നമുക്കറിയാം നമ്മുടെ ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. ഓരോ ജീവിയും അവയുടെ ശരീര ഘടന കൊണ്ടും സ്വഭാവ സവിശേഷതകൾ കൊണ്ടും വ്യത്യസ്ഥമാണ്. നമ്മളറിയാത്തതും കേൾക്കാത്തതുമായ നിരവധി ജീവജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇനിയും എത്രയോ ജീവികളെ തേടിയുള്ള യാത്രയിലാണ് ശാസ്ത്രലോകം. ഓരോ ജീവിയും പരസ്പ്പരം സഹായിക്കുന്നതും അതിജീവിക്കുന്നതും വേറിട്ട കാഴ്ച്ചകൾ തന്നെയാണ്. ഒരു മുട്ട വിഴുങ്ങാൻ വേണ്ടി പല്ലുകൾ ഉപേക്ഷിക്കുന്ന പാമ്പും ബോഡി ഗാർഡുള്ള മുതലക്കുഞ്ഞിന്റെയും വിശേഷങ്ങൾ അറിയണ്ടേ? നമുക്ക് നോക്കാം.
പ്രകൃതിയിൽ ജീവികളുടെ നിലനിൽപ്പിനായി പ്രകൃതി തന്നെ ഒരുക്കുന്ന ഒത്തിരി അനുഗ്രങ്ങളുണ്ട്. മുതലകളുടെ കാര്യം നോക്കാം. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നാൽ അവിടെ നിന്നും കുഞ്ഞുങ്ങളെ വെള്ളത്തിലേക്ക് കൊണ്ട് പോകുന്നത് വായിൽ വെച്ചാണ്. ഇത് അത്ര വലിയൊരു യാത്രയാകില്ല. ഇത് മറ്റു ജീവികളുടെ ഇരയാകലിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമത്രേ. ‘അമ്മ മുതല മുട്ടയിടുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങൾക്കായുള്ള വാസസ്ഥലം നന്നായി വൃത്തിയാക്കി വെക്കുമത്രേ. ആരെങ്കിലും അവിടെ ചെന്നാൽ കഥ അവിടെത്തീർന്നു.
എന്നാൽ ഡിക്കോപ് എന്ന ഒരിനം പക്ഷിക അവയുടെ മുട്ടകൾ മുതലകളുടെ മുട്ടയുടെ ഏകദേശം സമീപത്തായി ഇടാറുണ്ട്. മാത്രമല്ല, മുതല മുട്ടകളെ കൂടി അവ സംരക്ഷിക്കും. ഇനി ആരെങ്കിലും ഇവരുടെ ഈ കൂട്ടുകുടുമ്പത്തെ ആക്രമിച്ചാൽ ഇവർ ഒരുമിച്ചു നിന്ന് ശക്തമായി പ്രതിരോധിക്കും. അത്കൊണ്ട് തന്നെ ജീവി വർഗ്ഗത്തിലെ സെലിബ്രിറ്റി കുഞ്ഞുങ്ങൾ മുതലക്കുഞ്ഞുങ്ങൾ ആണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.
ഇതുപോലെ മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.