നെഞ്ച് വേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ച യുവാവിന്റെ അന്നനാളത്തില്‍ എയര്‍പോഡ്.

അമേരിക്കന്‍ നിവാസിയായ 38 കാരനായ ബ്രാഡ് നെഞ്ചുവേദനയെതുടര്‍ന്ന് അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിൽ പോയി. എയർപോഡ് നെഞ്ചിൽ കുടുങ്ങിയതായി ആശുപത്രിയിലെ എക്സ്-റേയില്‍ കണ്ടു. അന്നനാളത്തില്‍ എയർപോഡ് ദൃശ്യമാണെന്ന് ഡോക്ടർമാർ എക്സ്-റേയിൽ കണ്ടെത്തി. എന്നിരുന്നാലും ഈ എയർപോഡ് എൻഡോസ്കോപ്പി വഴി നീക്കംചെയ്തു.

Man Swallows An AirPod
Man Swallows An AirPod

ബ്രാഡ് പറയുന്നതനുസരിച്ച്, രാവിലെ ഉറക്കമുണർന്നപ്പോൾ ചെറിയ നെഞ്ചുവേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ധാരാളം വെള്ളം കുടിച്ചു. പക്ഷേ വെള്ളം കുടിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലായിരുന്നു. താന്‍ ഏറെ നേരമായി തന്റെ ഒരു എയർപോഡിനായി തിരയാൻ തുടങ്ങിയിട്ട്. വളരെയധികം സമയം എയർപോഡ് കണ്ടെത്താതെ ആയപ്പോൾ ബ്രാഡിന് ചില സംശയങ്ങളുണ്ടായിരുന്നു.

Man Swallows An AirPod 1
Man Swallows An AirPod

നെഞ്ചുവേദനയെ തുടർന്ന് ബ്രാഡ് ആശുപത്രിയിലെത്തി. എയർപോഡ് തന്റെ അന്നനാളത്തില്‍ കുടുങ്ങിയതായി എക്സ്-റേയില്‍ കണ്ട് എയർപോഡിന്റെ സ്ഥാനം ശരീരത്തിന് കേടുപാടുകൾ സംഭവിക്കാത്തതും കുടുങ്ങാത്തതുമായതിനാൽ ബ്രാഡ് ഭാഗ്യവാനാണ്. അല്ലെങ്കിൽ ശ്വസിക്കാൻ പ്രയസമായേനെ. കൃത്യസമയത്ത് ആശുപത്രിയിലെത്തിയ ശേഷം ഡോക്ടർമാർ വേദനയുടെ കാരണം കണ്ടെത്തി ഈ എയർപോഡ് നീക്കം ചെയ്യുന്നതിനായി എൻഡോസ്കോപ്പിക്ക് വിധേയമാക്കി. ശേഷം ബ്രാഡിന് ധാരാളം വിശ്രമം വേണ്ടിവന്നു. എയർപോഡിന് ആ സ്ഥാനത്ത് നിന്ന് ആമാശയത്തിലേക്കോ ശ്വാസകോശത്തിലേക്കോ നീങ്ങാൻ കഴിയുമെന്ന് ബ്രാഡ് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വളരെ അപകടകരമാണ്. എന്നാൽ ശസ്ത്രക്രിയ വിജയകരമായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ബ്രാഡ് ഭക്ഷണം കഴിച്ച് ഓഫീസിലേക്ക് പോയി.