നിങ്ങളെല്ലാവരും പലതരം മ്യൂസിയം സന്ദർശിച്ചിട്ടുണ്ടാകുമല്ലോ. വ്യത്യസ്തമായ ആശയങ്ങൾ ഉൾകൊള്ളിക്കുന്ന ആശയങ്ങൾ ഈ ലോകത്തുണ്ട്. നമ്മളിൽ പലരും സന്ദർശിച്ചിട്ടുണ്ടാവുക പുരാതനകാലത്തെ ചില വസ്തുക്കൾ ഇപ്പോഴും അതിന്റെ തനിമയോട് കൂടി സൂക്ഷിക്കുന്ന മ്യൂസിയങ്ങൾ ആയിരിക്കും. എന്നാൽ നമ്മൾ പൊതുവെ കണ്ടുവരുന്ന മ്യൂസിയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അപൂർവ്വമായ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിരവധി മ്യൂസിയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതായത്, പ്രണയം ആദ്യം പൂവണിഞ്ഞ മ്യൂസിയം, വാഴപ്പഴ മ്യൂസിയം, ഭൂലോക തോൽവികൾക്കായുള്ള മ്യൂസിയം, ആഹാര സാധനങ്ങൾക്കായുള്ള മ്യൂസിയം എന്നിങ്ങനെ ഒരുപാട് മ്യൂസിയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഏതൊക്കെയാണ് ആ മ്യൂസിയങ്ങൾ എന്ന് നമുക്ക് നോക്കാം.
ആദ്യമായി സ്ലുമോ ഇൻസ്റ്റിട്യൂട്ട് മ്യുസിയം. ബാല്യകാലം നമുക്കെല്ലാവർക്കും ഒരു നഷ്ട്ടപ്പെട്ട വളരെ മൂല്യം നിറഞ്ഞ ഒരു കാലമാണ്. നമുക്കെത്ര വയസ്സായി കഴിഞ്ഞാലും ബാല്യ കാലം ഒന്ന് തിരികെ ലഭിച്ചിരുന്നുവെങ്കിലെന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും ചിന്തിക്കാത്തവർ ഉണ്ടാകില്ല. നിഷ്ക്കളങ്കമായ ആ ഒരു കാലത്ത് നമ്മൾ പാടത്തും വരമ്പിലും വെള്ളത്തിലും ചെളിയിലുമെല്ലാം ഓടിച്ചാടി നടന്നിട്ടുണ്ടാകും. മനസ്സിൽ തോന്നതെല്ലാം ചെയ്തു കൂട്ടിയ കാലം. ഈ മ്യൂസിയം നമ്മളെ കൊണ്ടു പോകുന്നത് അത്തരമൊരു ബാല്യ കാലത്തിലേക്കാണ്. നമ്മൾ അന്ന് ചളിയിൽ ഒരുപാട് കളിച്ചിട്ടുണ്ടാകും. ഈ മ്യൂസിയത്തിൽ ചളിക്കു പകരം വിവിധ നിറത്തിലുള്ള ഒരു പശയുള്ള പദാർത്ഥമാണ് ഇങ്ങനെ കളിക്കാൻ വേണ്ടിയിട്ട് കൊടുക്കുന്നത്. ഈ പദാർത്ഥത്തെ സ്‌ളൈയിം എന്നാണു വിളിക്കുന്നത്. ഈ മ്യൂസിയത്തിനുള്ളിൽ മുഴുവനും ഈ വഴു വഴുപ്പുള്ള പദാർത്ഥമാണ്. ഇത് നമുക്ക് ഇഷ്ട്ടമുള്ള രീതിയിൽ വലിക്കുകയോ മെതിക്കുകയോ ചെയ്യാം. ചുറ്റും അതിന്റെ സുഗന്ധവും ഒരു കുട്ടിയാണെന്ന പരിഗണനയും ലഭിച്ചാൽ നമ്മുടെ ജീവിതത്തിലുള്ള എന്ത് സ്ട്രസ്സും മാറി കടക്കാൻ സാധിക്കും എന്നാണ് ഈ മ്യൂസിയത്തിന്റെ അധികൃതർ പറയുന്നത്. ഇത് പോലെ വളരെ രസകരമായ ഒട്ടേറെ മ്യൂസിയങ്ങൾ നമ്മുടെ ഈ ലോകത്തുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.