ഭൂമിയിൽ മനുഷ്യന്റെ ജീവോൽപ്പത്തിയുടെ തുടക്കം മുതൽ തന്നെ നിരവധി അഭ്യൂഹങ്ങൾ ചരിത്രത്തിൽ നില നിൽക്കുന്നുണ്ട്. ആദിമ മനുഷ്യരുടെ ചരിത്രമെടുത്തു നോക്കിയാൽ വിവിധ വാദങ്ങളും ആശയങ്ങളും നിലനിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. പുരാതന കാലത്തു നില നിന്നിരുന്ന വിവിധ ശിലകളെയും വസ്തുക്കളെയും സഥലങ്ങളെയും ശാസ്ത്രജ്ഞരുടെ തീവ്രമായ പരീക്ഷണത്തിലൂടെയും ഗവേഷണത്തിലൂടെയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ച് നമുക്കൊന്ന് നോക്കാം.
അണ്ടർഗ്രൗണ്ട് സിറ്റി ഓഫ് ഡെറിങ്ക്യൂ. തുർക്കിയിലെ നവാഹിർ പ്രവിശ്യയിലെ ഡെറിങ്ക്യൂ ജില്ലയിലെ ഒരു പുരാതന ഭൂഗർഭ പ്രേദേശമാണിത്. ഇത് സ്ഥിതി ചെയ്യുന്നത് ഏകദേശം ഇരുന്നൂറടി താഴ്ച്ചയിലാണ്. പല തരത്തിലുള്ള തട്ടുകളിലൂടെയാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. തുർക്കിയിൽ ഖനനം ചെയ്തതിൽ വെച്ച് ഏറ്റവും വലിയ ഭൂഗർഭ നഗരങ്ങളിൽ ഒന്നാണിത്. ഒരേസമയം 2000ത്തിൽ കൂടുതൽ ആളുകൾക്ക് നിൽക്കാൻ വ്യാപ്തിയുള്ള ഒരു ഭൂഗർഭ പ്രദേശം തന്നെയാണിത്. ഇതിനുള്ളിൽ നിരവധി ആരാധനാലങ്ങളും അറകളും മറ്റു സംഭവങ്ങളും ഉണ്ട്. ഇതിന്റെ ചരിത്രത്തിൽ നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. 1963ൽ പ്രദേശവാസിയായ ഒരാളുടെ വീടിന്റെ മതിലിനു പിറകിൽ വളരെ യാദൃശ്ചികമായോ ഒരു അറ കണ്ടെത്തി. തുടർന്നുള്ള നിരീക്ഷണത്തിൽ ആ അറക്കപ്പുറത്തേക്ക് നിരവധി കവാടങ്ങളും മറ്റും കാണപ്പെട്ടു. പിന്നീടാണ് ഇത്തരമൊരു ഭൂഗർഭ നഗരത്തെ വീണ്ടെടുത്തത്. ബിസി എട്ടാം കാലഘട്ടത്തിൽ യുദ്ധമുണ്ടായപ്പോൾ ഒരു ജനതമുഴുവന്‍ തങ്ങളുടെ സുരക്ഷക്കായി നിർമ്മിച്ചതാകാം ഇതെന്ന് പറയപ്പെടുന്നു.
ഇതുപോലെയുള്ള മറ്റു പുരാതന ഗവേഷണങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.