6 ഭാര്യമാരെ ഒരേ സമയം ഗർഭിണിയാക്കിയ വ്യക്തി.

പണ്ട് മഹാരാജാക്കന്മാർക്ക് ഒന്നിലതികം ഭാര്യമാര്‍ ഉണ്ടായിരുന്നതായി നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു മനുഷ്യന് ഈ കാലത്തും 6 ഭാര്യമാരുണ്ട്. മാത്രമല്ല ഇയാളുടെ 6 ഭാര്യമാരും ഒരുമിച്ച് ഗർഭിണികളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.നമ്മൾ സംസാരിക്കുന്നത് നൈജീരിയൻ പ്ലേബോയ് പ്രെറ്റി മൈക്ക് ഓഫ് ലാഗോസ് എന്നയാളെ കുറിച്ചാണ്. പ്രെറ്റി മൈക്കിനെ കുറിച്ച് ഞെട്ടിക്കുന്ന ഒരു കാര്യം, കഴിഞ്ഞ വർഷം അദ്ദേഹം ഒരേ സമയം 6 സ്ത്രീകളെയും വിവാഹം കഴിച്ചു എന്നതാണ്. മറ്റൊരു വിവാഹ ചടങ്ങിനിടെ ആറ് ഗർഭിണികളുമായി ഇയാള്‍ തന്റെ സുഹൃത്തിന്റെ അടുത്തേക്ക് എത്തി ഗർഭത്തിലുള്ള എല്ലാ കുട്ടികളുടെയും പിതാവ് താനാണെന്ന് അവകാശപ്പെട്ടു. തന്റെ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയത് ആറ് ഗർഭിണികൾക്കൊപ്പമാണ്.

A man who made 6 wives pregnant at the same time.
A man who made 6 wives pregnant at the same time.

ഇപ്പോഴിതാ പ്രെറ്റി മൈക്കിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹ ചടങ്ങിന് എത്തിയ 6 സ്ത്രീകളും മാച്ചിംഗ് ബോൾ ഗൗൺ ധരിച്ചിരുന്നു. തന്റെ ഏറ്റവും മികച്ച ജീവിതമാണ് താൻ നയിക്കുന്നതെന്നും ഇതൊരു അഭിനയ തന്ത്രമല്ലെന്നും ഫോട്ടോ പങ്കുവെക്കുന്നതിനിടെ അദ്ദേഹം കുറിച്ചു. മൈക്ക് എസെൻവാലി എൻവോഗു എന്നാണ് പ്രെറ്റി മൈക്കിന്റെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ വ്യക്തി ഏറെ പ്രശസ്തനായത്. പ്രെറ്റി മൈക്ക് മുമ്പ് പലതവണ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആക്ഷേപകരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്തതിന് 2017ല്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

വരന്റെയും വധുവിന്റെയും ആഗോഷങ്ങള്‍ ഇയാൾ കവർന്നെടുത്തുവെന്ന് ചിലർ തമാശയായി അദ്ദേഹത്തിന്റെ പോസ്റ്റിൽ കമന്റ്‌ ചെയ്തു. ഈ വ്യക്തി സോഷ്യൽ മീഡിയയിലെ ആഡംബര ജീവിതത്തിന് പ്രശസ്തനാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് ഇദ്ദേഹത്തിന്. നൈജീരിയയിൽ താമസിക്കുന്ന ഇയാള്‍ പ്രശസ്തനാണ്.