നമ്മുടെ വിപണിയിൽ വലിയ തോതിൽ തന്നെ മത്സരം നേരിടുന്നതും അത്യാവശ്യവുമായ ഒന്നാണ് പാമോയിലെന്ന് പറയുന്നത്. വീട്ടിലെ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല പാമോയിൽ ഉപയോഗിക്കുന്നത്. പാമോയിലിന് നിരവധി ഗുണങ്ങളാണുള്ളത്. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന പകുതിയിലധികം സാധനങ്ങളും പാമോയിൽ ഉപയോഗിച്ച് തന്നെ ഉള്ളതാണ്. നമ്മൾ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ, അതുപോലെതന്നെ കുളിക്കുന്ന ഡോവ് ഷാംപൂ, തുടങ്ങിയ സാധനങ്ങൾ എല്ലാം പാമോയിലിന്റെ ആവശ്യം വളരെ കൂടുതലായി തന്നെ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.
എണ്ണപ്പനയുടെ കായയുടെ മാംസളമായ പുറംതോടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ഭക്ഷ്യ എണ്ണയാണ് പാമോയിൽ എന്ന് പറയുന്നത്. കുരുവിന്റെ അകത്തുള്ള ഒന്നിൽ നിന്നും വേർതിരിക്കുന്ന എണ്ണയാണ് പാമോയിൽ എന്ന് വിളിക്കുന്നത്. ഉയർന്ന ബീറ്റാകരോട്ടിൻ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് സ്വാഭാവികമായ ചുവപ്പുനിറത്തിലാണ് കാണാൻ സാധിക്കുന്നത്. ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് തന്നെ പാമോയിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പാമോയില് ഏതാണ്ട് 3000 ബിസി വരെ പഴക്കമുള്ളതായാണ് അറിയുന്നത്.
എണ്ണകളെ സംബന്ധിച്ചിടത്തോളം കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് പാമോയിലാണ്. അതിന് കാരണം പാമൊയിലിന്റെ വിലകുറവ് തന്നെയാണ്. സാധാരണ വെളിച്ചെണ്ണയും സൺഫ്ലവർ എണ്ണയും വച്ചുനോക്കുമ്പോൾ വിലക്കുറവാണ് പാമോയിലിന്റെ പ്രത്യേകതയായി പറയുന്നത്. അതുകൊണ്ടുതന്നെ ഓരോ കാര്യങ്ങളിലും പാമോയിലാണ് കൂടുതൽ ഉപയോഗിക്കുന്നത്. അതിനാൽ ഈ എണ്ണയുടെ ദൗർലഭ്യം വലിയതോതിൽ തന്നെ സാമ്പത്തികരംഗത്തെ ബാധിക്കാറുണ്ട്. സസ്യയെണ്ണകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഇതാണ്.നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ പാമോയിൽ അടങ്ങിയിട്ടുണ്ടെന്നതാണ് ഏറ്റവും സത്യമായ മറ്റൊരു കാര്യം.
മറ്റ് സസ്യയെണ്ണകളെയും വച്ചു നോക്കുമ്പോൾ വളരെ ഉൽപാദന ചെലവ് കുറഞ്ഞ ഒരു എണ്ണയാണ്. അതിന്റെ വിലയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പാമോയിലിന്റെ ആഗോള വർദ്ധന ഉൽപാദനമെന്ന് പറയുന്നത് അതിവേഗം വർദ്ധിച്ചുകൊണ്ട് വരുകയാണ്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഒക്കെ നിരവധി തോട്ടങ്ങളാണ് വ്യാപിച്ചുകിടക്കുന്നത്. ആഗോള അടിസ്ഥാനത്തിൽ എപ്പോഴും അത്യാവശ്യമായ ഒരു സസ്യയെണ്ണയാണ് പാമോയിൽ. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.