ട്രെയിൻ യാത്രകളെന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ എപ്പോഴും ഗ്രഹാതുരത്വം പടർത്തുന്ന ചില ഓർമ്മകൾ ആയിരിക്കും. വലിയ ശബ്ദത്തോടെ നമ്മുടെ ഓർമ്മകളുടെ പാളങ്ങളെ ഉണർത്തി കൊണ്ടുവരുന്ന ചില ട്രെയിൻ യാത്രകൾ. ചിലപ്പോൾ പഠന കാലങ്ങളിലായിരിക്കും, അല്ലെങ്കിൽ ജോലി ചെയ്തകാലങ്ങളിൽ ആയിരിക്കും, എപ്പോഴെങ്കിലും ഓർമയിൽ സൂക്ഷിക്കാൻ ഒരു ട്രെയിൻ കാലഘട്ടം എല്ലാവരുടെയും ജീവിതത്തിലുണ്ടായിരിക്കും.
കൂടുതലായും ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളവർ ശ്രദ്ധിച്ചിട്ടുള്ളോരു കാര്യം ഉണ്ടായിരിക്കും. റെയിൽവേ സ്റ്റേഷന്റെ അരികിലായി ഒരു അലൂമിനിയം ബോക്സുപോലെയൊരു ചെറിയ സംവിധാനം നമ്മൾ കാണും, ഇടവിട്ടിടവിട്ട് ഇങ്ങനെ വെച്ചിരിക്കുന്നത് കാണാനും സാധിക്കും. എന്തിനാണ് ഇങ്ങനെ വെച്ചിരിക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ..? ഇതിനുള്ളിൽ ആക്സിൽ കൗണ്ടർ എന്നോരു ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. അതായത് ട്രെയിൻ ഓരോവട്ടം കടന്നുപോകുമ്പോഴും ഇതിനുള്ളിലേ ഈ ഉപകരണം ഉപയോഗിച്ച് ട്രെയിന്റെ ആക്‌സിസുകളുടെ എണ്ണം അടുത്ത് ബോക്സിലേക്ക് ഈ ഉപകരണം വിടുന്നുണ്ട്. അതുപോലെ തന്നെ ഇത് കൺട്രോൾ റൂമിലേക്കും പോകാറുണ്ട്. ഓരോ വട്ടവും ട്രെയിൻ കടന്നു പോകുമ്പോൾ, എത്രത്തോളം ആക്സിഡൻറ് ഉണ്ടായെന്ന് കൗണ്ട് ചെയ്താണിത് വിടുന്നത്. അപ്പോൾ അടുത്ത ഏത് സ്ഥലത്ത് ട്രെയിൻ എത്തുമ്പോഴും ഇത്രയും കൗണ്ടു കൾ തന്നെയാണ് ഉണ്ടാവേണ്ടത്. ഈ എണ്ണത്തിൽ എന്തെങ്കിലും വ്യത്യാസം വരികയാണെങ്കിൽ അതിനർത്ഥം ഒരു ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് തന്നെയല്ല.?
അതുകൊണ്ട് ഇത് കൺട്രോൾ റൂമിലേക്ക് എത്തുകയും ചെയ്യും. അങ്ങനെ സിഗ്നലുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഉള്ള അലൂമിനിയം ബോക്സുകൾ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്നത്. പലർക്കും ഇതിൻറെ യഥാർത്ഥ ഉപയോഗം എന്താണെന്ന് അറിയില്ലന്നതാണ് സത്യം. നമ്മൾ പലപ്പോഴും കണ്ടു മറക്കുന്ന പല കാര്യങ്ങൾക്കു പിന്നിലും ഇത്തരത്തിലുള്ള ചില അറിവുകളൊക്കെ ഉണ്ടായിരിക്കും.
നമ്മൾ റോഡിലൂടെ സഞ്ചരിക്കുന്ന മയിൽ കുറ്റകൾക്ക് പോലും പറയാനുണ്ടാകും ഒരുപാട് ചെറിയ അറിവുകൾ, ട്രെയിൻ യാത്രകൾ നിരവധി നടത്തിയിട്ടുണ്ടെങ്കിലും പലരും ഈ ഒരു കാര്യം അറിയാൻ വഴിയില്ല, ട്രെയിനിന്റെ സിഗ്നലുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള അലൂമിനിയം ബോക്സുകൾ പലയിടത്തും സ്ഥാപിച്ചിരിക്കുന്നതെന്ന് അറിയുന്നവർ വളരെ ചുരുക്കം ചിലരായിരിക്കും. പലപ്പോഴും നമ്മുടെ ചിന്തകളിൽ കടന്നുകൂടിയിട്ടുള്ള ഒരു സംശയം കൂടിയായിരിക്കും എന്തിനാണ് അങ്ങനെ സ്ഥാപിച്ചിരിക്കുന്നതെന്ന്. അതിനുള്ള ഒരു ഉത്തരമാണിത്.