടനങ്ങൾ കൊണ്ടാണ്. ചിത്രത്തിൽ രണ്ട് അമ്പെയ്തു കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നായകനെ എല്ലാവർക്കുമറിയാം. വളരെ ആരാധന തോന്നിയ ഒരു രംഗമായിരുന്നു അത് .ജീവിതത്തിൽ മൂന്ന് പേരെ ഒരുമിച്ച് അമ്പെയ്ത് വീഴ്ത്താൻ കഴിവുള്ള ഒരാൾ ഉണ്ട്. അദ്ദേഹത്തിൻറെ പേര് ലാർസ് ആൻഡർ സൺ എന്നാണ്.ഒരു ഡാനിഷ് ചിത്രകാരനും അമ്പെയ്ത്ത് കാരനുമാണ് ഇദ്ദേഹം. വേഗതയ്ക്കായി ഒരു ലോക റെക്കോർഡ് സ്വന്തമാക്കുമെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന് 4.9 സെക്കൻഡിനുള്ളിൽ 10 അമ്പടയാളങ്ങൾ, അല്ലെങ്കിൽ 3 അമ്പുകൾ 0.6 സെക്കൻഡിനുള്ളിൽ എറിയാൻ കഴിയും.

Dahyun
Dahyun

ഏഷ്യന്‍ ഹാല്‍ക്

കൈകള്‍ ഉപയോഗിച്ച് എത്രവലിയ പാറക്കല്ലുകളും പൊട്ടിക്കാന്‍ സാധിക്കുന്ന അമാനുഷികനായ ചൈനക്കാരമാണ് ഏഷ്യന്‍ ഹാല്‍ക്. കട്ടിയുള്ള എല്ലുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുള്ളത്. കട്ടിയുള്ള എന്ത് വസ്തുക്കളും അദ്ദേഹം കൈകള്‍ കൊണ്ട് അടിച്ചുപൊട്ടിക്കാറാണ് പതിവ്. മരങ്ങള്‍പോലും കാലുകള്‍കൊണ്ട് കിക്ക് ചെയ്തു പൊട്ടിച്ച് അദ്ദേഹം റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്.

മൈക്കില്‍ വിന്‍സ്ലോ

മൈക്കല്‍ ലെസ്ലി വിന്‍സ്ലോ എന്നാണ് ഇദ്ദേഹത്തിന്‌റ യഥാര്‍ത്ഥ പേര്. ഒരു അമേരിക്കന്‍ നടനും ഹാസ്യനടനും ബീറ്റ്ബോക്സറുമാണ്. അദ്ദേഹത്തിന്റെ ശബ്ദം മാത്രം ഉപയോഗിച്ച് റിയലിസ്റ്റിക് ശബ്ദങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് കണക്കിലെടുത്ത് ദി മാന്‍ ഓഫ് 10,000 സൗണ്ട് ഇഫക്റ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്യ ലാര്‍വെല്‍ ജോണ്‍സ് എന്ന ഏഴ് പോലീസ് അക്കാദമി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സ്പേസ്‌ബോള്‍, ചീച്ച്, ചോങ്ങിന്റെ നെക്സ്റ്റ് മൂവി, നൈസ് ഡ്രീംസ്, ദി ലവ് ബോട്ട്, കാഡ്ബറി, ജികോ എന്നിവയുടെ പരസ്യങ്ങളിലും അദ്ദേഹം വേഷമിട്ടു.

ജ്യോതി രാജ്

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള ഇന്ത്യന്‍ സോളോ ക്ലൈമ്പറാണ് ജ്യോതി രാജ്. ‘കോത്തി രാജു’ അല്ലെങ്കില്‍ ‘മങ്കി കിംഗ്’ എന്നറിയപ്പെടുന്ന രാജ് ചിത്രുദുര്‍ഗ കോട്ടയെ സുരക്ഷാ മാര്‍ഗങ്ങളില്ലാതെ അളക്കുന്നതില്‍ പ്രശസ്തനാണ്. അദ്ദേഹം കായികരംഗത്തേക്ക് കയറുകയല്ല, കോട്ടയിലെ സന്ദര്‍ശകരെ രസിപ്പിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. കര്‍ണാടകയിലെ ഏറ്റവും ഉയര്‍ന്ന വെള്ളച്ചാട്ടം സ്‌കെയില്‍ ചെയ്ത ഒരേയൊരു വ്യക്തി കൂടിയാണ് അദ്ദേഹം.

ജസ്റ്റിന്‍ വാഡ്‌സ്റ്റെയ്ന്‍

പിസ ഉണ്ടാക്കാന്‍ മുഴുവന്‍ കഴിവുകളും പുറത്തെടുത്ത യുവാവാണ് ഇദ്ദേഹം. കാരണം ഒരു സ്‌പൈഡര്‍മാന്‍ പിസ ഉണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും. അത് പോലെയാണ് ജസ്റ്റിനും, കാരണം ഇദ്ദേഹം കറക്കിയും കിടന്നും ചാടിയും മറിഞ്ഞുമൊക്കെയാണ് പിസ നിര്‍മ്മിച്ച് അദ്്ഭുതപ്പെടുത്തുന്നത്. പിസ ബേസിനുള്ള മാവ് കുഴച്ചാണ് അദ്ദേഹം പ്രകടനം തുടങ്ങുന്നത്. ലോക പിസ ചാമ്പ്യന്‍ഷിപ്പില്‍ പലപ്പോഴായുള്ള ടൈറ്റില്‍ വിന്നര്‍ കൂടിയാണ് ഇദ്ദേഹം.

സ്റ്റെഫാനി മില്ലിംഗര്‍

ആക്രോബാറ്റിക് കലയില്‍ അഗ്രകണ്യയാണ് ഈ പെണ്‍കുട്ടി. ആരെയും അതിശയിപ്പിക്കുന്ന താരത്തിലാണ് ഇവര്‍ പെര്‍ഫോം ചെയ്യുന്നത്. നിരവധി അഭ്യാസ പ്രകടനങ്ങള്‍ കൈയ്യിലുള്ള ആ പെണ്‍കുട്ടി ലോകത്തെഎപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടേ ഉളളു. കണ്ടുനില്‍ക്കുന്നവര്‍ അന്തം വിടുന്ന തരത്തിലാണ് ഇവര്‍ അഭ്യാസങ്ങള്‍ കാണിക്കുന്നത്. തലകുത്തി നിന്ന് ഭക്ഷണം കഴിക്കുക പല അഭ്യാസപ്രകടനങ്ങളും കാണിക്കുക. ഇതൊക്കെയാണ് 27 കാരിയുടെ വിനോദം. തന്റെ ശരീരത്തിന്‌റ ഭാരം മുടികൊണ്ട് പിടിച്ചു നിര്‍ത്താനും ഇവര്‍ക്ക് സാധിക്കും. വിജയം മാത്രമല്ല പലപ്പോഴും അപകടങ്ങളും ഇവരെ തേടി എത്തിയിട്ടുണ്ട്.