നമുക്കെല്ലാവർക്കും അട്ടയെ കാണുമ്പോൾ വല്ലാത്ത അറപ്പ് തോന്നുന്ന ഒരു വിഭാഗമാണ്. അട്ടകൾ എന്ന് പറയുന്നത് കാണുമ്പോൾ തന്നെ ചിലർക്ക് ഇല്ലായ്മയാണ് തോന്നുന്നത്. എന്നാൽ 30 ലധികം തലച്ചോറുകൾ ഉള്ള ഒരു ജീവിയാണ് ഇത് എന്ന് കൂടുതൽ ആളുകൾക്ക് അറിയില്ല എന്നതാണ്. സത്യത്തിൽ ഒരുപാട് കാര്യങ്ങളുണ്ട് ഇതേ പറ്റി അറിയാൻ. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരം അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് ഈ അറിവ് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട എന്ന് പറയുന്നത്. അശുദ്ധരക്തം വാർത്തുകളയുന്നതിന് പണ്ടു മുതൽക്കേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ജലത്തിലും തണുപ്പേറിയ ജലാംശ പ്രദേശങ്ങളിലും കൂടുതലായി കണ്ടു വരുന്ന ജീവിയാണ് ഇവ. രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ പണ്ട് കാലത്ത് ആയി വ്യാപകമായി ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം നീരട്ടകളെ വളർത്തുക എന്നത് ചിലർക്ക് ആദായകരമായ ഒരു തൊഴിലായിരുന്നു.
ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുക ആണ് ചെയ്യുന്നത്. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഒക്കെ ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് കറുപ്പോ പച്ചയോ തവിട്ടോ നിറമോ ആണ് ഉള്ളത്. 2.5 സെ.മീ. മുതൽ 1 മീറ്റർ വരെ നീളമുള്ള നീരട്ടകൾ ഉണ്ട് എന്നാണ് അറിയുന്നത്. ഇവ കൂടുതലും ശുദ്ധജലത്തിലാണ് വസിക്കുന്നത് എന്ന് അറിയുന്നു. നീരട്ടകളുടെ തലയിൽ രക്തം വലിച്ചെടുക്കാൻ യോജിച്ച വിധത്തിൽ വാളിന്റെ ആകൃതിയിലുള്ള പല്ലുകളോടു കൂടിയ ഒരു വായ്ഭാഗമുണ്ട്. ഇവയുടെ കുത്ത് വേദനാജനകമല്ലാത്തതിനാൽ ആക്രമണശേഷമോ രക്തം വാർന്നു പോയതിനു ശേഷമോ ആക്രമണത്തേപ്പറ്റി നമ്മൾ അറിയൂക ഉള്ളു. എന്നാൽ ഇവ വിഷമില്ലാത്തവയാണ് എന്ന് അറിയുന്നു.
ആയുർവേദത്തിലും നാട്ടുചികിത്സയിലും ഒക്കെ അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ ഒക്കെ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും എന്ന് ആണ് വിശ്വസിക്കപ്പെടുന്നത്. കാഴ്ചയിൽ ഉരുണ്ട് നീണ്ട ഒരു പുഴുവിനെപ്പോലെ മാത്രമേ ഇവയെ കണ്ടാൽ തോന്നുകയുള്ളു. എങ്കിലും ചോരകുടിച്ചു കഴിയുമ്പോഴാണ് ഇവയ്ക്ക് പ്രകടമായ രൂപമാറ്റം വരുന്നുണ്ട്. തലഭാഗം കൂർത്തും പിറകോട്ട് പോകും തോറും വിസ്തീർണ്ണം കൂടിയും ഉള്ള രൂപം. ഇരു അഗ്രങ്ങളിലും ഒട്ടിപ്പിടിച്ച് നിൽക്കാനുള്ള സക്കറുകൾ ഉണ്ടെങ്കിലും തൊലികടിച്ച് മുറിക്കാനുള്ള താടിഭാഗം മുന്നിൽ മാത്രമേ ഇവയ്ക്ക് ഉള്ളു.
5 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ നീളത്തിൽ പല ഇനം അട്ടകളെ കാണാൻ കഴിയുന്നു. ഇവരുടെ ശരീരം കൃത്യമായ 33 ഖണ്ഡങ്ങൾ ചേർന്ന ഒരു രൂപത്തിലാണ്. ഇതിലെ പല ഖണ്ഡങ്ങളും വീണ്ടും ഉപഘണ്ഡങ്ങളായാണ് കാണാൻ കഴിയുക. അതുകൊണ്ട് ബാഹ്യമായി നൂറിലധികം വലയങ്ങൾ പുറത്ത് കാണാം. വലിയാനും ചുരുങ്ങാനും കഴിയുന്ന ഇവരുടെ നനവാർന്ന ശരീരത്തിന് മുകളിൽ നല്ല ഡിസൈനുകളും ഉണ്ടാകും. അട്ടകളുടെ പ്രത്യുത്പാദന രീതി പ്രത്യേകതയുള്ളതാണ്.
ആൺ പെൺ ലിംഗകോശങ്ങൾ രണ്ടും ഒരേ ജീവിയിൽ തന്നെ ഉണ്ടാകും . ഹെർമഫോറോഡിറ്റിസം എന്നാണ് ഇതിന് പൊതുവെ പറയുക. ഉഭയ ലൈംഗീകത ഉള്ള ഇത്തരക്കാരെ ഹെർമഫ്രോഡൈറ്റ്’ എന്ന് വിളിക്കാറുണ്ട്.
ശരീരത്തിനുള്ളിൽ വിരുദ്ധ ലിംഗ കോശങ്ങൾ പരസ്പരം സങ്കലനം ചെയ്ത് ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകുകയില്ല എന്നത് ആണ്. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ ഇണചേരൽ നടക്കുക.. ഇണചേരലിനു മുമ്പ് ചില പ്രണയചേഷ്ടകളൊക്കെ ഇവ കാണിക്കും. ഇണചേരൽ ഒരു മണിക്കൂറോളം വരെ നീണ്ടു നില്കും. രണ്ട് കുളയട്ടകളും വിരുദ്ധ ദിശയിൽ പരസ്പരം ചേർന്ന് നിൽക്കുന്നത് ആണ്.