നമ്മുടെ സാങ്കേതികവിദ്യയും ലോകവും മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ കാര്യങ്ങളിലും ആ വളർച്ച നമുക്ക് കാണാൻ സാധിക്കുന്നത് ആണ്. കുറച്ചുകാലം കൂടി കഴിയുമ്പോൾ നമ്മുടെ ലോകത്ത് പലതരത്തിലുമുള്ള മാറ്റങ്ങളുണ്ടാകും. അത്തരത്തിൽ ഉണ്ടാവാൻ പോകുന്ന ചില മാറ്റങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. മനുഷ്യൻറെ ബുദ്ധിയും കഴിവും ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മാറ്റം അനവധി ആയാലും നമ്മൾ അത്ഭുതപ്പെടേണ്ട കാര്യമില്ല. അത്തരത്തിൽ ഒരു മാറ്റമാണ് അടുക്കളയിൽ എത്താൻ പോകുന്ന റോബോട്ട് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
അടുക്കളയിൽ റോബോട്ട് എന്ന് ചോദിച്ചാൽ നമുക്ക് എന്താണ് ഇഷ്ടമെന്ന് റോബോട്ടിനോട് പറഞ്ഞാൽ മാത്രം മതി. റോബോട്ട് അത് നമുക്ക് ഉണ്ടാക്കിത്തരും. നമ്മുടെ പ്രിയപ്പെട്ട ഭക്ഷണം എന്താണെങ്കിലും നമ്മുടെ രുചിയും രീതിയും പറഞ്ഞുകൊടുത്താൽ നമ്മുടെ മുൻപിൽ അത് എത്തും. അതാണ് അടുക്കള റോബോട്ടിന്റെ പ്രത്യേകത. ഇനി വരുന്ന കാലത്ത് ഒരു അടുക്കള റോബോട്ട് ഉണ്ടായിരിക്കും എന്ന കാര്യം ഉറപ്പാണ്. അതുപോലെ തന്നെയുള്ള മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മളിപ്പോള്‍ ഉപയോഗിക്കുന്ന ചില മൊബൈൽഫോണുകൾ ഉണ്ട്. നമുക്ക് ഒടിച്ചു മടക്കി സൂക്ഷിക്കാൻ സാധിക്കുന്ന ചില മൊബൈൽ ഫോണുകൾ. അത്തരത്തിലുള്ള ടിവികൾ വരും കാലഘട്ടങ്ങളിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അത്തരം ടെലിവിഷനുകൾ നമ്മുടെ വീടിൻറെ
മുറികൾ അലങ്കരിക്കും എന്ന് അറിയാൻ സാധിക്കുന്നത്. എൽജി ആണ് അങ്ങനെയൊരു ടിവിക്ക് തുടക്കമിടുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. അങ്ങനെയാകുമ്പോൾ ഒരുപാട് സ്ഥലമൊന്നും ടിവി വെക്കാൻ വേണ്ടി ആവശ്യമായി വരില്ല. നമ്മൾ ടിവി കണ്ട് ആവശ്യം കഴിയുമ്പോൾ നമുക്ക് അത് മൊബൈൽ ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒടിച്ചു മടക്കി സൂക്ഷിക്കുവാൻ സാധിക്കും. പിന്നീട് ടിവി കാണേണ്ട സമയത്ത് മാത്രം ഇത് പ്രവർത്തിപ്പിച്ചാൽ മതി. ഇങ്ങനെയുള്ള സാധനങ്ങളൊക്കെ ഉടനെ തന്നെ എത്തുമെന്ന കാര്യം അറിയാൻ സാധിക്കുന്നു. ഓമന മൃഗങ്ങളെ വളർത്തുവാൻ എല്ലാവർക്കും ഇഷ്ടമാണ്.
പലപ്പോഴും അവയെ വളർത്തുവാൻ എല്ലാവരും മടിക്കുന്നതിന്റെ കാരണമെന്നു പറയുന്നത് എങ്ങനെ പരിപാലിക്കും എന്ന ബുദ്ധിമുട്ട് കൊണ്ടാണ്. എന്നാൽ അതിനു പരിഹാരമായിക്കൊണ്ട് റോബോട്ട് നായകൾ വരുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.