നമ്മുടെ പ്രൈവറ്റ് ആശുപത്രികളിൽ ഒക്കെ ഒരു പനിയും ജലദോഷവും ആയിട്ട് ചെന്നാൽ നാലു ദിവസത്തോളം ഒക്കെ അഡ്മിറ്റ് ചെയ്യേണ്ടിവരും. പ്രൈവറ്റ് ഹോസ്പിറ്റൽ ഒരു കുഞ്ഞിനെ വൈകിട്ട് കൊണ്ടുപോയി കുട്ടികളുടെ ഡോക്ടറെ കാണിച്ച് ഒരു അനുഭവമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഉടനെ തന്നെ കുട്ടിയുടെ ബ്ലഡ് ടെസ്റ്റ് ചെയ്യുകയും കുറേ കാര്യങ്ങൾ നോക്കുകയും ചെയ്തു. ബില്ല് 800 രൂപയായി. അവിടെ കിടക്കുവാൻ ആവശ്യപ്പെട്ടു. അഡ്മിറ്റ് ചെയ്യുന്നില്ല എന്നു പറഞ്ഞു. അവർ ഗവൺമെൻറ് ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടു പോയി. ആലുവ ഗവൺമെൻറ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ ഇപ്പോൾ കോവിഡ് രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞു പോവുകയും ചെയ്തു. രാത്രിയായപ്പോൾ നേരെ കാഞ്ഞൂർ ഹോസ്പിറ്റൽ ഡ്യൂട്ടി ഡോക്ടറെ കാണിച്ചു.
റിസൾട്ട് എല്ലാം കാണിച്ചു അവരും പറഞ്ഞു, അവിടെ അഞ്ചു ദിവസം കിടകേണ്ടി വരും. രാവിലെ വരാം എന്ന് പറഞ്ഞു അവിടെ നിന്നും പോകുന്നു, വീണ്ടും രാവിലെ ആശുപത്രിയിൽ ചെന്ന് കുട്ടികളുടെ ഡോക്ടറെ കണ്ടു. അവരും പറഞ്ഞു അവിടെ അഞ്ചു ദിവസം കിടക്കണമെന്ന്. അവിടെ അഡ്മിറ്റ് ചെയ്തു. ജലദോഷം മാത്രമേയുള്ളൂ, അങ്ങനെ റൂമിൽ കിടത്തി വാർഡ് ചോദിച്ചപ്പോൾ ഇപ്പോഴില്ല കോവിഡ് ഉള്ളതുകൊണ്ട്. കുട്ടിയുടെ കോവിഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു, അതും ടെസ്റ്റ് ചെയ്തു. അതു നെഗറ്റീവ് ആയിരുന്നു. രണ്ടു മണിയായപ്പോൾ ഫാർമിസിസ്റ്റുകൾ ഒരു സ്ലിപ് തന്നു. അക്കൗണ്ടിൽ കാണിക്കാൻ പറഞ്ഞു. അതുകൊണ്ട് അവിടെ ചെന്ന് 10 മിനിറ്റ് കഴിഞ്ഞ് ബില്ല് തന്നു.
4300 രൂപയാണ് അത്. അപ്പോൾ തന്നെ അടയ്ക്കാൻ പറഞ്ഞു. അപ്പോൾ ചോദിച്ചു എന്തിനാണ് ഒരു ചുമ്മയ്ക്ക് ഇത്രയും രൂപയ്ക്ക് ഇത്രയും ടെസ്റ്റ് ഒക്കെ എന്ന്. ഞങ്ങൾക്കറിയില്ല ഡോക്ടർ എഴുതിയിരിക്കുന്നു അത് ചെയ്യണം എന്ന് പറഞ്ഞു. രണ്ടു വയസ്സുള്ള കുട്ടിക്ക് ഇന്നലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ചെയ്ത ടെസ്റ്റുകളെല്ലാം തന്നെയല്ലേ ഇതൊക്കെ ചെയ്യണോ എന്ന് ചോദിച്ചു, എക്സറേ എടുക്കണമോന്ന് ചോദിച്ചു. ഞാൻ ഉടനെ പറഞ്ഞു ഞാൻ പോവുകയാണ്, വേറെ ഗവൺമെൻറ് ഹോസ്പിറ്റലിൽ. ഇത്രയും പൈസ കൊടുത്തുള്ള ചികിത്സ തൽക്കാലം വേണ്ട എന്ന് പറഞ്ഞു. ഡോക്ടറെ വിളിച്ചു പറഞ്ഞു. പൊയ്ക്കോളാൻ പറഞ്ഞു. ഞങ്ങൾ അടയ്ക്കുകയും ചെയ്തു.
വൈകുന്നേരം കൈപ്രയിൽ വെച്ച് സഖാവ് ഷെഫീഖിനെ കണ്ട് വിവരങ്ങളെല്ലാം പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു രാവിലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോയി കുട്ടികളുടെ ഡോക്ടറെ കാണിക്കാൻ. അങ്ങനെ അന്ന് രാവിലെ ഓട്ടോറിക്ഷ വിളിച്ച് അവിടേക്ക് പോയത്. സ്ഥലം കാണിച്ചു അപ്പോൾ ഒരു ബ്ലഡ് ടെസ്റ്റ് കൂടി ചെയ്യണം എന്ന് പറഞ്ഞു. അപ്പോൾ തന്നെ ബ്ലഡ് എടുത്തു, ഒരു മണിക്കൂർ കഴിഞ്ഞ് റിസൾട്ട് എടുത്ത് ഡോക്ടറുടെ അടുത്ത് കാണിച്ചു. ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു, കിടക്കേണ്ട ആവിശ്യം ഒന്നുമില്ല. ഒരാഴ്ചത്തേക്കുള്ള മരുന്ന് കഴിക്കുക, ഒരാഴ്ച കഴിഞ്ഞ് വിവരം എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി. അവിടുന്ന് പോന്നു. വീട്ടിലെത്തി സമാധാനം ആയി.നമ്മളൊക്കെ സർക്കാർ ആശുപത്രിയിൽ പോകാൻ ഒരു നാണവും വിചാരിക്കേണ്ട കാര്യമില്ല.
അനുഭവമാണ് ഗുരു അതുകൊണ്ടുമാത്രം ഇത് എഴുതിയത് ഉള്ളൂ. എന്ന് പറഞ്ഞാണ് നജീബ് ഇതിനെപ്പറ്റി പറയുന്നത്. വളരെയധികം സത്യമായ ഒരു കാര്യമാണിത്. പ്രൈവറ്റ് ഹോസ്പിറ്റലുകൾ കഴുത്തറപ്പൻ കൂലി മേടിക്കുമ്പോൾ വളരെ നല്ല ചികിത്സയുമായി തൊട്ടരികിൽ തന്നെ ആശുപത്രികൾ ഉണ്ടായിരുന്നത്. നമ്മുടെ പത്രാസിൽ ഒരു കുറവായി വരുന്നു എന്നത് മാത്രമാണ് സത്യം. ആഡംബരം കാണിക്കാനുള്ളതല്ല ചികിത്സ എന്നോർക്കുക.