നമ്മുടെ ഈ ഭൂമിയിൽ നിരവധി മൃഗങ്ങൾ ആണുള്ളത്. അവയൊക്കെ അതിജീവനത്തിനു വേണ്ടി പല രീതിയിലുള്ള മാർഗങ്ങൾ ചെയ്യുകയും ചെയ്യാറുണ്ട്.അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ മൃഗങ്ങളുടെ ചില ബുദ്ധിപരമായ കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്..ഈ വാർത്ത ഏറെ കൗതുകകരമാണ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വെള്ളം കുടിക്കുന്നതിനു വേണ്ടി കുടത്തിൽ കല്ലുകളിട്ട് നിറച്ച കാക്കയെ പറ്റി നമ്മളൊക്കെ കേട്ടിട്ടുള്ളത് ആണ്. കാക്കയ്ക്ക് ബുദ്ധിയുണ്ടെന്ന് അറിയുവാൻ ആ ഒരു കഥ തന്നെ ധാരാളമായിരുന്നു.
ദാഹിച്ചപ്പോൾ കല്ലിട്ടു നിറച്ച വെള്ളം കുടിക്കുവാൻ കാക്ക കാണിച്ച ബുദ്ധി ഇപ്പോൾ ഭക്ഷണം കഴിക്കുന്നതിനും ഒരു കാക്ക കാണിച്ചു. കാക്ക എന്ന് പറയുന്നതിലും രണ്ട് കാക്കകൾ ചേർന്ന ഒരു പ്രയത്നമായിരുന്നു കാണാൻ സാധിച്ചത്. ഒരു പൂച്ച വലിയ ആളാണ് എന്ന് കാണിക്കുന്നത് പോലെ ഭക്ഷണം ഈ കാക്കകളുടെ മുന്നിലേക്ക് കൊണ്ടുവന്ന് കഴിക്കുകയായിരുന്നു. അത് അപ്പമോ ഇറച്ചി കഷണമോ മറ്റോ ആയിരുന്നു കഴിച്ചത്, എന്നാൽ പൂച്ചയ്ക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. രണ്ട് കാക്കയും കൂടെ ചേർന്ന് ഈ പൂച്ചയുടെ കൈയിൽ നിന്നും ഈ ഭക്ഷണം തട്ടി എടുക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി കാക്കകൾ പ്രയോഗിച്ച ബുദ്ധി കണ്ടാൽ നമ്മൾ ഒന്നു ഞെട്ടി പോകും, ഒരു കാക്ക പൂച്ചയുടെ പുറകിൽ കൊത്തുന്നതാണ് കാണാൻ സാധിക്കുന്നത്.
ഇതിൽ ദേഷ്യം പൂണ്ട പൂച്ച കാക്കയെ കടിക്കുന്നതിന് വേണ്ടി ഓടുകയാണ്. ആ സമയം കൊണ്ട് മറ്റേ കാക്കാ ഇതിൻറെ ഭക്ഷണവുമായി പറന്ന് കഴിഞ്ഞു. ഓപ്പറേഷൻ സക്സസ് എന്ന് പറയുന്നതുപോലെ തൊട്ടുപുറകിൽ പൂച്ചയെ ഒന്ന് നോക്കി വിജയ ഭാവത്തിൽ ഒന്ന് കണ്ണുരുട്ടിയതിനുശേഷം മറ്റേ കാക്കയും പറന്നുപോയി. വലിയ ബുദ്ധിമാൻ ആണ് എന്ന് പറഞ്ഞിരുന്ന പൂച്ച ഇവിടെ ശശി ആയതാണ് പിന്നീട് കാണാൻ സാധിക്കുന്നത്. നായക്ക് മനുഷ്യരോടുള്ള സ്നേഹത്തെ പറ്റി പ്രത്യേകം പറയേണ്ടതില്ല.. വളരെയധികം നന്ദിയുള്ള മൃഗമാണ് നായ എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അതേപോലെതന്നെ തന്നെ യജമാനനോട് അങ്ങേയറ്റം സ്നേഹമുള്ള ഒരു ജീവി കൂടിയായിരിക്കും. എപ്പോഴും നായ യജമാനനോടുള്ള സ്നേഹം കാണിക്കും. ഈ നായ കാണിക്കുന്നത് ഒക്കെ കണ്ടാൽ അത്ഭുതപ്പെട്ടുപോകും. യജമാനൻ വീട്ടിൽ വരുമ്പോൾ തന്നെ നായക്ക് മനസ്സിലാകും, അപ്പോൾ തന്നെ നായ ഓടിച്ചെന്ന് ഗേറ്റ് തുറക്കുന്നതാണ് കാണാൻ സാധിക്കുന്നത്. നായക്ക് ഗേറ്റ് തുറക്കാനുള്ള എളുപ്പത്തിനായി ഗേറ്റിൽ ഒരു കയർ തൂക്കിയിട്ടിട്ടുണ്ട്. കയർ വലിക്കുമ്പോൾ തുറക്കാൻ സാധിക്കും. ഒരു സെക്യൂരിറ്റിയുടെ ജോലി കൂടിയാണ് ഈ നായ ചെയ്യുന്നത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇത് അത്ഭുതത്തോടെ മാത്രമേ കാണുവാൻ സാധിക്കു. അതിനുശേഷം ഈ നായ ചെയ്യുന്നത് യജമാനന്റെ കയ്യിലിരിക്കുന്ന കവറുകൾ ഒക്കെ വാങ്ങി യഥാസ്ഥാനത്ത് വീട്ടിനുള്ളിൽ കൊണ്ട് വെക്കുക എന്നുള്ളതാണ്.
എത്ര മനോഹരമായാണ് ഈ നായ ആ വീട്ടിലെ ഓരോ ജോലിയും ചെയ്യുന്നത് എന്ന് കണ്ടു നിന്നു പോകേണ്ട ഒരു കാഴ്ച തന്നെയാണ്. ഇനിയുമുണ്ട് മൃഗങ്ങളുടെ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക.അതോടൊപ്പം തന്നെ ഏറെ രസകരമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്.