വിചിത്രമായ കാരണങ്ങളാൽ കുപ്രസിദ്ധമായ നിരവധി സ്ഥലങ്ങൾ ലോകത്തുണ്ട്. പ്രേതങ്ങളെ ഭയന്ന് വർഷങ്ങളോളം അടച്ചിട്ടിരുന്ന ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷന്റെ കഥയാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത്. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ് ഈ റെയിൽവേ സ്റ്റേഷൻ. അതിന്റെ പേര് ബെഗുങ്കോദോർ (Begun Kodar) റെയിൽവേ സ്റ്റേഷൻ. 1960 ൽ തുറന്ന ഈ സ്റ്റേഷൻ പ്രേതങ്ങളെ കണ്ടാതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിജനമായിരുന്നു. 2009 ൽ അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജി ഈ സ്റ്റേഷൻ വീണ്ടും തുറന്നു.
1960 ൽ സാന്തൽ രാജ്ഞി ശ്രീമതി ലച്ചൻ കുമാരിയുടെ സംഭാവനയോടെയാണ് ഈ സ്റ്റേഷൻ ആരംഭിച്ചത്. കുറച്ച് വർഷങ്ങളായി ഇവിടെ എല്ലാം ശരിയായിരുന്നു. പക്ഷേ 1967 ൽ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ഒരു സ്ത്രീയുടെ പ്രേതത്തെ കണ്ടതായി അവകാശപ്പെട്ടു. ഇതേ സ്റ്റേഷനിൽ ട്രെയിൻ അപകടത്തിൽ യുവതി മരിച്ചുവെന്ന അഭ്യൂഹങ്ങളും പരന്നു. ഈ സംഭവത്തിന് ശേഷം ബെഗുങ്കോദോറിലെ സ്റ്റേഷൻ മാസ്റ്ററെയും കുടുംബത്തെയും റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. അതേ പ്രേതമാണ് ഇതിന് പിന്നിലെന്ന് ആളുകൾ പറഞ്ഞു.
സൂര്യാസ്തമയത്തിനുശേഷം ട്രെയിൻ കടന്നുപോകുമ്പോഴെല്ലാം സ്ത്രീയുടെ പ്രേതം ട്രൈനിന് ഒപ്പം ഓടാറുണ്ടെന്നും ചിലപ്പോൾ ട്രെയിനിനേക്കാൾ വേഗത്തിൽ ഓടാറുണ്ടെന്നും ട്രെയിനുകളെ മറികടക്കുകയും ചെയ്യുമായിരുന്നുവെന്ന് ആളുകൾ പറയാറുണ്ടായിരുന്നു. ഇതുകൂടാതെ ട്രെയിനിന് മുന്നിലെ ട്രാക്കുകളിൽ പലതവണ നൃത്തം ചെയ്യുന്നതും ആളുകള്‍ കണ്ടു എന്നും പറയപ്പെടുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ബെഗുങ്കോഡോർ ഒരു പ്രേത റെയിൽവേ സ്റ്റേഷനായി കണക്കാക്കപ്പെട്ടു. ഇത് റെയിൽവേ രേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ പ്രേതത്തെ ഭയന്ന് ആളുകൾ ഈ സ്റ്റേഷനിൽ വരുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങി. സ്റ്റേഷനിൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ പോലും ഭയം കാരണം ജോലി ഉപേക്ഷിച്ചു. ഈ സ്റ്റേഷനിൽ അവരുടെ പോസ്റ്റിംഗ് നേടാന്‍ ഒരു ജീവനക്കാരും ആഗ്രഹിച്ചില്ല.
ഈ സ്റ്റേഷനിലൂടെ ഒരു ട്രെയിൻ കടന്നുപോകുമ്പോഴെല്ലാം ലോക്കോ പൈലറ്റുമാർ സ്റ്റേഷനിൽ ട്രെയിന്‍ എത്തുന്നതിന് മുമ്പ് ട്രെയിനിന്റെ വേഗത വർദ്ധിപ്പിക്കുമായിരുന്നു. അതിനാൽ എത്രയും വേഗം ഈ സ്റ്റേഷൻ കടന്നു പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ട്രെയിനിൽ ഇരിക്കുന്ന ആളുകൾ പോലും സ്റ്റേഷനിൽ വരുന്നതിനുമുമ്പ് എല്ലാ ജനലുകളും വാതിലുകളും അടച്ചിക്കുമായിരുന്നു. എന്നിരുന്നാലും 2009 ൽ ഗ്രാമീണരുടെ നിർദേശപ്രകാരം അന്നത്തെ റെയിൽവേ മന്ത്രി മംത ബാനർജി വീണ്ടും ഈ സ്റ്റേഷൻ തുറന്നു. എന്നിട്ടും ആളുകൾ സൂര്യാസ്തമയത്തിനുശേഷം സ്റ്റേഷനിൽ വരാറില്ല. നിലവിൽ പത്തോളം ട്രെയിനുകൾ ഇവിടെ നിർത്തുന്നുണ്ട്.