പെരുമ്പാമ്പ്‌ മുതലയെ വിഴുങ്ങുന്നു അപൂര്‍വമായൊരു കാഴ്ച

ഞെട്ടിക്കുന്ന പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത് പതിവാണ്. അത്തരമൊരു വീഡിയോയെ കുറിച്ചാണ് ഞങ്ങള്‍ ഇന്ന് ഇവിടെ പറയുന്നത്. ഓസ്‌ട്രേലിയയില്‍ ഒരു പെരുമ്പാമ്പ്‌ ഒരു മുതലയെ വിഴുങ്ങുന്ന കാഴ്ച്ചാണ്. ക്വീൻസ്‌ലാന്റിലെ മൌണ്ട് ഈസയിലെ ഒരു കയാക്കർ പകര്‍ത്തിയ ഫോട്ടോയാണ് ഇത്. ഈ ഫോട്ടോകൾ ഓസ്‌ട്രേലിയയിലെ ജിജി വൈൽഡ്‌ലൈഫ് റെസ്ക്യൂ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു.

Python
Python

ഫോട്ടോയും വീഡിയോയും പോസ്റ്റ്‌ ചെയ്ത ശേഷം അദ്ദേഹം എഴുതി ‘ഓസ്‌ട്രേലിയയുടെ രണ്ടാമത്തെയും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെയും ഏറ്റവും നീളമേറിയ പാമ്പിന്റെയും, ഓസ്‌ട്രേലിയയിലെ ശുദ്ധജല മുതലയുടെയും അതിശയകരമായ ഫോട്ടോകൾ പകര്‍ത്തി’. ഈ ഫോട്ടോകൾ മാർട്ടിൻ എം. അല്ലർ എന്നാ വ്യക്തിയാണ് എടുത്തത്. ‘ഈ ഫോട്ടോയും വീഡിയോയും വൈറലായതിനുശേഷം ഇതുവരെ ഈ പോസ്റ്റിന് 42,000 അധികം ഷെയറുകളും 20,000 അധികം പ്രതികരണങ്ങളും ലഭിച്ചു.

സയൻസ് അനുസരിച്ച് ഒരു പെരുമ്പാമ്പിന് താടിയെല്ല് കാരണം വായ വളരെയധികം നീട്ടാൻ കഴിയും. ഇതുമൂലം മാൻ, മുതല, മനുഷ്യനെ പോലും എളുപ്പത്തിൽ വിഴുങ്ങാൻ കഴിയും. ഓസ്‌ട്രേലിയൻ ഡ്രാഗണുകൾ 13 അടി വരെ ഉയരത്തിൽ വളരും. 2017-ൽ 23 അടി നീളമുള്ള ഒരു പെരുമ്പാമ്പിന്റെ വയറ്റിൽ ഒരു ഇന്തോനേഷ്യൻ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയതായിയുള്ള വാര്‍ത്ത വന്നിരുന്നു.