പലവിധമായ ക്ഷേത്രങ്ങളെ പറ്റിയും നമ്മൾ കേട്ടിട്ടുണ്ടാവും അത്തരം ക്ഷേത്രങ്ങളുടെ പ്രത്യേകത പലപ്പോഴും നമ്മളെ ഞെട്ടിപ്പിക്കുന്നത് ആയിരിക്കും. അത്തരത്തിൽ ഗുജറാത്തിൽ ഒരു പട്ടണത്തിൽ സ്ഥിതിചെയ്യുന്ന 150 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രമാണ്. ഇത് ഇടയ്ക്ക് കാണാതെ പോകുന്ന ക്ഷേത്രം ആണ്. ക്ഷേത്രം അറബിക്കടലിനും ഉൾക്കടലിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ശിവക്ഷേത്രത്തിന്റെ പ്രത്യേകത എന്നാൽ ഇടയ്ക്കിടെ അപ്രത്യക്ഷമാകും എന്നതാണ്. കാഴ്ചക്കാർക്ക് വാസ്തുവിദ്യയിൽ അസാധാരണത്വം ഒന്നുമില്ലാത്ത വളരെയധികം ലളിതമായ ഒരു ക്ഷേത്രമാണിത്. താഴെകൊടുത്തിരിക്കുത് ഒരു പ്രതീകാത്മക ചിത്രമാണ്.
വേലിയേറ്റ സമയങ്ങളിൽ ക്ഷേത്രം കടലിൽ മുങ്ങി പോവുകയും വേലിയേറ്റം കുറയാൻ തുടങ്ങുമ്പോൾ വീണ്ടും കടലിൽ നിന്ന് ഉയർന്നു വരികയും ചെയ്യുന്നതാണ് ഈ ക്ഷേത്രത്തിൻറെ പ്രത്യേകത എന്ന് പറയുന്നത്. എല്ലാ ദിവസവും കടലിൽ മുങ്ങി പോവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. വേലിയിറക്കത്തിൽ ക്ഷേത്രം പ്രത്യക്ഷപ്പെടുന്ന സമയത്താണ് തീർത്ഥാടകർക്ക് പ്രവേശനമുള്ളത്. ശിവക്ഷേത്രത്തിലെ ഐതിഹം പതിനെട്ട് പുരാണങ്ങളിൽ ഒന്നായ സ്കന്ത പുരാണത്തിൽ പറയുന്നുമുണ്ട്. വേലിയിറക്കം സമയങ്ങളിലാണ് ക്ഷേത്രം കാണാനും പ്രവേശിക്കുവാനും സാധിക്കുന്നത്.
ക്ഷേത്രത്തിൻറെ ശാന്തവും സമാധാനപരവുമായ ചുറ്റുപാടിൽ വിസ്മയകാഴ്ചകൾ നേരിട്ട് കാണാനും പ്രകൃതിയുടെ അടുത്തിരിക്കും ഒക്കെ സാധിക്കുന്ന ഒരു ക്ഷേത്രം തന്നെയാണ്. എന്നാൽ ക്ഷേത്രത്തിന്റെ പ്രത്യേകത എല്ലാവരെയും വലിയതോതിൽ തന്നെ അത്ഭുതപ്പെടുകയാണ് ചെയ്യുന്നത്. എത്ര നടക്കാത്ത കാര്യവും ഇവിടെ വന്നാൽ നടക്കുമെന്നാണ് വിശ്വാസം. 150ലധികം വർഷത്തെ പഴക്കമുള്ള ഒരു ശിവക്ഷേത്രം കൂടിയാണ്. ശിവലിംഗം കടലിൽ നിന്നും ഉയർന്ന വരുന്നതു പോലെയാണ് വേലിയിറക്ക സമയത്ത് തോന്നുന്നത്.
ചരിത്രമുറങ്ങുന്ന ഒരു ക്ഷേത്രം തന്നെയാണ് ഇത്.” മറ്റുള്ളവരുടെ നാശത്തിന് കാരണക്കാരനായ ദുഷ്ടനായ ദുര്യോധനനെ വധിച്ച നീ വിഷമിക്കേണ്ട എന്നിരുന്നാലും നിനക്ക് തെല്ലും ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ശിവലിംഗം സ്ഥാപിച്ചു പൂജ ചെയ്തു മനസിന് ശാന്തത പ്രധാനം ചെയ്യു എന്ന് മുരുകനെ മഹാവിഷ്ണു ആശ്വസിപ്പിച്ചത് ആണ് ഈയൊരു ക്ഷേത്രത്തിൻറെ ഉദയത്തിനും കാരണമായ എന്നും ചരിത്രമുണ്ട്.
ശിവൻറെയും പാർവതിയുടെയും പുത്രനായ കാർത്തികെയന്റെ കേളികൾ ആണ് പ്രധാനമായും പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെ പറ്റിയും അദ്ദേഹത്തിൻറെ തീർഥാടനകേന്ദ്രങ്ങൾ പറ്റിയുമൊക്കെ പരാമർശിക്കുന്നുണ്ട്. വ്യാസമഹർഷിയാണ് ഈ പുരാണം രചിച്ചത്.