നമ്മുടെ ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത രാജ്യങ്ങളിലായി നിരവധി പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നുണ്ട്. കണ്ടു പിടിത്തത്തിന്റെ കാര്യത്തിൽ നമ്മുടെ രാജ്യവും ഒട്ടും പിറകിലല്ല കേട്ടോ. കണ്ടു പിടിത്തങ്ങൾ പൂർണ്ണമായും വിജയം കൊണ്ടില്ല എങ്കിലും പല രാജ്യങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കുള്ള പുതിയ ആശയങ്ങൾ എത്തിച്ചു കൊടുക്കുന്ന കാര്യത്തിൽ ഇന്ത്യ മുന്നിൽ തന്നെയാണ് എന്നു തന്നെ പറയാം. നമ്മുടെ ഈ ലോകത്തു നടക്കുന്ന ചില അതിശയകരമായ കാര്യങ്ങളാണ് പല കണ്ടു പിടിത്തങ്ങളിലേക്കും നയിക്കുന്നത്. അത്തരത്തിൽ നമ്മൾ ജീവിതത്തിൽ ഇത് വരെ കേട്ടിട്ടില്ലാത്ത ചില അപൂർവ്വമായ സംഭവങ്ങളെ കുറിച്ചു നോക്കാം.
പോളിഡോൻഷ്യ. നമുക്കറിയാം, പ്രായപൂർത്തിയായ ഒരാൾക്ക് എത്ര പല്ലുകളാണ് ഉള്ളത് എന്ന്. അതെ, ഒരു പൂർണ്ണ വളർച്ച എത്തിയ ആളുകൾക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാൽ അപൂർവ്വമായി ഇതിൽ കൂടുതൽ പല്ലുകൾ ഉള്ള ഒരുപാട് ആളുകൾ നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലായി താമസിക്കുന്നുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ ഒരാൾക്ക് വായ് നിറയെ പല്ലുകൾ. അതും നൂറിലധികം പല്ലുകൾ. ഈ അവസ്ഥയെ പറയുന്ന പേരാണ് പോളിഡോൻഷ്യ. ഇത്തരത്തിൽ പല്ലുകൾ ഉള്ള ഒരു കുട്ടി നമ്മുടെ ഇന്ത്യയിൽ ഉണ്ട്. പേര് ആഷിക് ഹവാ. വായ നിറയെ പല്ലുകളുമായി ജീവിച്ച ഈ കുട്ടി ഭക്ഷണം കഴിക്കാനും മറ്റു ആവശ്യങ്ങൾക്കുമായി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. മാത്രമല്ല, വേൾഡ് റെക്കോർഡിൽ ഇടം നേടിയ ഒരു സംഭവമായിരുന്നു ഇത്. അങ്ങനെ നീണ്ട ഏഴു മണിക്കൂർ നേരത്തെ ശാസ്ത്രക്രിയക്കൊടുവിൽ 232 പല്ലുകളാണ് ഡോക്ട്ടർമാർ പുറത്തെടുത്തത്. അതിനു ശേഷമുള്ള ആഷിക്കിന്റെ ജീവിതം വളരെ സുഖകരമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതുപോലെ അപൂർവ്വമായ മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ ത്താഴെയുള്ള വീഡിയോ കാണുക.