പല തരത്തിലുള്ള മോഷ്ട്ടാക്കളെ അല്ലെങ്കിൽ കള്ളന്മാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അടിവസ്ത്രം മാത്രം ലക്ഷ്യം വെച്ച് മോഷണം നടത്തുന്ന കള്ളന്മാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ഒരുപക്ഷെ ഞാനും നിങ്ങളുമടങ്ങുന്ന പലർക്കും ഒരു തമാശയായായി തോന്നിയേക്കാം. എന്നാൽ സംഭവം സത്യം തന്നെയാണ്. അത്തരത്തിൽ മോഷണം നടക്കുന്ന ഒരു പ്രദേശത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. കുറച്ചു ദിവസങ്ങളായി അർദ്ധരാത്രിക്ക് ശേഷം ആളുകളുടെ വീടുകളിൽ നിന്ന് പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ കാണാതാവുന്ന സംഭവങ്ങൾ സ്ഥിരമായി ആവർത്തിച്ചു. അടിവസ്ത്രം എങ്ങനെ അപ്രത്യക്ഷമാകുന്നു എന്നതിനെ കുറിച്ച് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. സംഭവം അറിഞ്ഞപ്പോൾ ആളുകൾക്ക് വിശ്വസിക്കാനായില്ല. ഒരാൾ വീട്ടിൽ കയറി പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലായില്ല. എന്താണ് ഇതിന്റെ പിന്നിലെ വസ്തുത എന്ന് നമുക്ക് നോക്കാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാറക്കിലെ ക്യാമ്പർ ഹൗസിംഗ് കോളനിയിലെ ജനങ്ങൾ ഈയൊരു പ്രശ്നം കാരണം ഏറെ പ്രയാസപ്പെടുകയാണ്.. അർദ്ധരാത്രിക്ക് ശേഷം മാത്രം പല വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾക്ക് പകരം പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ മാത്രമാണ് മോഷ്ടിക്കപ്പെടുന്നത്. എത്ര ചിന്തിച്ചിട്ടും ആർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. മാത്രമല്ല, അടിവസ്ത്രങ്ങൾക്ക് പുറമെ മുറുക്ക് മാത്രം മോഷ്ടിക്കുന്ന ഇയാൾ ഏത് കള്ളനാണെന്ന് ആർക്കും മനസിലായില്ല. ഇതിന് പിന്നാലെയാണ് മോഷ്ടാവിനെ പിടികൂടാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
സിസിടിവി ക്യാമറ സ്ഥാപിച്ചയുടൻ മോഷ്ടാവ് പിടിയിലായി. അർദ്ധരാത്രിയിൽ ഒരാൾ ആളുകളുടെ വീട്ടിൽ കയറി പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് സിസിടിവിയിൽപതിഞ്ഞു. എന്നാൽ, മുഖംമൂടി ധരിച്ച് അടിവസ്ത്രം മോഷ്ടിക്കാൻ പോയിരുന്നതിനാൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും ആളെ തിരിച്ചറിയാനായില്ല. ഇയാൾ വീടിന്റെ അതിർത്തി കടന്ന് അകത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നിട്ട് ഉണങ്ങാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ തിരയുന്നു..
ഇതിനുശേഷം, പുരുഷന്റെ അടിവസ്ത്രങ്ങൾ അതിൽ നിന്ന് മോഷ്ടിക്കുകയും അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ഇയാളുടെ പ്രവൃത്തി ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. ഇത്രയും ആളുകളുടെ വീടുകളിൽ കയറി പുരുഷന്മാരുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിച്ച കള്ളനെക്കുറിച്ചറിഞ്ഞ് ആളുകൾ ഏറെ അതിശയപ്പെട്ടിരിക്കുകയാണ്.